ജയ്‌പൂര്‍: പ്രസിദ്ധ നടിയും ബിജെപി എംപിയുമായ ഹേമമാലിനിക്ക് കാറപകടത്തില്‍ പരിക്ക്. രാജസ്ഥാനിലെ ദൗസയിലാണ് അപകടം. അപകടത്തില്‍ പരിക്കേറ്റ രണ്ടുവയസുകാരി കൊല്ലപ്പെട്ടു.
ആഗ്രയില്‍നിന്ന് ജയ്‌പ്പൂരിലേക്കുള്ള യാത്രയ്‌ക്കിടെ അവര്‍ സഞ്ചരിച്ചിരുന്ന മെഴ്‌സിഡസ് കാര്‍ ആള്‍ട്ടോ കാറുമായി കൂട്ടിഇടിക്കുകയായിരുന്നു. ആള്‍ട്ടോ കാറിലുണ്ടായിരുന്ന നാലംഗസംഘത്തിനൊപ്പമായിരുന്നു കുട്ടി.
ഹേമമാലിനിക്ക് തലയ്‌ക്ക് പരിക്കുണ്ട്. ഫോര്‍ട്ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രിവൃത്തങ്ങള്‍ പറഞ്ഞു.
















