കാബൂള്‍: അഫ്ഗാനിസ്ഥാനിലെ തക്ഹര്‍ പ്രവിശ്യയില്‍ നടന്ന ആക്രമണത്തില്‍ ഏഴു താലിബാന്‍ ഭീകരര്‍ ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു. കൗജഹാര്‍ ജില്ലയിലെ തഷ്‌ഹോലിലെ സുരക്ഷാ ചെക്‌പോസ്റ്റിനു നേരെ ഭീകരര്‍ വെടിവയ്‌പ് നടത്തുകയായിരുന്നു.
കൗജഹാര്‍ ജില്ലയ്‌ക്കു സമീപമായുള്ള ദഷ്ത്-ഇ-അര്‍ച്ചി ജില്ലയില്‍ നിന്നുമാണു താലിബാന്‍ ഭീകരര്‍ ആക്രമണത്തിനായി എത്തിയത്. കഴിഞ്ഞയാഴ്ചയാണ് ഇവര്‍ ദഷ്ത്-ഇ-അര്‍ച്ചി ജില്ലയുടെ നിയന്ത്രണം പിടിച്ചെടുത്തത്.
















