Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നമ്മുടെ കൊച്ചിയും സ്മാര്‍ട്ടാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2015, 10:56 pm IST
in Ernakulam

കൊച്ചി: നമ്മുടെ കൊച്ചി സ്മാര്‍ട്ടാകുമോ? ആകുമെന്ന് മോദി സര്‍ക്കാര്‍ വ്യക്തമാക്കി. ഇനി ചെയ്യേണ്ടത് കോര്‍പ്പറേഷനാണ്. അഞ്ച് വര്‍ഷത്തിനുള്ളില്‍ നൂറ് സ്മാര്‍ട് സിറ്റികളാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. ലിസ്റ്റില്‍ ഉള്‍പ്പെടുകയെന്ന ആദ്യ കടമ്പയാണ് കൊച്ചി ഇപ്പോള്‍ കടന്നത്. ഫണ്ട് ലഭിക്കാന്‍ മാനദണ്ഡങ്ങളുണ്ട്. സേവന നിലവാരം, തദ്ദേശഭരണ സ്ഥാപനങ്ങളുടെ സ്ഥിതി, ജനറം പദ്ധതിയിലെ പുരോഗതി എന്നിവയൊക്കെ അടിസ്ഥാനമാക്കിയാണ് ഫണ്ട് അനുവദിക്കുക. ഇതിന് പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കണം. നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ പദ്ധതി വൈകും. കോര്‍പ്പറേഷന്റെ മിടുക്ക് പോലെയാണ് ഇനി കാര്യങ്ങള്‍.

മോദിയുടെ സ്മാര്‍ട് സിറ്റി പദ്ധതിയില്‍ രാജ്യത്തെ പ്രമുഖ നഗരങ്ങളെ പിന്തള്ളി കൊച്ചി ഉള്‍പ്പട്ടതോടെ കോടിക്കണക്കിന് രൂപയുടെ വികസനമാണ് വരാന്‍പോകുന്നത്. ഒരു വര്‍ഷം 100 കോടിരൂപയുടെ സഹായമാണ് കൊച്ചിക്ക് ലഭിക്കുക. അഞ്ച് വര്‍ഷത്തിനുള്ളില്‍ 500 കോടിയുടെ സഹായം. കൊച്ചി ഉള്‍പ്പെടെ രാജ്യത്ത് 100 സ്മാര്‍ട് സിറ്റികളാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

പരമ്പര്യേതര ഊര്‍ജ സ്രോതസുകളുടെ ഉപയോഗം, 24 മണിക്കൂറും വെള്ളവും വൈദ്യുതിയും, ബസ് മാസ് റാപ്പിഡ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം (ബിആര്‍ടിഎസ്) സബര്‍ബന്‍ റെയ്ല്‍, മെട്രൊ റെയില്‍ തുടങ്ങിയ മേഖലയിലെ ഏകോപനം എന്നിവയാണ് ലക്ഷ്യമിടുന്നത്. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍, എല്‍എന്‍ജി ടെര്‍മിനല്‍, മെട്രൊ റെയ്ല്‍, സ്മാര്‍ട് സിറ്റി, ഡെമു സര്‍വീസ് എന്നീ പദ്ധതികള്‍ പൂര്‍ണ സജ്ജമാകുന്നതോടെ കൊച്ചി കൂടുതല്‍ സ്മാര്‍ട്ടാകും.

അടുത്ത അഞ്ചു വര്‍ഷത്തിനിടെ രാജ്യത്തെ പ്രമുഖ ഐടി നഗരമായി കൊച്ചി വികസിക്കുമെന്നാണ് കണക്കാക്കുന്നത്. രാജ്യത്തെ ഐടി കമ്പനികളുടെ കൂട്ടായ്‌മയായ നാസ്‌കോമിന്റെ റിപ്പോര്‍ട്ടിലാണ് വിവര സാങ്കേതിക മേഖലയിലെ കൊച്ചിയുടെ കുതിച്ചുചാട്ടം ചൂണ്ടിക്കാണിക്കുന്നത്. ഊര്‍ജ്ജമേഖലയില്‍ കൊച്ചിയെ മികച്ചതാകുന്ന സോളാര്‍ സിറ്റി പദ്ധതി കൂടി കമ്മീഷന്‍ ചെയ്യുന്നതോടെ നഗരം ഊര്‍ജമേഖലയില്‍ സ്വയം പര്യാപ്തമാകും. സോളാര്‍ മേഖലയില്‍ 696 കോടി രൂപ ചെലവഴിച്ചാണ് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നത്. സെന്റര്‍ ഫോര്‍ ഹെറിറ്റേജ്, എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് എന്നിവയുടെ മേല്‍നോട്ടത്തിലാണ് കേന്ദ്ര ഏജന്‍സിയായ ഐസിഎല്‍ഇഐ കരട് രൂപം തയ്യാറാക്കിയത്.

