ഹൂസ്റ്റണ്‍:പ്രശസ്ത ഹൃദ്രോഗവിദഗ്ധന്‍ സുരേഷ് ഗഡശാലി( 53) യെ സുഹൃത്ത് വെടിവെച്ചുകൊന്നു. തുടര്‍ന്ന് ഇയാള്‍ ജീവനൊടുക്കി. ടെക്‌സാസിലെ ഒഡേസയിലാണ് സംഭവം. ലോകത്ത് ആദ്യമായി ഹൈബ്രിഡ് റീവാസ്‌കുലറൈസേഷന്‍ ചെയ്ത ഡോക്ടറാണ് സുരേഷ്.
സുരേഷ് ചികില്‍സിക്കുന്ന രോഗിയും കൂട്ടുകാരനും ബിസിനസ് പങ്കാളിയുമായ അയ്യാസ്വാമി തങ്ക( 69) മാണ് കഌനിക്കില്‍ എത്തി ഡോക്ടറെ വെടിവെച്ചു കൊന്നശേഷം ആത്മഹത്യചെയ്തത്.
മുറിയില്‍ കയറി വാതില്‍ അകത്തുനിന്ന് അടച്ചശേഷം ഡോക്ടര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.ഇരുവരുടേയും കുടുംബങ്ങള്‍ തമ്മിലും അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്.കൊലയ്‌ക്കുള്ള കാരണം വെളിവായിട്ടില്ല.സുരേഷ് ബെംഗളൂരു സ്വദേശിയാണ്.94ലാണ് ടെക്‌സാസില്‍ എത്തുന്നത്.കൊലയാളി അമേരിക്കയില്‍ താമസമുറപ്പിച്ച തമിഴ്‌നാടു സ്വദേശിയാണ്.
ലോകത്തെ എണ്ണംപറഞ്ഞ ഹൃദ്രോഗ വിദഗ്ധനാണ് ഡോ.സുരേഷ് ഗഃശാലി. 2008ല്‍ ടെക്‌സാസ് മന്ത്‌ലി എന്ന പ്രസിദ്ധീകരണം ഡോക്ടറെ സൂപ്പര്‍ ഡോക്ടര്‍ എന്നാണ് വിശേഷിപ്പിച്ചിരുന്നത്.ഹൈബ്രിഡ് റീവാസ്‌കുലറൈസേഷന്‍ എന്ന അതിസങ്കീര്‍ണ്ണമായ ഓപ്പറേഷന്‍ നടത്തിയ ലോകത്തെആദ്യ ഡോക്ടറായിരുന്നു. 2005ലാണ് ഡോ.സുരേഷ് ഈ ഓപ്പറേഷന്‍ നടത്തിയത്.
ഒരേസമയം തടസമുള്ള ഹൃദയധമനിയില്‍ ബൈപ്പാസും(കൊറോണറി ആര്‍ട്ടറി ബൈപ്പാസ്)മറ്റൊന്നില്‍ ആന്‍ജിയോപഌസ്റ്റിയും ചെയ്താണ് ഡോക്ടര്‍ റെക്കാര്‍ഡിട്ടത്. റോബോട്ടിക് സംവിധാനം ഉപയോഗിച്ചായിരുന്നു ഓപ്പറേഷനും ആന്‍ജിയോപഌസ്റ്റിയും ചെയ്തത്.
















