Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വാര്‍ദ്ധക്യത്തില്‍ പരീക്ഷയെ തോല്‍പ്പിച്ച് അവര്‍ വിജയപ്രതീക്ഷയോടെ മടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2015, 10:58 pm IST
in Kottayam

എരുമേലി: സ്‌കൂളില്‍ പോയി പഠിച്ചിട്ടില്ലാത്ത കേശവന് ജീവിതത്തില്‍ ഇതുവരെ ഒരേ ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. തന്റെ സ്വന്തം പേര് ഒന്ന് എഴുതണം. അങ്ങനെ ആദ്യമായി കേശവന്‍ 86-ാമത്തെ വയസ്സില്‍ തന്റെ സ്വന്തം പേര് മാത്രമല്ല, നൂറുകണക്കിന് ചോദ്യങ്ങള്‍ക്ക് മലയാളത്തിലും ഇംഗ്ലീഷിലും വടിവൊത്ത അക്ഷരങ്ങളില്‍ മറുപടികളും കുറിച്ചു. പരീക്ഷാ ഹാളില്‍ കേശവന്‍ മാത്രമായിരുന്നില്ല. ഇതേ പ്രായക്കാരിയായ കമലാക്ഷിയമ്മയും 60 കഴിഞ്ഞ അമ്പത്തിരണ്ട് പേരും ഉള്‍പ്പെടെ 70 പേര്‍ ഉണ്ടായിരുന്നു. സര്‍ക്കാരിന്റെ നാലാം തരം തുല്യതാ പരീക്ഷയാണ് ഇവരെല്ലാവരും എഴുതിയത്. കേശവന് പരീക്ഷ എളുപ്പമായിരുന്നെങ്കില്‍ കമലാക്ഷിയമ്മയ്‌ക്ക് അല്പം ബുദ്ധിമുട്ടായിരുന്നു. പരീക്ഷ എഴുതി ഇറങ്ങിവരുന്ന കമലാക്ഷിയമ്മയെ കൈപിടിച്ച് കൊച്ചുമക്കള്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുമ്പോള്‍ മറ്റുള്ളവര്‍ക്കു തുണയായി ബന്ധുക്കള്‍ എത്തിയിരുന്നു. ചെറുപ്പത്തില്‍ ഉപ്പുമാവും ഉച്ചക്കഞ്ഞിയും കഴിക്കാന്‍ വേണ്ടി മാത്രം സ്‌കൂളില്‍ പോയ ഓര്‍മ്മയെ ഇവരില്‍ പലര്‍ക്കുമുള്ളൂ.

പതിവായി കാണുന്ന ബസിന്റെ നിറവും രൂപവും ഒന്നു മാറിയാല്‍ യാത്ര വേണ്ടെന്ന് വച്ച് വീട്ടിലേക്ക് മടങ്ങുന്നവരാണ് ചിലരെന്ന് അധ്യാപകരും പറഞ്ഞു. ആറുമാസം കൊണ്ടാണ് ഇവരെല്ലാം നാലാംതരം തുല്യതാ പരീക്ഷയ്‌ക്ക് തയ്യാറെടുത്തത്. കഴിഞ്ഞ ദിവസം നടന്ന പരീക്ഷയില്‍ എരുമലിയില്‍ 70 പേരാണ് പങ്കെടുത്തത്. ഇവരില്‍ 52 പേര്‍ അറുപത് വയസിന് മുകളില്‍ പ്രായമുള്ളവരാണ്. ഭാവിയില്‍ പി.എസ്.സി. പരീക്ഷയെഴുതുന്നതിനോ, ജോലികള്‍ക്കോ വേണ്ടിയായിരുന്നില്ല ഇവരുടെ ഈ അഗ്നി പരീക്ഷ. മലയാളം, ഇംഗ്ലീഷ്, അതുല്യം അക്ഷരോത്സവം, ഗണിതം, നമ്മളും ചുറ്റുപാടും തുടങ്ങിയ വിഷയങ്ങളില്‍ ഒറ്റദിവസമായിരുന്നു പരീക്ഷ. എല്ലാവര്‍ക്കും പഠനോപകരണങ്ങളും പുസ്തകങ്ങളും സൗജന്യമായി സര്‍ക്കാര്‍ നേരത്തെ നല്‍കിയിരുന്നു. പഞ്ചായത്തിലെ അഞ്ച് കേന്ദ്രങ്ങളില്‍ വച്ചായിരുന്നു ക്ലാസുകള്‍. പഞ്ചായത്ത് അംഗങ്ങളായ ജിജിമോള്‍ സജി, ഷാനി സാബു, രജിത പ്രകാശ്, സാക്ഷരതാ പ്രേരക്മാരായ പി.കെ. റസാക്ക്, പ്രേമാനന്ദ്, എന്‍.എം. പ്രസാദ് എന്നിവരായിരുന്നു അദ്ധ്യാപകര്‍. പരീക്ഷയ്‌ക്ക് ശേഷം എല്ലാവര്‍ക്കും ഗ്രാമപഞ്ചായത്തിന്റെ വകയായി വിഭവസമൃദ്ധമായ സദ്യയും നല്‍കി.

പഠിതാക്കളില്‍ കാഴ്ചശക്തി കുറഞ്ഞവര്‍ക്ക് അടുത്ത ദിവസം പരിശോധനകള്‍ക്ക് ശേഷം കണ്ണടകള്‍ നല്‍കുമെന്ന് പ്രേരക് പി.കെ. റസാക്ക് പറഞ്ഞു. മൂന്ന് ദിവസത്തിനകം പരീക്ഷാഫലം പുറത്തുവരുമെന്ന് അറിഞ്ഞതോടെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പഠിതാക്കളെല്ലാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

Football

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

Football

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)
India

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.