Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീരാമോപദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2015, 07:31 pm IST
inSamskriti

സീതാദേവി ഹനുമാന് ഉപദേശം നല്‍കിക്കഴിഞ്ഞപ്പോള്‍ ശ്രീരാമന്‍ തന്നെ തന്റെ തത്ത്വം വ്യക്തമാക്കിക്കൊടുക്കുന്നു. ജീവാത്മാവ് പരമാത്മാവിന്റെ പ്രതിബിംബം മാത്രമാണ്. അജ്ഞാനികള്‍ ഈ ജീവാത്മാവിനെ ഒരു പ്രതേ്യക വസ്തുവായി വ്യവഹരിക്കുന്നു. പരമാത്മാവ് തേജോസ്വരൂപിണിയായ മായയില്‍ പ്രതിബിംബിക്കുമ്പോഴാണ് സൃഷ്ടിയും മറ്റും നടക്കുന്നത്.

ഓരോ ജലാശയത്തിലും സൂര്യന്‍ പ്രതിബിംബിച്ചു കാണുന്നതുപോലെ. പ്രതിബിംബം സത്യമല്ലല്ലോ. പരമാത്മാവ് സാക്ഷിമാത്രമാണ്. അതിനു ചലനമില്ല. അതായത് ഗമനം, അവസ്ഥാനം, ഭ്രമണം എന്നിങ്ങനെയുള്ള അവസ്ഥാഭേദങ്ങളൊന്നും അതിനില്ല. എല്ലാം പ്രകൃതി അഥവാ മായയുടെ പ്രവൃത്തികളാണ്. മായയുടെ പിടിയില്‍ പെട്ടുകിടക്കുന്നവര്‍ മായയുടെ ഈ കളി അറിയുന്നില്ല. പരമാത്മാവായ രാമന്‍ എല്ലാം ചെയ്യുന്നതായി കരുതുന്നു.

ഈ തത്ത്വം തത്ത്വമസ്യാദി മഹാവാക്യങ്ങള്‍ മനനം ചെയ്തു കണ്ടെത്താം. മഹാവാക്യങ്ങള്‍ നാല്. 1. പ്രജ്ഞാനം ബ്രഹ്മഃ, 2. അഹം ബ്രഹ്മാസ്മി, 3. തത്ത്വമസി, 4. അയമാത്ഥാബ്രഹ്മ, ഗുരുമുഖത്തുനിന്ന് ഇവ ഗ്രഹിച്ച് നിരന്തരമായ സാധനകൊണ്ട് ഇവയെ സാക്ഷാത്കരിക്കാം. എന്നോടു ഭക്തി നിറഞ്ഞവര്‍ നിരന്തരോപാസനകൊണ്ട് എന്റെ ഭാവം പ്രാപിക്കും. എന്നോടു യാതൊരു ഭക്തിയുമില്ലാത്തവര്‍ ഓരോ ശാസ്ത്ര പഠനങ്ങളില്‍ ചെന്നുവീണ് അതില്‍ മോഹിതരായി ജീവിതം പാഴാക്കുന്നു. പഞ്ചദശിയും യോഗാവാസിഷ്ഠവുമൊക്കെ ഉരുവിട്ടു പഠിച്ചതുകൊണ്ട് ഒരിക്കലും മുക്തി ലഭിക്കയില്ല. ഭക്തിഹീനന്മാര്‍ നൂറായിരം ജന്മമെടുത്താലും തത്ത്വജ്ഞാനവും കൈവരിക്കുകയില്ല. പരമാത്മാവായ എന്റെ ഹൃദയരഹസ്യമായ ഈ ഉപദേശം ഭക്തിഹീനന്മാര്‍ക്ക് ഒരിക്കലും പറഞ്ഞുകൊടുക്കയുമരുത്.

രാമകഥാമാഹാത്മ്യം

സീതയും രാമനും ഹനുമാനുപദേശിച്ച രാമഹൃദയം സര്‍വ്വവേദാന്ത സാരസംഗ്രഹമാണെന്നും ഇത് ഭക്തിപൂര്‍വം പഠിക്കുന്ന പുരുഷന്‍ മുക്തനായിത്തീരുമെന്നു ശ്രീപരമേശ്വരന്‍ പാര്‍വതിയോടു പറയുന്നു. അവന്‍ ജന്മജന്മാന്തരമായി ആര്‍ജിച്ച ബ്രഹ്മഹത്യാദി പാപങ്ങള്‍പോലും നശിച്ചുപോകും എന്ന് ശ്രീരാമന്‍ ഹനുമാനോടു പറയുന്നതു സത്യമാണ്. ജാതിഭ്രഷ്ടന്‍, പരസ്ത്രീയേയും പരധനത്തെയും അപഹരിക്കുന്നവന്‍, മാതൃ പിത്യഘാതകന്‍, യോഗീവ്യന്ദങ്ങളെ ദ്രോഹിക്കുന്നവര്‍, സ്വര്‍ണം മോഷ്ടിക്കുന്നവന്‍, ദുഷ്ടന്‍, ലോകരാല്‍ മുഴുവന്‍ നിന്ദിക്കപ്പെട്ടവന്‍ എന്നിവരാണെങ്കില്‍പോലും ശ്രീരാമതത്ത്വം ഗ്രഹിച്ചുകഴിയുമ്പോള്‍ യോഗീന്ദ്രന്മാര്‍ക്കും കിട്ടാന്‍ പ്രയാസമുള്ള വിഷ്ണുപദം പ്രാപിക്കും എന്നതിനു സംശയമില്ല.

