Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ചുവര്‍ചിത്രങ്ങള്‍ക്ക് പുനര്‍ജനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2015, 04:03 pm IST
in Varadyam

ചരിത്രസ്മൃതികളുണര്‍ത്തുന്ന മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ രണ്ട് നൂറ്റാണ്ട് പഴക്കമുള്ള ചുവര്‍ചിത്രങ്ങള്‍ക്ക് പുതുജീവന്‍. അജ്ഞാതരായ ഓവിയന്മാര്‍ തഞ്ചാവൂര്‍ ശൈലിയില്‍ കോറിയിട്ട വര്‍ണചിത്രങ്ങളുടെ പഴമയും തനിമയും നിലനിര്‍ത്തിക്കൊണ്ടാണ് പുതുക്കിവരച്ചത്. ചുവര്‍ചിത്രകലാചാര്യന്‍ മമ്മിയൂര്‍ കൃഷ്ണന്‍കുട്ടിനായരുടെ ആദ്യകാലശിഷ്യരില്‍ പ്രമുഖനായ ജി. അഴീക്കോടിന്റെ നേതൃത്വത്തിലായിരുന്നു നവീകരണം.

കിഴക്കുദര്‍ശനമുള്ള ചതുര ശ്രീകോവിലിന്റെ പുറംഭിത്തിയില്‍ തെക്കുപടിഞ്ഞാറും വടക്കും ചുവരില്‍ 85 ചതുരശ്രഅടി സ്ഥലത്താണ് ചിത്രങ്ങള്‍. ദശാവതാരത്തിലെ മത്സ്യം, കൂര്‍മം, വരാഹം, നരസിംഹം, വാമനന്‍, ബലരാമന്‍ എന്നീ വലിയ ചിത്രങ്ങളും ശ്രീരാമന്റെ ചെറിയ ചിത്രവും താരതമ്യേന വ്യക്തമാണ്. തെക്കുംപടിഞ്ഞാറും ചുവരിലെ ചെറിയ രണ്ട് ചിത്രങ്ങള്‍ പൂര്‍ണമായും നശിച്ചുപോകാന്‍ തുടങ്ങിയിരുന്നു. തെക്ക് മഹാവിഷ്ണുവിന്റെ അംശാവതാരമായ ധന്വന്തരിമൂര്‍ത്തിയും പടിഞ്ഞാറ് അനന്തതല്‍പ്പത്തില്‍ ഉപവിഷ്ടനായ മഹാവിഷ്ണുവുമാണെന്ന് പഴമക്കാരുടെ നിഗമനത്തില്‍ ശൈലീസാമ്യത്തോടെ പുതിയ ചിത്രങ്ങള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

പാരമ്പര്യത്തിന്റെ തിരുശേഷിപ്പുകളായ ചിത്രപാനലുകളൊഴികെയുള്ള ചുവര്‍ പ്രതലങ്ങളില്‍ കേരളീയ പരമ്പരാഗത ശൈലിയില്‍ നിബിഡാലങ്കാരം ബാധകമാക്കിയിട്ടുണ്ട്. വിഷ്ണുധര്‍മ്മോത്തരപുരാണത്തിലെ ചിത്രസൂത്രം അനുശാസിക്കുന്ന പ്രകാരം മൃഗശാല, ചിത്രമാല, വനമാല, പക്ഷിമാല എന്ന ക്രമത്തിലാണ് ആവിഷ്‌കാരം. പഞ്ചരപ്പടികളില്‍ വ്യാളിയും ചുറ്റും നാമപത്മാലങ്കാരങ്ങളും വ്യത്യസ്തങ്ങളായ അഷ്ടദള പുഷ്പാലങ്കാരങ്ങളും മഷിപ്പൂക്കളും പഞ്ചവര്‍ണ്ണങ്ങളില്‍ സുന്ദരമായ കലാനുഭവമാണ്.

പ്രകൃതിദത്തവര്‍ണങ്ങള്‍ വേപ്പിന്‍പശയില്‍ ചാലിച്ച് ഇയ്യാംപുല്‍ തൂലികകൊണ്ട് ചുണ്ണാമ്പ് പ്രതലത്തിലെഴുതുന്ന കേരളീയ പരമ്പരാഗത സാങ്കേതിക രീതിയിലാണ് ചിത്രരചന. കാവിച്ചുവപ്പ്, മഞ്ഞക്കാവി, ഹരിതനീലം, ഇലപ്പച്ച, കരിമഷി എന്നീ പഞ്ചവര്‍ണങ്ങളാണ് വര്‍ണ്ണക്കൂട്ട്.

