പെരുവ: പെരുവ ജങ്ഷനു സമീപമുണ്ടായ തീപിടുത്തത്തില്‍ ഗോഡൗണ്‍ കത്തിനശിച്ചു. പാറയില്‍ എന്‍.പി. ജോണിന്റെ ഗോഡൗണിലാണ് കഴിഞ്ഞദിവസം പുലര്‍ച്ചെ തീപിടുത്തമുണ്ടായത്. രാവിലെ പത്രവിതരണത്തിനെത്തിയവരാണ് പുക ഉയരുന്നത് കണ്ടത്.
ഉടനെ പിറവത്തുനിന്നും കടുത്തുരുത്തിയില്‍ നിന്നും അഗ്നിശമനസേന എത്തി തീ അണച്ചു. ഗോഡൗണിലുണ്ടായിരുന്ന ബിസ്‌കറ്റ്, ബ്രഡ്, വെളിച്ചെണ്ണ തുടങ്ങിയവ പൂര്‍ണമായും കത്തിനശിച്ചു. ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ അറിയിച്ചു.
















