യുലിന്‍: ചൈനയിലെ പട്ടി ഇറച്ചി ഉത്സവത്തിനെതിരെ പ്രതിഷേധം വ്യാപകമാവുന്നു. പത്ത് മൃഗാവകാശ സംഘടനകളുടെ നേതൃത്വത്തില്‍ യൂലിന്‍ സര്‍ക്കാര്‍ ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് മാര്‍ച്ച് നടത്തി.
തണുപ്പ്കാലത്ത് ശരീരത്തിന്റെ ആരോഗ്യത്തിനുവേണ്ടിയാണ് പട്ടി ഇറച്ചി കഴിക്കുന്നത്. ഇതോടനുബന്ധിച്ച് എല്ലാവര്‍ഷവും പട്ടി ഇറച്ചി ആഘോഷവും സംഘടിപ്പിക്കാറുണ്ട്. യുലിന്‍ നഗരത്തിലാണ് ഇത് അരങ്ങേറുന്നത്.
നിയമവിരുദ്ധമായ പട്ടി ഇറച്ചി വില്പന തടയണമെന്നും നിയമവിരുദ്ധമായി പട്ടിയെ വില്ക്കുന്നവരെ ശിക്ഷിക്കണമെന്നും മാര്‍ച്ച് നടത്തിയവര്‍ ആവശ്യപ്പെട്ടു. മാര്‍ച്ചിനിടയില്‍ ഒരുസംഘം ആളുകള്‍ ഇവരുടെ ബാനര്‍ ബലമായി പിടിച്ചുവാങ്ങി നശിപ്പിക്കുകയും ചെയ്തു. പട്ടി ഇറച്ചി കഴിക്കുന്നത് നിരോധിക്കുവാന്‍ യാതൊരു നിയമവും നിലവില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
അതേസമയം പ്രതിഷേധങ്ങള്‍ക്കിടയിലും പട്ടി ഇറച്ചി വില്പന യുലിനില്‍ പൊടിപൊടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: