Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കാറ്റ് കലിതുള്ളി: വ്യാപകനാശനഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2015, 10:30 pm IST
in Kottayam

കോട്ടയം: ഇന്നലെ പുലര്‍ച്ചെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ജില്ലയില്‍ പല സ്ഥലങ്ങളിലും കനത്ത നാശനഷ്ടം. എണ്‍പതോളം വീടുകള്‍ ഭാഗീകമായും പതിനഞ്ചോളം വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. മരങ്ങള്‍ കടപുഴകി വീണതിനു പുറമെ വന്‍ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. കോടികളുടെ നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് പ്രാഥമിക നിഗമനം. വൈദ്യുത പോസ്റ്റുകള്‍ ഒടിഞ്ഞും കമ്പികള്‍ പൊട്ടിയും വൈദ്യുതിബന്ധം പലയിടത്തും തടസ്സപ്പെട്ടു. കലിതുള്ളിയെത്തിയ കാറ്റില്‍ വന്‍മരങ്ങള്‍ കടപുഴകി വീണാണ് വീടുകള്‍ തകര്‍ന്നത്. മരങ്ങള്‍ വീണും വൈദ്യുത പോസ്റ്റുകള്‍ ഒടിഞ്ഞും പലയിടത്തും ഗതാഗതം സ്തംഭിച്ചു.

മണര്‍കാട്, മാലം, തിരുവഞ്ചൂര്‍, ആറുമാനൂര്‍, മള്ളുശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലാണ് ഏറെ നാശനഷ്ടം. തിരുവഞ്ചൂരില്‍ രണ്ട് വീടുകള്‍ പൂര്‍ണ്ണമായും 20 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. തിരുവഞ്ചൂര്‍ പറമ്പുകര തൈപ്പറമ്പില്‍ പ്രസാദ്, പറമ്പുകര ലക്ഷംവീട് കോളനിയില്‍ ഷിബു എന്നിവരുടെ വീടുകളാണ് പൂര്‍ണ്ണമായും തകര്‍ന്നത്. മണര്‍കാട് മേഖലയില്‍ 22 വീടുകള്‍ ഭാഗീകമായും ഒരു വീട് പൂര്‍ണ്ണമായും തകര്‍ന്നു. കോടമുറി ശ്രീജാവിലാസത്തില്‍ ലക്ഷ്മിക്കുട്ടിയുടെ വീടാണ് പൂര്‍ണ്ണമായും തകര്‍ന്നത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് വില്ലേജ് ഓഫീസര്‍ അറിയിച്ചത്.

ശക്തമായ കാറ്റില്‍ മാലം, തുരുത്തിപ്പടി, നടയ്‌ക്കല്‍, ആനത്താനം, പറമ്പ്കര തുടങ്ങിയ ഭാഗങ്ങളില്‍ റബ്ബര്‍മരങ്ങള്‍ കടപുഴകി ഇലവണ്‍കേവി പോസ്റ്റുകളില്‍ വീണ് വൈദ്യുതിബന്ധം തകരാറിലായി. നൂറോളം സ്ഥലങ്ങളില്‍ ഇത്തരത്തില്‍ മരങ്ങള്‍ വീണ് വൈദ്യുതി ബന്ധം തകരാറിലായി. 10 പോസ്റ്റുകളില്‍ അധികം പൂര്‍ണ്ണമായും തകര്‍ന്നു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായിരുക്കുന്നതെന്നാണ് വൈദ്യുതി ബോര്‍ഡ് അധികൃതര്‍ അറിയിച്ചത്. വൈദ്യുതി ബന്ധം താറുമാറായ ഇടങ്ങളില്‍ ഉടന്‍തന്നെ വൈദ്യുതി എത്തിക്കുവാനുള്ള നടപടി കൈക്കൊള്ളുമെന്നും അധികൃതര്‍ അറിയിച്ചു.

