ലാഹോര്‍: വധശിക്ഷ വിധിച്ച 11 കുറ്റവാളികളെ പാക്കിസ്ഥാന്‍ തൂക്കിലേറ്റി. വിശുദ്ധ മാസമായ റംദാന്റെ ഭാഗമായി വധശിക്ഷയ്‌ക്ക് താല്‍ക്കാലിക വിലക്ക് വരുന്നതിന് മുമ്പ് കുറ്റവാളികളെ തിടുക്കപ്പെട്ട് തൂക്കിലേറ്റുകയായിരുന്നു. റംദാന്റെ ഭാഗമായി രണ്ടു ദിവസത്തിന് ശേഷം വധശിക്ഷയ്‌ക്ക് താല്‍ക്കാലിക വിലക്ക് വരും. ഇത് കണക്കിലെടുത്താണ് കൂട്ടതൂക്കിലേറ്റല്‍ നടത്തിയത്.
കഴിഞ്ഞ വര്‍ഷം വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട കുറ്റവാളിയെ കോട്ട് ലക്പത് ജയിലില്‍ തൂക്കിലേറ്റി. റാവല്‍പിണ്ഡി അദിലാ ജയിലില്‍ മൂന്നു പേരെയാണ് തൂക്കിലേറ്റിയത്. ഫൈസലാബാദ് സെന്‍ട്രല്‍ ജയിലില്‍ രണ്ടു പേരെ തൂക്കിലേറ്റി. ഗുജ്രന്‍വാല സെന്‍ട്രല്‍ ജയിലില്‍ 12 വയസുകാരിയെ മാനഭംഗപ്പെടുത്തിയ ഒരാളെ തൂക്കിക്കൊന്നു.
സിയാല്‍ക്കോട്ട് ജില്ലാ ജയിലിലും ഒരാളെ തൂക്കിലേറ്റി. ബഹവാല്‍പുര്‍ ജയിലില്‍ രണ്ടു കൊലക്കേസ് പ്രതികളെ തൂക്കിക്കൊന്നു. ദേരാ ഖാസി ഖാന്‍ ജയിലില്‍ ഒരാളെ തൂക്കിലേറ്റി.
















