Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സൂര്യവംശവും ദശരഥനും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2015, 08:54 pm IST
in Samskriti

സൂര്യവംശത്തിലെ വീരനായ രാജാവായിരുന്നു ദശരഥന്‍. ഭാരതത്തിലെ രാജാക്കന്മാര്‍ സൂര്യവംശത്തിലോ ചന്ദ്രവംശത്തിലോ പെട്ടവരാണ്. ബ്രഹ്മാവിന്റെ മാനസപുത്രനായ കശ്യപപ്രജാപതിക്ക് അദിതി എന്ന ഭാര്യയിലുണ്ടായ പന്ത്രണ്ടുമക്കളാണ് ദ്വാദശ ആദിത്യന്മാര്‍ എന്നറിയപ്പെടുന്നത്. ഇതില്‍ ഒരാളായ വിവസ്വാന്റെ പുത്രനായിരുന്നു വൈവസ്വതമനു. മനുവില്‍ നിന്നാണ് മനുഷ്യരുണ്ടായത്. വൈവസ്വതമനുവിന് ശ്രദ്ധയെന്ന ഭാര്യയില്‍ ജനിച്ച മക്കളാണ് ഇക്ഷ്വാകു, വികുക്ഷി തുടങ്ങിയവര്‍. അയോദ്ധ്യകേന്ദ്രമാക്കി രാജ്യം ഭരിച്ചിരുന്ന ഇക്ഷ്വാകുവാണ് സൂര്യവംശസ്ഥാപകന്‍.

സൂര്യവംശത്തില്‍ പല പ്രമുഖരായ രാജാക്കന്മാരുമുണ്ടായിരുന്നു. ഉടലോടെ സ്വര്‍ഗത്തുപോകാനാഗ്രഹിച്ച സത്യവ്രതന്‍, സത്യനിഷ്ഠനായ ഹരിശ്ചന്ദ്രന്‍, സമുദ്രത്തെ വളര്‍ത്തിയ സഗരന്‍, വിണ്‍ഗംഗയെ ഭൂമിയിലേക്കു കൊണ്ടുവന്ന ഭഗീരഥന്‍, ഒരുനാഴിക നേരംകൊണ്ട് കൈവല്യപ്രാപ്തി നേടിയ ഖട്വാംഗന്‍, ദിലീപന്‍, രഘു തുടങ്ങിയവരൊക്കെ സൂര്യവംശത്തിലെ പ്രശസ്തരായിരുന്നു. ഇവരില്‍ ദിലീപന്റെ പുത്രന്‍ രഘു വളരെപ്രശസ്തി നേടിയിരുന്നതിനാല്‍ രഘുവംശമെന്നും അറിയപ്പെടുന്നു. രഘുവിന്റെ പുത്രന്‍ അജന്‍. അജന്റെയും ഇന്ദുമതിയുടെയും പുത്രനാണ് ദശരഥന്‍ എന്നിറയപ്പെടുന്ന നേമി.

ദശരഥനെന്നു പേരുകിട്ടാന്‍ കാരണം

ശംബരന്‍ എന്ന അസുരന്‍ സ്വര്‍ഗത്തിലെ രാജാവാകണമെന്നു മോഹിച്ച് ദേവലോകം ആക്രമിച്ചു. ഇന്ദ്രന്‍ നേമിയെ സഹായത്തിനു വിളിച്ചു. പത്തുദിക്കിലേക്കും രഥമോടിക്കാന്‍ കഴിവുണ്ടായിരുന്ന നേമി ദേവാസുര യുദ്ധത്തില്‍ ശംബരനെ വധിച്ചു. ദേവന്മാര്‍ നല്‍കിയ ബിരുദപ്പേരാണ് ദശരഥന്‍ എന്നത്.

ദശരഥന്റെ വിവാഹങ്ങള്‍

കോസലരാജ്യത്തിലെ രാജാവിന്റെ പുത്രി കൗസല്യയായിരുന്നു ദശരഥന്റെ പ്രഥമപത്‌നി. അവരില്‍ പുത്രനുണ്ടായില്ല. എന്നാല്‍ ഒരു പുത്രി ജനിച്ചു. ശാന്തയെന്നായിരുന്നു പേര്. ശാന്തയെ അംഗരാജാവും തന്റെ ഉറ്റമിത്രവുമായിരുന്ന ലോമപാദന് ദത്തുപുത്രിയായി ദശരഥന്‍ നല്‍കി.  ഈ ശാന്തയുടെ ഭര്‍ത്താവായിരുന്നു ഋശ്യശൃംഗന്‍. ദശരഥന്‍ രണ്ടാമതു വിവാഹം കഴിച്ചത് കേകയരാജാവിരുന്ന യുധാജിത്തിന്റെ സഹോദരി കൈകേയിയെയായിരുന്നു. കൈകേയിയുടെ മാതാവ് മാളവി. പിതാവിന്റെ പേര് രാമായണങ്ങളിലില്ല. കൈകേയിക്കും മക്കളുണ്ടാകാത്തതിനാല്‍ കാശിരാജാവിന്റെ പുത്രി സുമിത്രയെ മൂന്നാം ഭാര്യയായി സ്വീകരിച്ചു. ഇവരിലും സന്തതി സൗഭാഗ്യമുണ്ടായില്ല. സുമിത്രയായിരുന്നു രണ്ടാം ഭുര്യയെന്ന് പറയുന്നവരുമുണ്ട്.

