ഒരു വിമാനം എങ്ങനെ നിര്‍മിക്കണമെന്നതു സംബന്ധിച്ച വളരെ വിശദമായ വിവരണം വേദശാസ്ത്രത്തിലുണ്ട്. അതിനനുസരണമായ ഒരു വിമാനം 1896-ല്‍ ബോംബെയില്‍ ആരോ നിര്‍മിച്ചു. അവര്‍ അത് പറപ്പിക്കുകപോലും ചെയ്തു. ഇംഗ്ലണ്ടിലെ വര്‍ത്തമാനപത്രങ്ങളില്‍ ഈ വാര്‍ത്ത പ്രത്യക്ഷപ്പെടുകയും ചെയ്തു. വിമാനം പറപ്പിച്ചതിനുശേഷം ഉപേക്ഷിച്ചുകളഞ്ഞു. അത് ആര്‍ക്കും ലഭ്യമായിരിക്കില്ല എന്ന് അവര്‍ ഉറപ്പാക്കുകയും ചെയ്തു.
വേദശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത് വിമാനം ഉണ്ടാക്കാനും പറത്താനും കഴിയും. പക്ഷേ അങ്ങനെ അവയെ പറക്കാനനുവദിച്ചാല്‍ അത് സൂക്ഷ്മാകാശത്ത് അനാവശ്യമായ ക്ഷോഭങ്ങളുണ്ടാക്കുമെന്നും അത് പിന്നീട് മനുഷ്യമനസ്സില്‍ ക്ഷോഭങ്ങളുണ്ടാക്കുന്നതിലേക്ക് നയിക്കുമെന്നും ആണ്.
ഇതുകാരണം മറ്റു നിവൃത്തിയൊന്നുമില്ലാത്ത സാഹചര്യങ്ങളിലല്ലാതെ വിമാനങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് പറഞ്ഞിരിക്കുന്നു. ആ വിവരണത്തില്‍ തന്നെ ഇക്കാര്യം എഴുതിവച്ചിട്ടുണ്ട്.
















