Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ശക്തമായ കാറ്റിലും മഴയിലും നെട്ടൂരില്‍ വ്യാപക നാശനഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2015, 11:29 pm IST
inErnakulam

മരട്: തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും നെട്ടൂര്‍, കുമ്പളം, പനങ്ങാട്, ചാത്തമ്മ ഭാഗങ്ങളില്‍ വ്യാപക നാശനഷ്ടം. ഒട്ടേറെ വീടുകള്‍ തകര്‍ന്നു, മരങ്ങള്‍ കടപുഴകി വീണു. വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു തൂങ്ങിയതോടെ വൈദ്യുതി ബന്ധങ്ങള്‍ തകരാറിലായി.

മരട് നഗരസഭ പ്രദേശത്ത് നെട്ടൂരില്‍ ശക്തമായ കാറ്റില്‍ രണ്ടു വീടുകളുടെ മുകളില്‍ മരങ്ങള്‍ വീണ് വീടു പൂര്‍ണ്ണമായും തകര്‍ന്നു. 30-ാം ഡിവിഷനില്‍ മണക്കാട്ടു വീട്ടില്‍ ബിജുവിന്റെ വീടിന്റെ മേല്‍ക്കൂരയുടെ ഷീറ്റുകള്‍ ശക്തമായ കാറ്റില്‍ പറന്നു പോയി. ഭിത്തികള്‍ പൊട്ടിപ്പൊളിഞ്ഞു. ഉറങ്ങിക്കിടന്ന ബൈജുവും ഭാര്യയും കുട്ടികളും പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. തൊട്ടു വടക്കുഭാഗത്തുള്ള ശിവരാമന്റെ വീടിനു മുകളിലും മരം വീണു വീടിന്റെ ഒരുഭാഗം തകര്‍ന്നു. നെട്ടൂര്‍ തട്ടേക്കാട് കേട്ടേഴത്തും കടവിനു സമീപം മരം ഒടിഞ്ഞു വീണ് ഇലക്ട്രിക് ലൈന്‍ പൊട്ടിവീണു.

കുമ്പളം പഞ്ചായത്തിന്റെ തീരദേശ മേഖലകളിലും ശക്തിയായി വീശിയടിച്ച കാറ്റില്‍ ഒട്ടേറെ വീടുകളുടെ മുകളില്‍ തെങ്ങും മരങ്ങളും വീണ് പല വീടുകളും ഭാഗികമായി തകര്‍ന്നു. ചാത്തമ്മ കളത്തിപ്പറമ്പില്‍ ബാബുവിന്റെ വീടിനു മുകളില്‍ തെങ്ങ് ഒടിഞ്ഞു വീണ് വീട് ഭാഗികമായി തകര്‍ന്നു. ചാത്തമ്മ ഐപ്പിന്റെ വീടിന്റെ മുകളില്‍ ആഞ്ഞിലിമരം കടപുഴകി വീണ് വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും ചുറ്റുമതിലും തകര്‍ന്നു. പനങ്ങാട് ഇടംതുരുത്തില്‍ നാരായണന്റെ വീടിനു മുകളില്‍ ആഞ്ഞിലിമരം ഒടിഞ്ഞു വീണ് വീടിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു.

കുമ്പളം ചാണിയില്‍ ലീല സുഗുണന്‍, കളത്തിപ്പറമ്പില്‍ ബാബു, ചന്ദ്രഭവനത്തില്‍ ഉമാദേവി, മുരിക്കേലി ജോസഫ്, തയ്യത്തു കൃഷ്ണന്‍ നായര്‍ എന്നിവരുടെ വീടുകളുടെ മുകളില്‍ മരങ്ങള്‍ വീണു മേല്‍ക്കൂരയും ഭിത്തികളും ഇടിഞ്ഞു വീണു.

ശക്തമായ കാറ്റിലും മഴയിലും വാഴക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ മരങ്ങള്‍ മറിഞ്ഞ് വീണും മരച്ചില്ലകള്‍ ഒടിഞ്ഞു ഇരുപത്തിയഞ്ച് ലധികം വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞ് വീഴുകയുണ്ടായി അറുപതിലധികം സ്ഥലങ്ങളില്‍ വൈദ്യുതി കമ്പികള്‍ പൊട്ടിവീണിട്ടുണ്ട്. മറ്റ് നാശനഷ്ടങ്ങളും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട് പെതു ജനങ്ങള്‍ സഹകരിക്കണമെന്ന് വാഴക്കുളം അസിസ്റ്റന്റ് എഞ്ചീനീയര്‍ അറിയിച്ചു.

നാശനഷ്ടങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് അതാതു വില്ലേജ് അധികാരികള്‍ ശേഖരിച്ചു താലൂക്ക് ഓഫിസിലേക്ക് അയച്ചതായി വില്ലേജ് അധികൃതര്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

India

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

India

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

Gulf

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

പുതിയ വാര്‍ത്തകള്‍

‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത് ; ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു , നുഴഞ്ഞുകയറിയതല്ല ‘ ; അക്ബർ ഷാ

‘എനിക്ക് പർദ്ദ ധരിക്കുന്ന ഭാര്യയെ വേണം , നിക്കാഹിന് ശേഷം ഭാര്യ ജോലി ഉപേക്ഷിക്കണം ‘ ഒമാനി പൈലറ്റ് ഹമാം അൽ-ഹമാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

മുസ്ലീം ലീഗിന്റെ എതിര്‍പ്പ് ; പിഎം ശ്രീ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

അച്ഛൻ അപമാനിതനായി , ജീവൻ ഒടുക്കാൻ ശ്രമിച്ച് ഉണ്ണി മേരി ; ഒടുവിൽ കതക് ചവിട്ടി തുറന്ന് ജീവൻ രക്ഷിച്ച് മമ്മൂട്ടി

ഫ്ലൈദുബായ് വിമാനത്തിലെ ധീരതയ്‌ക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിന് മാൻകൈൻഡ് ഫാർമയുടെ ഒരു കോടി രൂപയുടെ ആദരം

ഗോൾഫിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ചരിത്രം കുറിച്ച് പ്രണവി ഉർസ്, ടീം ഇനത്തിൽ ഇന്ത്യയ്‌ക്ക് വെള്ളി നേടുന്നതിലും നിർണായക പങ്ക്

പൈലറ്റ് സ്മിത് മച്ചാറിന് ആദരവുമായി ഇസ്രായേൽ എംബസി; മുംബൈയിൽ നന്ദിപ്രകടനവുമായി കൂറ്റൻ ബോർഡുകൾ ഉയർന്നു

വനിതകളുടെ വ്യക്തിഗത റിക്കർവ് ആർച്ചറിയിൽ 17-കാരിക്ക് ചരിത്രവിജയം; കൊറിയൻ താരത്തെ തോൽപ്പിച്ച് കുങ്കും മോഹോദ് സ്വർണം നേടി

ലഹരിക്കടത്ത് തലവൻ നവ്‌പ്രീത് സിങ്ങിനെ തുർക്കിയിൽ നിന്നും ഇന്ത്യയിലെത്തിച്ചത് ‘ചരിത്രപരമായ നാഴികക്കല്ല്’: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.