കൊച്ചിയെ അടിമുടി മാറ്റുന്ന ജിസിഡിഎയുടെ വിഷന്‍-2030 പദ്ധതിയില്‍ ഭാവി വികസനത്തിനാണ് പ്രാധാന്യം. മറൈന്‍ഡ്രൈവ് രണ്ടാം ഘട്ട വികസനം, ഡിവിഷന്‍ സെന്ററുകള്‍, ലോജിസ്റ്റിക് സെന്റര്‍, ഔട്ടര്‍ റിങ് റോഡ്, സാറ്റ്‌ലൈറ്റ് ടൗണ്‍ഷിപ്പ്, മാസ്റ്റര്‍ കം കോമെഴ്‌സ്യല്‍ ക്ലസ്റ്റര്‍, എന്നീ പദ്ധതികളിലൂടെ ഗ്ലോബര്‍ സിറ്റിയാക്കാനാണ് ജിസിഡിഎയുടെ ശ്രമം. മേയര്‍ ടോണി ചമ്മിണിയും കോര്‍പ്പറേഷന്‍ സെക്രട്ടറി വി.ആര്‍.രാജുവും ദല്‍ഹിയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

എന്നാല്‍ പദ്ധതിയുടെ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡി (കെഎംആര്‍എല്‍)നെ കണ്‍സള്‍ട്ടന്റാക്കാനുള്ള കോര്‍പ്പറേഷന്റെ തീരുമാനം തര്‍ക്കത്തിനിടയാക്കിയിട്ടുണ്ട്. കെഎംആര്‍എല്ലിനെ അംഗീകരിക്കാനാകില്ലെന്നും കോര്‍പ്പറേഷന്‍ സ്വന്തം നിലയ്‌ക്ക് ചെയ്താല്‍ മതിയെന്നുമാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോകായുക്ത തള്ളിയ ഹർജി; ദുരിതാശ്വാസ ഫണ്ട് വക മാറ്റിയെന്ന് സിഎജി

Kerala

കേന്ദ്രമന്ത്രി മാണ്ഡവ്യ സൈക്കിൾ ചവിട്ടി, മേയറും കൂടി; വികസിത ആരോഗ്യ രാഷ്‌ട്രത്തിലേക്ക്…

Kerala

എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ച ലീഗ് നേതാവ് പിടിയിൽ; ഷിഹാബുദീൻ കുട്ടിയെ വീട്ടിലെത്തിച്ചത് വസ്ത്രം തരാമെന്ന് പറഞ്ഞ്

Kerala

ഇടതു ഭരണത്തിൽ സ്പിരിറ്റ് മോഷണവും; സർക്കാർ കൂട്ടുനിന്നു, ഖജനാവിന് നഷ്ടം 51 കോടി

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി; യുവതലമുറയെ ലഹരിക്ക് അടിമപ്പെടുത്താനുള്ള ശ്രമം: വി.മുരളീധരൻ എംഎൽഎ

പുതിയ വാര്‍ത്തകള്‍

മദ്യനയം തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം; വി.ഡി സതീശന്‍ യുഡിഎഫിനെ യു ടേണ്‍ ഡെമോക്രാറ്റിക് ഫ്രണ്ടാക്കി മാറ്റി: കെ.സുരേന്ദ്രന്‍

കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും വന്‍ ബാധ്യത; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കോടികൾ വക മാറ്റി: സിഎജി റിപ്പോർട്ട്

അമേരിക്കൻ സ്വാതന്ത്ര്യത്തിൻറെ 250 വർഷങ്ങൾ ചെന്നൈയിൽ ആഘോഷിച്ച് ഇന്ത്യയിലെ യു.എസ്. അംബാസഡർ സെർജിയോ ഗോർ

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ആ 32 പേരുടെ മരണത്തിന് കാരണം ആരാണ്; ഉദ്യോഗസ്ഥരോ പിണറായി സർക്കാരോ

വോട്ട് കോൺഗ്രസിന് നൽകൂവെന്ന് പറഞ്ഞ കുടുംബം : തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിക്കാനെത്തി എൻ ഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ

30 മില്യൺ കാഴ്ചക്കാരുമായി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

കണ്ണീരും കഠിനവേദനയും കരുത്താക്കി നേടിയ വിജയം; അന്നാമരിയ ജന്മഭൂമി മികവ് പുരസ്‌കാരം ഏറ്റുവാങ്ങി

ഇന്ന് ആ സ്വപ്നം പൂർത്തീകരിച്ചു; വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ജഴ്‌സി കൈമാറി

പാഞ്ചജന്യം ഭാരതത്തിന്റെ ഗ്ലോബൽ ശ്രീരാമസാഗരം ഫെസ്റ്റിവത്തിന് സംഘാടക സമിതിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.