മുണ്ടക്കയം മേഖലയില്‍ ഞായറാഴ്ച പുലര്‍ച്ചെ പെയ്ത കനത്ത മഴയിലും ആഞ്ഞു വീശിയ കാറ്റിലും വ്യാപക നാശമാണ് വിതച്ചത്. മേഖലയിലെ റബ്ബര്‍, വാഴ, ആഞ്ഞിലി, പ്ലാവ്, മറ്റു മരങ്ങള്‍ കൃഷികള്‍ നിരവധി നഷ്ടമായി. വിവിധ സ്ഥലങ്ങളില്‍ വീടുകളുടെ മേല്‍ക്കൂര കാറ്റില്‍ പറന്നിട്ടുണ്ട്. കൊക്കയാര്‍ രത്‌നഗിരി പാറക്കല്‍ റജി, ഈട്ടിക്കല്‍ ഷാജി, ചക്കുംകുഴി ബിനു എന്നിവരുടെ കപ്പ, വാഴ കൃഷികള്‍ കാറ്റില്‍ നശിച്ചു. ചക്കുംകുഴി ബിനുവിന്റെ വീട്ടു മുററത്തു പാര്‍ക്ക് ചെയ്തിരുന്ന കാറിനു മുകളില്‍ മരം ഒടിഞ്ഞുവീണ് കേടുപാടുകള്‍ സംഭവിച്ചു. കൊക്കയാര്‍ നാരകംപുഴ ചാംപ്ലാക്കല്‍ മജീദിന്റെ വീടിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്നു. വീട് ഭാഗീകമായി തകര്‍ന്നിട്ടുണ്ട്.

പെരുവന്താനം മതമ്പ ഭാഗത്തും വ്യാപകമായ നാശമാണ് കാറ്റുവിതച്ചത്. കല്ലുംകുന്നേല്‍ ലക്ഷ്മിയുടെ വീടിനു മുകളില്‍ മരം വീണ് വീട് ഭാഗീകമായി തകര്‍ന്നു. വെളളാനി ഭാഗത്ത് ഓലിക്കല്‍ പെരുമാള്‍ ചന്ദ്രന്റെ വീടിന്റെ പത്തോളം ഷീറ്റുകള്‍ കാറ്റില്‍ പറന്നു. വെളളാനി കല്ലുംകുന്നേല്‍ ഗണേശന്റെ വീടിന്റെ പുറത്തു മരം വീണ് ഭാഗീകമായി തകര്‍ന്നു. വെളളാനി എംക്രോച്ച് ഭാഗത്ത് സുന്ദരേശന്‍, ചെല്ലപ്പന്‍, ജബ്ബാര്‍, വര്‍ഗീസ്, ജോണ്‍, സതീശന്‍, ഷെബി, എന്നിവരുടെ റബ്ബര്‍, പ്ലാവ്, വാഴ, കപ്പ തുടങ്ങി വിവിധ കൃഷികള്‍ നശിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ ഉണ്ടായ കാറ്റിലാണ് നാശം വിതച്ചത്.

മഴയിലും കാറ്റിലും കാഞ്ഞിരപ്പള്ളി, ഇളങ്ങുളം മേഖലയില്‍ വ്യാപക നാശനഷ്ടം. തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ മഴയിലും ശക്തമായ കാറ്റിലും ഒട്ടേറെ വീടുകള്‍ക്ക് ഭാഗിക നാശമുണ്ടായി. വീശിയടിച്ച കാറ്റില്‍ മരങ്ങള്‍ കടപുഴകിയും, ഒടിഞ്ഞും വീണാണ് വീടുകള്‍ക്ക് നാശമുണ്ടായത്. കാഞ്ഞിരപ്പള്ളി വില്ലേജില്‍ നാലു വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടായി. കാഞ്ഞിരപ്പള്ളി വില്ലേജില്‍ കൊടുവന്താനം ടോപ്പ് ചെരിപുറത്ത് നാസറിന്റെ വീടിനു മുകളിലേക്ക് ആഞ്ഞിലി മരം ഒടിഞ്ഞു വീണ് ഭാഗികമായി തകര്‍ന്നു. പാറക്കടവ് ഇല്ലത്തുപറമ്പില്‍ ഇ.പി. ജലീലിന്റെ വീടിനു മുകളിലേക്ക് തേക്കുമരം ഒടിഞ്ഞ് വീണ് രണ്ടാം നിലയില്‍ ഭാഗികമായി നാശമുണ്ടായി. കൊടുവന്താനം കല്ലുങ്കല്‍ സീനത്ത് ബഷീറിന്റെ വീടിന്റെ മുകളിലേക്ക് ആഞ്ഞിലി മരം വീണ് ഭാഗിക നാശമുണ്ടായി. പട്ടിമറ്റം മുത്തുമ്മണ്ണേല്‍ അജിമോന്റെ വീടിന് മുകളിലേക്ക് പഞ്ഞി മരം വീണും ഭാഗികമായി നാശമുണ്ടായി. ഇളങ്ങുളം വില്ലേജില്‍ കാറ്റിലും മഴയിലും എട്ടു വീടുകള്‍ ഭാഗികമായി തകര്‍ന്നു.

