ക്വാലാലംമ്പൂര്‍: മലേഷ്യന്‍ ഓയില്‍ ടാങ്കര്‍ ദുരൂഹസാഹചര്യത്തില്‍
കാണാതായി. കാണാതായ ടാങ്കറില്‍ 7.5 ദശലക്ഷം ലിറ്റര്‍ പെട്രോളും 22 ജീവനക്കാരുമുണ്ടായിരുന്നു. തെക്കല്‍ ജോഹര്‍ സ്റ്റേറ്റിലെ കിഴക്കന്‍ തീരത്താണ് ടാങ്കര്‍ കാണാതായിരിക്കുന്നത്.
മലാകോയില്‍നിന്നും യാത്രതിരിച്ച എംടി ഓര്‍കിം ഹാര്‍മണി കപ്പല്‍ വ്യാഴാഴ്ചയാണ് കാണാതായത്. കാണാതായ ജീവനക്കാരില്‍ 16 പേര്‍ മലേഷ്യക്കാരും 5 പേര്‍ ഇന്ത്യോനേഷ്യക്കാരും ഒരാള്‍ മ്യാന്മര്‍ സ്വദേശിയുമാണ്.
20000 ചതുരശ്ര കിലോമീറ്റര്‍ മേഖലയില്‍ തിരച്ചില്‍ നടത്തി കഴിഞ്ഞു. ടാങ്കര്‍ കടല്‍ ഭീകരന്‍മാര്‍ തട്ടിക്കൊണ്ട് പോയതാണോയെന്ന് സംശയവും ഉയര്‍ന്നിട്ടുണ്ട്. ടാങ്കര്‍ കണ്ടെത്തുവാനുള്ള എല്ലാശ്രമവും നടത്തിവരികയാണെന്ന് പ്രധാനമന്ത്രി നജീബ് റസാക്ക് പറഞ്ഞു. ടാങ്കര്‍ തട്ടിക്കൊണ്ട് പോയതാണെന്നും അദ്ദേഹം ട്വിറ്ററില്‍ വ്യക്തമാക്കി.
















