ശ്രീനഗര്‍: പാക്കധിനിവേശ കശ്മീരില്‍ ചുവടുറപ്പിക്കാന്‍ അന്താരാഷ്‌ട്ര ഭീകരസംഘടനയായ ഐസിസ് ശ്രമിച്ചുവരികയാണെന്ന് കരസേനയുടെ വെളിപ്പെടുത്തല്‍. ഇതുവരെയുള്ള അവരുടെ ശ്രമങ്ങള്‍ വിജയിച്ചിട്ടില്ല. എന്നാല്‍ അതിനുള്ള തീവ്രശ്രമങ്ങളാണ് അവര്‍ നടത്തുന്നത്.
പതിനാറാം കോര്‍ കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ കെ എച്ച് സിംഗ് വാര്‍ത്താ ലേഖകരാേടു പറഞ്ഞു.രജൗരിയിലെ ഒരു സൈനിക പരിപാടിയെക്കുറിച്ച് വിശദീകരിക്കാന്‍ നടത്തിയതായിരുന്നു പത്രസമ്മേളനം.
ഹിമാലയത്തിലെ പീര്‍ പാഞ്ചാള്‍ മേഖലയില്‍ ഭാരതത്തിലേക്ക് നുഴഞ്ഞുകയറാന്‍ തക്കം പാര്‍ത്ത് ഇരുനൂറിലേറെ ഭീകരര്‍ കഴിയുന്നുണ്ട്. 36 കേന്ദ്രങ്ങള്‍ വഴി കടന്നുകയറാനാണ് ഇവരുടെ പരിപാടിയെന്നാണ് വിവരം ലഭിച്ചിട്ടുള്ളത്. അതിര്‍ത്തിക്കപ്പുറത്ത് ഭീകരരുടെ താവളങ്ങള്‍ വളരെ സജീവമാണ്. അദ്ദേഹം പറഞ്ഞു.
47, 48 കാലഘട്ടങ്ങളില്‍ കശ്മീരിലെ രജൗരിയില്‍ പാക്കിസ്ഥാനെതിരെ പൊരുതി വീരചരമം പ്രാപിച്ച ബ്രിഗേഡിയര്‍ മുഹമ്മദ് ഉസ്മാന്‍ അനുസ്മരണച്ചടങ്ങ് സൈന്യം സംഘടിപ്പിച്ചു.
















