മെക്‌സിക്കോ സിറ്റി: മെക്‌സിക്കോ സിറ്റിയില്‍ ചെറുവിമാനം ഹൈവേയില്‍ തകര്‍ന്നു വീണ് അഞ്ചു പേര്‍ മരിച്ചു. ക്വറേറ്ററോ വിമാനത്താവളത്തില്‍ നിന്നു പരിശീലന പറക്കലിനായി പറന്നുയര്‍ന്ന എം 7 എയറോസ്‌പെയ്‌സ് എല്‍പി വിമാനമാണ് അപകടത്തില്‍പെട്ടത്.
മെക്‌സിക്കോ സിറ്റിയെ ക്വറേറ്ററോ സംസ്ഥാനവുമായി ബന്ധിപ്പിക്കുന്ന ഹൈവേയിലാണു വിമാനം തകര്‍ന്നുവീണത്. അപകടത്തെ തുടര്‍ന്ന് ഹൈവേ അടച്ചതായി ഗതാഗത മന്ത്രാലയം അറിയിച്ചു. അപകടകാരണം വ്യക്തമല്ലെന്ന് അധികൃതര്‍ അറിയിച്ചു.
