ശ്രീപാര്‍വതി ഭക്തിപൂര്‍വം പറയുന്നു”ഞാനിപ്പോള്‍ ധന്യയും അനുഗൃഹീതയുമായി എന്റെ സംശയമൊക്കെത്തീര്‍ന്നു. രാമചരിതാമൃതം എത്ര പാനം ചെയ്താലും മതിയാവില്ല. അങ്ങു രാമകഥ ചുരുക്കിപ്പറഞ്ഞതു കേട്ടതുകൊണ്ട് മതിയായില്ല. കിംക്ഷമണന്മാര്‍ (അല്പസമയം നിസ്സാരമാക്കി കളയുന്നവര്‍)ക്ക് വിദ്യ ലഭിക്കില്ല. അല്പധനം സാരമാക്കാത്തവര്‍ക്ക് ധനവും ഉണ്ടാകുന്നില്ല. കടം നിസ്സാരമാണെന്നു കരുതുന്നവര്‍ക്ക് ഒരിക്കലും സുഖവും ലഭിക്കില്ല. ദേവന്മാരെ അവഗണിക്കുന്നവര്‍ക്ക് മോക്ഷവും കിട്ടുകയില്ല. അതിനാല്‍ രാമകഥ വിസ്തരിച്ചരുളിചെയ്യണം.” ഇതു കേട്ട് പരമശിവന്‍ രാമകഥ വിസ്തരിക്കാന്‍ തുടങ്ങി.

അദ്ധ്യാത്മരാമായണമെന്നു പേരിതിന്നിദ-

മദ്ധ്യയനം ചെയ്യുന്നോര്‍ക്കദ്ധ്യാത്മ ജ്ഞാനമുണ്ടാം.

പുത്രസന്തതി ധനസമൃദ്ധി ദീര്‍ഘായുസ്സും

മിത്രസമ്പത്തു കീര്‍ത്തി രോഗശാന്തിയുമുണ്ടാം

ഭക്തിയും വര്‍ദ്ധിച്ചീടും മുക്തിയും സിദ്ധിച്ചിടു-

മെത്രയും രഹസ്യമിതെങ്കിലോ കേട്ടാലും നീ.

… തുടരും

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രബന്ധങ്ങള്‍ ‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ പുസ്തകമായി പ്രസിദ്ധീകരിക്കും

Kerala

മുട്ടില്‍ മരംമുറി; അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് അന്ത്യശാസനം; 11ന് ഹാജരാകണം

Kerala

മൃതദേഹങ്ങള്‍ കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവം; പ്രതിയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

Kerala

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

Kerala

പോലീസ് കായിക മേള: പിരിച്ച പണം തിരികെ കൊടുക്കണമെന്ന് ഡിജിപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: ഗുരുദക്ഷിണ നന്ദി വാക്കുകളില്‍ മാത്രം ഒതുങ്ങരുത്

തപസ്യ സംസ്ഥാന പഠന ശിബിരത്തിന് മുന്നോടിയായി നടന്ന സംഘാടകസമിതി യോഗം സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

തപസ്യ കലാസാഹിത്യ വേദി സംസ്ഥാന പഠനശിബിരം അടൂരില്‍

ആര്‍. ശരത്: സിനിമയെ സമൂഹത്തോടുള്ള സംവാദമാക്കിയ പ്രതിഭ

ജപ്പാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടോക്കിയോയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡിസൈന്‍ കോണ്ടസ്റ്റ് റോബോക്കോണ്‍ 2026 മത്സരത്തില്‍ പങ്കെടുത്ത അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ടീം

ജാപ്പനീസ് റോബോക്കോണില്‍ അമൃതയിലെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി

പൂജാവേളയില്‍ ആരതി ഉഴിയുമ്പോള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വേൾഡ് ആർച്ചറി പാരാ സീരീസ്: ശീതൾ ദേവി ഫൈനലിൽ

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

പ്രശസ്ത ഛായാഗ്രാഹകന്‍ ടി.എന്‍. കൃഷ്ണന്‍കുട്ടി അന്തരിച്ചു

കൊല്‍ക്കത്തയിലെത്തിയ ബ്രസീല്‍ ഇതിഹാസ ഫുട്‌ബോളര്‍ കഫു ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ചയ്ക്കിടെ സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയ ബ്രസീലിയന്‍ ജേഴ്‌സി സമ്മാനിക്കുന്നു

ഭാരതത്തിന്റെ ഫുട്‌ബോള്‍ മുന്നേറ്റത്തിന് അടിത്തട്ടിലുള്ള വികസനം അനിവാര്യം: കഫു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.