ഇളങ്ങുളം വില്ലേജില്‍ കൂരാലി ലക്ഷം വീട് കോളനി ഇരുപ്പക്കാട്ട് ശാന്തമ്മ, വാരിക്കാട്ട് ഖദീജ ബീവി, വെള്ളാപ്പള്ളില്‍ പൊന്നമ്മ. കീച്ചേരില്‍ സെയ്തു മുഹമ്മദ്, ചെങ്ങളം ഇലവുങ്കല്‍ ശോഭന സജീവ് എന്നിവരുടെ വീടുകള്‍ക്ക് കാറ്റ് നാശമുണ്ടാക്കി. ശക്തമായി വീശിയ കാറ്റില്‍ വീടുകളുടെ മേല്‍ക്കുര തകര്‍ന്നു. പനമറ്റം സ്‌കൂള്‍ വളപ്പിലെ തെങ്ങ് കാറ്റത്ത് ഒടിഞ്ഞു വീണു. വിവിധ സ്ഥലങ്ങളില്‍ റബ്ബര്‍ മരങ്ങള്‍ കടപുഴകി വീണതുമൂലം വൈദ്യുതി ബന്ധം തകരാറിലായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഗുരുതുല്യനാമെന്റെ കേശവേട്ടന്‍

India

ലിവ്-ഇൻ ബന്ധത്തെ എതിർത്തതിന് കൂട്ടക്കൊല: ഒളിവിലായിരുന്ന ആണ്‍സുഹൃത്തും പിടിയിൽ

World

ഭൂചലനത്തിൽ തകർന്ന് വെനിസ്വേല; ഔദ്യോഗിക മരണസംഖ്യ 960 കടന്നു; ലക്ഷക്കണക്കിന് മരണമെന്ന് അനൗദ്യോഗിക റിപ്പോർട്ട്: കാണാതായത് അരലക്ഷത്തോളം പേരെ

Kerala

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയ്‌ക്ക് മാറ്റു കുറഞ്ഞു! മാറ്റും തൂക്കവും പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്

India

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

പുതിയ വാര്‍ത്തകള്‍

ഇന്ന് ശക്തമായ മഴയും കള്ളക്കടൽ പ്രതിഭാസവും; 5 ജില്ലകളിൽ യെല്ലോ അലർട്ട്

വെള്ളാപ്പള്ളി നടേശനെതിരായ നിയമനടപടികള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യമായി യൂത്ത് ലീഗ്

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും: സമ്പൂർണ്ണ രാശിഫലം (27 ജൂൺ 2026) – AI ജ്യോതിഷം

താമരശ്ശേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടിലെ എസ്‌റ്റേറ്റില്‍ കണ്ടെത്തി

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറ് സൈനികര്‍ ഇനി ത്യാഗചക്രയില്‍

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

എസ്എന്‍ഡിപി യോഗം നേതൃയോഗം ബെംഗളൂരുവില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

മതം പറഞ്ഞവര്‍ മന്ത്രിയായി: വെള്ളാപ്പള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.