Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

മാതൃദേവതകള പ്രണമിച്ചുകൊണ്ട് അനുസ്മരണദിനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2015, 09:36 pm IST
inLifestyle

പഞ്ചവാദത്തിലെ തിമിലനിരയിലെ മുഖ്യ സാന്നിദ്ധ്യമായിരുന്ന ചോറ്റാനിക്കര നാരായണമാരാര്‍ അനുസ്മരണത്തിനൊപ്പം ഇക്കുറി മാതൃവന്ദനവും. വാദ്യരംഗത്ത് നാരായണമാരാര്‍ക്കൊപ്പം നിലനിന്നിരുന്ന പ്രശസ്തരുടെ പത്‌നിമാരെ അനുസ്മരണത്തിനൊപ്പം ആദരിക്കുകയാണ്. ഓഗസ്റ്റ്  ആറിന് ചോറ്റാനിക്കര ക്ഷേത്രത്തിനടുത്ത ഓഡിറ്റോറിയത്തിലാണ് ചടങ്ങുകള്‍ നടക്കുക. ജീവിതം മുഴുവന്‍ കലക്കുവേണ്ടി ഉഴിഞ്ഞുവച്ച മേള വിദഗ്ധരെ ആദരിക്കുന്നത് സാധാരണമാണ്. എന്നാല്‍ അവരുടെ പത്‌നിമാരെ ഒരുവേദിയില്‍ ആദരിക്കുന്നത് ഒരുപക്ഷേ ഇതാദ്യമാകും.

ചോറ്റാനിക്കര നാരായണമാരാര്‍ ഓര്‍മ്മയായിട്ട് പതിനഞ്ച് വര്‍ഷം പിന്നിട്ടു.

ചോറ്റാനിക്കര ഭഗവതിയുടെ സോപാനത്തില്‍നിന്ന് വാദ്യം വായിച്ചുവളര്‍ന്ന് പ്രശസ്തിയുടെ ഉത്തുംഗത്തില്‍ എത്തി. വീരശൃംഖലയടക്കം നിരവധിപുരസ്‌കാരങ്ങള്‍ സ്വീകരിച്ചാണ് അദ്ദേഹം ഓര്‍മ്മയായത്. തന്നെ ഏല്‍പ്പിച്ച ചുമതലകള്‍ ഭംഗിയായിനിര്‍വഹിച്ച് പിന്‍വാങ്ങുമ്പോള്‍ തൃശൂര്‍ പൂരത്തിന്റെ നായക പദവിയില്‍ വിരാജിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അനുസ്മരണത്തില്‍ എല്ലാവര്‍ഷവും ഒരുവാദ്യവല്ലഭന് സുവര്‍ണ്ണമുദ്രനല്‍കി വരുന്നു. പതിനഞ്ചാമാണ്ട് തികയുന്ന ഈവര്‍ഷം അതിഗംഭീരമായിട്ടാണ് അനുസ്മരണം.

നാരായണ മാരാര്‍ക്കൊപ്പം നിന്നിരുന്നവരുടെ പത്‌നിമാരായ രാമമംഗലം കുഞ്ഞുക്കുട്ടന്‍ മാരാരുടെ പത്‌നി പാറുക്കുട്ടി മാരസ്യാര്‍, പെരുമ്പിള്ളി ഗോവിന്ദന്‍കുട്ടമാരാരുടെ പത്‌നി അമ്മുക്കുട്ടി മാരസ്യാര്‍, തൃക്കാമ്പുറം കൃഷ്ണന്‍കുട്ടി മാരാരുടെ പത്‌നി ലക്ഷമിക്കുട്ടി മാരസ്യാര്‍, ചെങ്ങമനാട് കുട്ടപ്പമാരാരുടെ പത്‌നി ലക്ഷമിക്കുട്ടി മാരസ്യാര്‍, പല്ലാവൂര്‍മണിയന്‍ മാരാരുടെ പത്‌നി ശാന്താമാരസ്യാര്‍, പല്ലാവൂര്‍ കുഞ്ഞിക്കുട്ടമാരാരുടെ പത്‌നി സതീമാരസ്യാര്‍, ചോറ്റാനിക്കര ബാഹുലേയമാരാരുടെ പത്‌നിസരസ്വതിമാരസ്യാര്‍, കുഴൂര്‍ഗോപി മാരാരുടെ പത്‌നി അംബിക മാരസ്യാര്‍, കോതമംഗലം ബാലന്‍ മാരാരുടെ പത്‌നി സരസ്വതി മാരസ്യാര്‍ എന്നിവരെ ചോറ്റാനിക്കര നാരായണമാരാരുടെ പത്‌നി അംബിക മാരസ്യാര്‍ എന്നിവരെയാണ് ആദരിക്കുന്നത്. വാദ്യലോകത്ത് പ്രവര്‍ത്തിച്ചു വന്നിരുന്നകാലത്ത് ഒരുപക്ഷെ ഇവര്‍ക്ക് ഒന്നിച്ച് ഒരുവേദിയില്‍എത്തിച്ചേരാന്‍ സാധിച്ചിട്ടുണ്ടാവില്ല. അതിനു പകരമാണീ മാതൃപൂജ.

