പാമ്പാടി: രോഗിയായ ഭാര്യയെ ശുശ്രൂഷിക്കുവാന്‍ ഭര്‍ത്താവും ആശുപത്രിയിലായിരുന്ന സമയത്ത് വീട്ടില്‍ മോഷണശ്രമം കെഎസ്ഇബി റിട്ട. അസി. എന്‍ജിനീയര്‍ ആലുങ്കല്‍ എം.എ. വര്‍ഗീസിന്റെ വീട്ടിലാണ് ചൊവ്വാഴ്ച രാത്രി മോഷണശ്രമം നടന്നത്. മകനും ഭാര്യയും വീട്ടിലുണ്ടായിരുന്നതിനാല്‍ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. രാത്രി 11 കഴിഞ്ഞപ്പോള്‍ അടുക്കളഭാഗത്ത് ആളനക്കംകേട്ട് വര്‍ഗീസിന്റെ മകന്റെ ഭാര്യ ബഹളംവെച്ചപ്പോള്‍ മോഷ്ടാവ് ഇറങ്ങി ഓടുകയായിരുന്നു. മോഷ്ടാവ് നേരത്തേതന്നെ വീട്ടില്‍ കയറി ഒളിച്ചിരുന്നതാകാമെന്ന് വര്‍ഗീസ് പറഞ്ഞു. പാമ്പാടി പോലീസില്‍ പരാതിനല്‍കി പാമ്പാടി-കൂരോപ്പട റോഡില്‍ പോലീസ് പെട്രോളിംഗ് ശക്തമാക്കണമെന്ന് അയല്‍വാസികള്‍ ആവശ്യപ്പെട്ടു.
