ഗുരുവായൂര്‍ കോട്ടപ്പടി ഭാഗത്തുനിന്നും ശേഖരിച്ച സവിശേഷമായ ഒരിനം ചുവപ്പ് കല്ല് സംസ്‌കരിച്ചുണ്ടാക്കിയതാണ് കാവിച്ചുവപ്പ് നിറം. കൊല്ലൂരിലെ സൗപര്‍ണികാ നദിയോരത്തുനിന്ന് ശേഖരിച്ച ഒരിനം കല്ലില്‍നിന്നും സംസ്‌കരിച്ചെടുത്തതാണ് മഞ്ഞക്കാവി നിറം. നീല അമരിയില്‍നിന്നും നീലനിറവും അതില്‍ ഇരവിക്കറ ചേര്‍ത്ത് പച്ചയും നെയ്‌ത്തിരി കത്തിച്ച് കറുപ്പുനിറവും നിര്‍മിക്കുന്നു. പത്ത്: ഒന്ന് (10:1)എന്ന അനുപാതത്തില്‍ വര്‍ണ്ണപ്പൊടിയും വേപ്പ്പശയും ചിരട്ടക്കിണ്ണത്തിലെടുത്ത് ശുദ്ധജലവും ചേര്‍ത്ത് മര്‍ദ്ദിച്ചുണ്ടാക്കുന്നതാണ് ചുവര്‍ചിത്രവര്‍ണ്ണക്കൂട്ട്.

ആചാരാനുഷ്ഠാനങ്ങളില്‍ വിഭിന്നമായ ക്ഷേത്രത്തിന്റെ നാലമ്പലത്തിനുള്ളില്‍ സ്ത്രീകള്‍ക്കു പ്രവേശനമില്ല. അക്കാരണത്താല്‍ ക്ഷേത്രശ്രീകോവിലിന്റെ പുറംഭിത്തിയില്‍ പുതുക്കിവരച്ച ചിത്രങ്ങളുടെ നൈസര്‍ഗിക ഭംഗി ആസ്വദിക്കാന്‍ സ്ത്രീകള്‍ക്കു കഴിയുന്നില്ല. ഇതിനൊരു പരിഹാരമായി കേരളീയ പരമ്പരാഗത ശൈലിയില്‍ ഗുരുവായൂരപ്പന്റെ ഒരു ചിത്രം ക്ഷേത്ര കവാടഗോപുരത്തിന്റെ ചുവരില്‍ ശ്യാമളകുമാരി പൂര്‍ത്തിയാക്കി.

പ്രശസ്ത ഗ്രന്ഥകാരനും ചുവര്‍ ചിത്രകാരനുമായ ജി. അഴീക്കോടിന്റെ സഹധര്‍മ്മിണിയാണ് ശ്യാമളകുമാരി. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഇളയരാജയുടെ അനുവാദത്തോടെ ക്ഷേത്രച്ചുവരില്‍ വരച്ച പ്രഥമ ചിത്രകാരിയാണ് ശ്യാമളകുമാരി.

ക്ഷേത്രോപദേശക സമിതിയാണ് നാശോന്മുഖമായ അമൂല്യചിത്രങ്ങളെ സംരക്ഷിക്കാനുള്ള കര്‍മ്മപരിപാടികള്‍ക്ക് സാരഥ്യം വഹിച്ചത്. ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസര്‍ അജി കുമാറിന്റേയും മേല്‍ശാന്തി കെ. ഗോവിന്ദന്‍ പോറ്റിയുടേയും സേവനകാലപരിധിക്കുള്ളില്‍ ഇവിടുത്തെ അമൂല്യചിത്രങ്ങള്‍ പുതുക്കിവരച്ചുകാണാനുള്ള ആഗ്രഹമാണ് ഈ ഉദ്യമത്തിനു പ്രചോദനം.

നിറം മങ്ങാത്തതിന്റെ രഹസ്യം

പ്രകൃതിദത്തവര്‍ണങ്ങള്‍ വേപ്പ് പശയില്‍ ചാലിച്ച് ചുണ്ണാമ്പ് പ്രതലത്തിലെഴുതുന്ന ചുവര്‍ചിത്രങ്ങളുടെ നിറം നൂറ്റാണ്ടുകളായി മങ്ങാതെ തനിമയോടെ നിലനില്‍ക്കുന്നതിന്റെ രഹസ്യം ശാസ്ത്രീയ അടിസ്ഥാനത്തിലുള്ളതാണ്. നമ്മുടെ നഗ്നനേത്രങ്ങള്‍ക്ക് അദൃശ്യമായ രാസപ്രവര്‍ത്തനത്തിലൂടെയാണ് കുമ്മായത്തിന് പുറത്ത് വര്‍ണപിഗ്‌മെന്റിനെ ഉറപ്പിച്ചുനിര്‍ത്തുന്നത്. ഓട്ടോ ഡോണര്‍ എന്ന ശാസ്ത്രജ്ഞനാണ് ഈ രഹസ്യം ആദ്യമായി കണ്ടുപിടിച്ചത്.