ദേവസന്നിധിയില്‍ ഒരുജന്മം വാദ്യങ്ങള്‍ വായിച്ച് വിരാജിച്ചപ്പോല്‍ അവര്‍ക്കെല്ലാം താങ്ങും തണലുമായി നിന്ന പത്‌നിമാര്‍ അതുപോലെ ബഹുമാനത്തിന് അര്‍ഹര്‍ തന്നെയാണ്.

നാരായണമാരാരുടെ മക്കളായ സത്യന്‍ മാരാര്‍, സുഭാഷ് മാരാര്‍, സേതു മാരാര്‍എന്നിവരാണ് ഈ അമ്മമാരെ ആദരിച്ച് മറ്റുള്ളവര്‍ക്ക് മാതൃകയാകുന്നത്. അച്ഛന്‍ തെളിച്ചപാതയില്‍ ബഹുദൂരം മുന്നിലെത്തിയ ഇവരെല്ലാം പൂരപ്പറമ്പുകളുടെപ്രിയങ്കരന്മാര്‍തന്നെയാണ്.

വാദ്യരംഗത്ത് നിരവധിശിഷ്യരെ വളര്‍ത്തിയും പിന്‍ഗാമികളെ അടുത്തുനിര്‍ത്തിയും പ്രയോഗവൈവിധ്യത്തെ പറഞ്ഞുകൊടുത്തുകൊണ്ടാണ് നാരായണ മാരാരും അദ്ദേഹത്തിനൊപ്പമുള്ള മറ്റ് ആചാര്യന്മാരും യാത്രയായത്. തയമ്പുവീണ കയ്യും, ധന്യമായ മനസ്സും, ബഹുമാനവും വാത്സല്യവും, വിധേയത്വവും പുലര്‍ത്തിയാണ് അവരെല്ലാം നമുക്ക് ജീവിതം കാണിച്ചുതന്നത്. പഞ്ചവാദ്യത്തിന്റെരംഗത്തെ അച്ചടക്കം നിലനിര്‍ത്തിപ്പോന്നത് നാരായണമാരാരുടെ നേതൃത്വഗുണം ഒന്നുകൊണ്ടാണ്. ആത്മാര്‍ത്ഥതയുടെ പൂജാബിംബമായ അദ്ദേഹത്തിന്റെ പാത ഇന്നും സജീവമാണ്. ആവാദ്യവല്ലഭന്റെ അനുസ്മരണത്തില്‍ വാദ്യരംഗത്തെ എല്ലാവരുംവന്നുചേരും. വെറും ഒരുചടങ്ങാകാതെ ഹൃദയത്തെ അടുത്തറിയുന്ന നിമിഷമായിത്തീരുകയാണ് ആമഹാദിനം. അമ്മമാരെ ചേര്‍ത്തുനിര്‍ത്തുന്ന ആനിമിഷം തരുന്ന ധന്യത അതിലപ്പുറം മറ്റെന്തുവേണം.

ഉര്‍വശി ശാരദയാണ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. അവര്‍സിനിമയിലെത്തിയതിന്റെ അരനൂറ്റാണ്ടും എഴുപതാം പിറന്നാളും ആഘോഷിക്കുകയാണ്. പ്രശസ്ത സംഗീതജ്ഞ ഡോ. ഓമനക്കുട്ടി, നൃത്തരംഗത്തെ പ്രശസ്ത ക്ഷേമാവതി, സാഹിത്യകാരി കെ. ആര്‍മീര. പാര്‍വതീ ജയറാം. എം. ജി. രാധാകൃഷ്ണന്റെ പത്‌നി പത്മജ, പ്രൊഫസര്‍. ലതാ ആര്‍. നായര്‍, ചോറ്റാനിക്കര ദേവസ്വംത്തിലെ വി. ആര്‍. രമാദേവി തുടങ്ങിയവര്‍ സദസ്സിനെ ധന്യമാക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മത പ്രചാരണം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

Kerala

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

Kerala

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

Kerala

എനിക്കിഷ്ടമാണ് പുലിക്കളി , തൃശൂർ പൂരത്തോളം വലിപ്പത്തിൽ ജനസഞ്ചയം പുലിക്കളി കാണാനെത്തുന്നത് അതു വൈകൃതമായതു കൊണ്ടാണോ ?

Kerala

മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ, എതിർത്ത് ജോസഫ് വിജയ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘ പെട്ടുപോയതാണ് , റിയാലിറ്റി ഞാൻ പറയാം ‘ ; വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപിക

പിണറായിയുടെ തുടര്‍ഭരണം സംഘടന പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് ഡിവൈഎഫ്‌ഐ ; ഇനി പാറ്റാ പാർട്ടിയെ മാതൃകയാക്കാൻ തീരുമാനം

നവ്യ ഹരിദാസിന് അഭിവാദ്യങ്ങള്‍ ; ‘ ഈ കാംപയിന്‍ തുടങ്ങിയപ്പോൾ വന്ന് ചൊറിഞ്ഞ ഒരുപാട് പേരുണ്ട്. എല്ലാവര്‍ക്കും സന്തോഷമായല്ലോ ‘ ; യുവരാജ് ഗോകുൽ

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി സജ്ജൻ കുമാർ അന്തരിച്ചു; മരണം തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുമ്പോൾ

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.