ദശരഥനും കൗസല്യയും കശ്യപനും അദിതിയും

കശ്യപനും അദിതിയും വളരെക്കാലം മഹാവിഷ്ണു തങ്ങള്‍ക്ക് പുത്രനായി പിറക്കണമെന്ന് പ്രാര്‍ഥിച്ചുകൊണ്ട് തപസ്സുചെയ്തു.  തപസ്സില്‍ സന്തുഷ്ടനായ വിഷ്ണു പ്രത്യക്ഷനായി വരം ചോദിക്കാന്‍ ആവശ്യപ്പെട്ടു. പരിഭ്രാന്തരായ അവര്‍ വിഷ്ണു തങ്ങള്‍ക്ക് പുത്രനായിത്തീരണമെന്ന് മൂന്നുതവണ ആവശ്യപ്പെട്ടു. ഭഗവാന്‍ അങ്ങനെതന്നെയെന്ന് വരം നല്‍കി. നിങ്ങള്‍ മൂന്നുജന്മമെടുക്കണമെന്നും അതിലൊക്കെ താന്‍ പുത്രനായി വരുമെന്നും അനുഗ്രഹിച്ചു. അതില്‍ ആദ്യത്തെ ജന്മത്തിലാണ് വാമനാവതാരം. ഇപ്പോള്‍ ദശരഥനും കൗസല്യയുമായിരിക്കുന്നു. ഇവരില്‍ രാമാവതാരം സംഭവിച്ചു. ഇവര്‍ തന്നെയാണ് അടുത്ത ജന്മത്തില്‍ വസുദേവരും ദേവകിയുമായി ജനിച്ചത്. അതില്‍ കൃഷ്ണാവതാരവുമുണ്ടായി.

ഭൂമിദേവി ഗോരൂപമെടുത്തതെന്തിന്

ദുഷ്ടന്മാരുടെ പ്രവൃത്തികള്‍മൂലം ഭൂമിയില്‍ അധര്‍മം വര്‍ധിക്കുമ്പോള്‍ ദുഃഖിക്കുന്നത് ഭൂമിയാണ്. പ്രതേ്യകിച്ച് കലിയുഗത്തിലെ മനുഷ്യര്‍ ഏറ്റവുമധികം നാശമുണ്ടാക്കുന്നത് ഭൂമിക്കാണ്. സര്‍വ്വതും തരുന്ന കാമധേനുവാണ് ഭൂമി. അതിനെ മനുഷ്യന്‍തന്നെ നശിപ്പിക്കുമ്പോള്‍ ദുഃഖമുണ്ടാകാതിരിക്കുമോ? അദിഭൂതം, അധ്യാത്മം, അധിദൈവം എന്നിങ്ങനെ മൂന്നുവിധം താപങ്ങളുണ്ട്. ഒന്നു തപിച്ചാല്‍ മറ്റേതു രണ്ടും തപിക്കും. ഭൂമിയാണ് അധിഭൂതം. ജീവികളുടെ ചിത്തം അധ്യാത്മഭൂതം. ബ്രഹ്മാവ് അധിദൈവം. അധര്‍മം വര്‍ധിച്ച് അധ്യാത്മം തപിക്കുമ്പോള്‍ അധിദൈവമായ ബ്രഹ്മാവും തപിക്കുന്നു. ഭൂമിയുടെ താപം ദേവന്മാരെയും ബാധിക്കും. എല്ലാം തരുന്ന കാമധേനുവായ ഭൂമിക്ക് സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിനോട് സങ്കടമുണര്‍ത്തിക്കാതെ വയ്യ. അതിനാല്‍ ഗോരൂപമെടുത്ത് പരാതിപ്പെടാന്‍ പോകുന്നു.