പച്ച കക്ക നീറ്റുമ്പോള്‍ അതിലുള്ള കാര്‍ബണ്‍ഡയോക്‌സൈഡ് പൂര്‍ണമായും പുറത്ത് ഗമിച്ച് കുമ്മായമാകുന്നു. കുമ്മായക്കൂട്ടിന് വേണ്ടി ശുദ്ധജലം ചേര്‍ക്കുമ്പോള്‍ അത് ഹൈഡ്രേറ്റ് ഓഫ് ലൈം എന്ന ഒരിനം പശയായി രൂപാന്തരപ്പെടുന്നു. കുമ്മായത്തിനു പുറത്ത് തേയ്‌ക്കുന്ന വര്‍ണപ്പൊടിയെ ഹൈഡ്രേറ്റ് ഓഫ് ലൈം ഉപരിതലത്തില്‍നിന്നും ഉള്ളിലേക്ക് വലിക്കുന്നു. ഈ സമയപരിധിക്കുള്ളില്‍ നേരത്തെ നഷ്ടമായ കാര്‍ബണ്‍ഡയോക്‌സൈഡിനെ ഈ ദ്രാവകം വായുവില്‍നിന്നും വലിച്ചെടുത്ത് കാര്‍ബണേറ്റ് ഓഫ് ലൈം ആക്കി രൂപാന്തരപ്പെടുത്തുന്നു.

രണ്ടായിരം വര്‍ഷത്തോളം പുരാതനമായ അജന്താ ചുവര്‍ ചിത്രങ്ങള്‍ക്ക് നിറഭേദമുണ്ടാകാത്തതും നൂറ്റാണ്ടുകള്‍ പഴക്കമുള്ള കേരളീയ ചുവര്‍ചിത്രങ്ങള്‍ നിറംമങ്ങാതെ നിലനില്‍ക്കുന്നതിന്റെയും രഹസ്യം ഇതാണ്. പ്രകൃതിദത്ത വര്‍ണങ്ങളായതിനാല്‍ രാസപ്രവര്‍ത്തനഫലമായും നിറം മങ്ങുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭക്തർ പുണ്യസ്നാനം നടത്താനെത്തുന്ന സരയൂ നദിയിൽ മദ്യസത്ക്കാരം , മട്ടൻ പാകം ചെയ്യൽ : മൂന്ന് പേർ അറസ്റ്റിൽ , നാലാമനായി തെരച്ചിൽ

Kerala

പ്രതിക്ക് മാനസാന്തരം ഉണ്ടാകില്ല ; നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയ്‌ക്ക് വധശിക്ഷ

Kerala

‘കള്ളന്‍ വിജയൻ’ എന്ന തലക്കെട്ടിലുള്ള ലേഖനം ഒഴിവാക്കി; ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറക്കി

Education

ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി, ഓക്‌സിലറി നഴ്‌സിങ് കോഴ്‌സുകളില്‍ പ്രവേശനം

India

അനുമതിയില്ലാതെ പാർലമെന്റ് മാർച്ച് നടത്താനെത്തി : പാറ്റകളെ അടിച്ചോടിച്ച് റാപ്പിഡ് ആക്ഷൻ ഫോഴ്സ്

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കാട്ടാക്കടയില്‍ സംഘടിപ്പിച്ച വൈചാരിക സദസില്‍ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സംസാരിക്കുന്നു

ലോകത്തിന് വഴികാട്ടുക ഭാരതത്തിന്റെ ചരിത്രദൗത്യം: എം. രാധാകൃഷ്ണന്‍

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ സംസ്ഥാനവാര്‍ഷിക സമ്മേളനവും രജതജയന്തി ആഘോഷങ്ങളുടെ ആശിര്‍വാദസഭയും ദല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി. ഹരിശങ്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സുരക്ഷാവീഴ്ച; ഉറക്കഗുളികകളും വിഷാദത്തിനുള്ള മരുന്നുകളും മോഷണം പോയി

കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഓണേഴ്‌സ് ബിരുദം; രജിസ്‌ട്രേഷന്‍ 20 വരെ

ദേശീയ പുരസ്‌കാര നിറവില്‍ ആനന്ദ് ജ്യോതി; ദേശീയ ചലച്ചിത്ര വിഭാഗത്തില്‍ നോണ്‍ ഫീച്ചര്‍ വിഭാഗത്തിലാണ് പുരസ്‌കാരം

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

പി. കൃഷ്ണപിള്ള സാംസ്‌കാരിക നിലയം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കാപട്യം ചര്‍ച്ചയാകുന്നു

സംഘശതാബ്ദിയുടെ ഭാഗമായി വൈചാരിക സദസ്സ് സംഘടിപ്പിച്ചു; വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

രാമാഭിഷേകം മുടക്കാനുള്ള മാര്‍ഗം മന്ഥര കൈകേയിക്ക് ഉപദേശിക്കുന്നു

ചിത്രരാമായണം -4: ശ്രീരാമാഭിഷേകാരംഭം

നിതിൻ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. എം.കെ. റാം കുടകിൽ പിടിയിൽ; രൂപം മാറി ഒളിവിൽ കഴിഞ്ഞത് മൂന്ന് മാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.