ഭാരതത്തില്‍ യോഗ സംഘടിപ്പിക്കേണ്ടതിന്റെ ചുമതല ആരോഗ്യവകുപ്പിലുള്ള ആയുഷ് വകുപ്പിനാണ്. മന്ത്രി ശ്രീപാദ് യശോ നായിക്കിനാണ് സമ്പൂര്‍ണ്ണ ഉത്തരവാദിത്തം. ഭാരതത്തിലെ 646 ജില്ലകളിലും പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.
ആദ്യം നമസ്‌ക്കാര മുദ്രയില്‍ പ്രാര്‍ത്ഥന, പിന്നെ വിവിധ ആസനങ്ങള്‍. വൃക്ഷാസനം, പാദഹസ്താസനം, ഉദ്ധാനാസനം, അര്‍ദ്ധചക്രാസനം, ത്രികോണാസനം, ഭദ്രാസനം, ശശാങ്കാസനം, ബദ്ധകോണാസനം, വക്രാസനം, ഭുജംഗാസനം, ശലഭാസനം, മകരാസനം, വക്രാസനം, സര്‍വ്വാംഗാസനം, പവനമുക്താസനം, ശവാസനം, കപാല ഭാതി, പ്രാണായാമം, അനുലോമ വിലോമ പ്രാണായാമം, ഭ്രമരി പ്രാണായാമം, ശാംഭവി മുദ്രയിലും ജ്ഞാന മുദ്രയിലുമുള്ള ധ്യാനം തുടങ്ങിയവയാണ് 33 മിനിറ്റ് യോഗാഭ്യാസ പ്രകടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
