ദശരഥവിവാഹം മുടക്കാന്‍ രാവണന്‍ ശ്രമിക്കുന്നു

ആനന്ദരാമായണത്തിലുള്ളതാണിക്കഥ. ഒരിക്കല്‍ രാവണന്‍ ദ്വിഗ്വിജയം കഴിഞ്ഞ് ബ്രഹ്മലോകത്തെത്തി. മനുഷ്യനില്‍ നിന്നുമാത്രമേ തനിക്കു മരണമുണ്ടാകാവു എന്നു വരം നേടിയിട്ടുണ്ടല്ലോ. ആരായിരിക്കും ആ മനുഷ്യന്‍ എന്നു ബ്രഹ്മദേവനോട് ചോദിച്ചു. ബ്രഹ്മദേവന്‍ പറഞ്ഞു: ”ഇന്നേക്ക് അഞ്ചാംദിവസം കോസലരാജാവിന്റെ പുത്രി കൗസല്യയെ അയോദ്ധ്യയിലെ ദശരഥന്‍ വിവാഹം ചെയ്യും. അവരിലുണ്ടാകുന്ന പുത്രന്‍ നിന്റെ ഹന്താവായിരിക്കും.” കുപിതനായ രാവണന്‍ ഈ വിവാഹം മുടക്കണമെന്നും കഴിയുമെങ്കില്‍ അവരെ വധിക്കണമെന്നും തീരുമാനിച്ച് അയോദ്ധ്യയിലെത്തി. ദശരഥന്‍ തന്റെ കൂട്ടുകാരോടൊപ്പം ഒരുതോണിയില്‍ സരയൂ നദിയില്‍ വഞ്ചി തുഴഞ്ഞ് വിനോദിക്കുകയായിരുന്നു.

രാവണന്‍ ആ വഞ്ചി തകര്‍ത്ത് അവരെ വെള്ളത്തില്‍ മുക്കിയിട്ട് കോസലത്തിലേക്കുപോയി. ദശരഥന്‍ തകര്‍ന്ന വഞ്ചിയിലെ ഒരു പലകയില്‍പിടിച്ചു നീന്താന്‍ തുടങ്ങി. ശക്തമായ ഒഴുക്കില്‍പ്പെട്ട് സമുദ്രത്തിലെത്തിച്ചേര്‍ന്നു. ഒടുവില്‍ ഒരു ചെറുദ്വീപില്‍ ചെന്നുപെട്ടു. കോസലത്തിലെത്തിയ രാവണന്‍ ആരുമറിയാതെ കൗസല്യയെ അപഹരിച്ച് ഒരു പെട്ടിയിലടച്ച് കടലിലെറിഞ്ഞിട്ടു സ്ഥലം വിട്ടു. കടലില്‍ പെട്ടി ഒഴുകുന്നതു കണ്ട ഒരു തിമിംഗലം എന്തോ തീറ്റസാധനമായിരിക്കുമെന്നു കരുതി പെട്ടിയും കടിച്ചെടുത്ത് നീന്തി ആ ദ്വീപിനടുത്തെത്തി.

അപ്പോള്‍ മറ്റൊരു തിമിംഗലം ആ പെട്ടിക്കുവേണ്ടി യുദ്ധത്തിനെത്തി. അവര്‍ തമ്മില്‍ പോരുനടക്കുന്നതിനിടയില്‍ പെട്ടി ഒഴുകി ദശരഥന്‍ ഇരുന്ന ദ്വീപില്‍ തന്നെയെത്തി. പെട്ടിക്കുള്ളില്‍ ദശരഥന്‍ കണ്ടത് തന്റെ പ്രതിശ്രുത വധുവിനെയാണ്. നിശ്ചിതസമയത്ത് തന്നെ വിവാഹം നടന്നു. രാവണന്‍ വിജയഭേരിയോടെ ബ്രഹ്മാവിനെ സമീപിച്ച് താന്‍ വിവാഹം മുടക്കിയതായി വീമ്പടിച്ചു. ബ്രഹ്മാവു ചിരിച്ചുകൊണ്ടു പറഞ്ഞു:     ”രാവണാ, ഈശ്വരനിശ്ചയത്തില്‍ മാറ്റം വരുത്താന്‍ നിനക്കു കഴിയില്ല. ദശരഥയും കൗസല്യയും ഇതാ ഇപ്പോള്‍ വിവാഹിതരായിക്കഴിഞ്ഞു.” രാവണു വീണ്ടും ദേഷ്യം വന്നു. ഇപ്പോള്‍ പോയി അവരെക്കൊല്ലുമെന്നു പറഞ്ഞു ചാടിപുറപ്പെട്ട

ബ്രഹ്മാവു തടഞ്ഞുകൊണ്ടു പറഞ്ഞു: ”നീയവരെ വധിക്കാന്‍ തുടങ്ങിയാല്‍ മഹവിഷ്ണു ഇപ്പോള്‍ തന്നെ അവതരിച്ച് നിന്നെ വധിക്കും. ഇല്ലെങ്കില്‍ കുറെക്കാലം കൂടി ജീവിച്ചിരിക്കാം. അവരെ ഉടനെ ദ്വീപില്‍ നിന്നു രക്ഷിച്ച് അയോദ്ധ്യയിലെത്തിക്കുക. ”രാവണന്‍ ഭയന്ന് ദ്വീപിലെത്തി രണ്ടുപേരേയും എടുത്ത് അയോദ്ധ്യയിലെത്തിച്ചിട്ടു സ്ഥലം വിട്ടു. അന്നുമുതല്‍ തനിക്കും മരണമുണ്ടെന്നുള്ള ഭയം രാവണന്റെയുള്ളില്‍ നാമ്പെടുത്തു.

… തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

പുതിയ വാര്‍ത്തകള്‍

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.