മാഗി ഉള്‍പ്പടെയുള്ള അഞ്ച് കമ്പനികളെയാണ് പരിശോധനയ്‌ക്ക് വിധേയമാക്കിയതെന്ന് ബംഗ്ലാദേശ് സ്റ്റാന്‍ഡേര്‍ഡ്‌സ് അന്‍ഡ് ടെസ്റ്റിംഗ് ഇന്‍സ്റ്റിറ്റിയൂട്ട്‌സ് സെര്‍ട്ടിഫിക്കേഷന്‍ ഡയറക്ടര്‍ കമാല്‍ പ്രസാദ് ദാസ് വ്യക്തമാക്കി.
ഹാനികരമായ തരത്തിലുള്ള ഒന്നും തന്നെ തങ്ങള്‍ക്ക് മാഗിയില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂസിലന്‍ഡിലെ ഡയറി ഡൂഡില്‍സ്, കലോള്‍ തായി ഫുഡ്‌സ് മാമാ, ഇഫാദ് മള്‍ട്ടി പ്രൊഡക്ട്‌സ് ഇഫാദ് എഗ്ഗി അന്‍ഡ് മിസ്റ്റര്‍ എന്നിവയാണ് പരിശോധനയ്‌ക്ക് വിധേയമാക്കിയ മറ്റു കമ്പനികള്‍.
ബംഗ്ലാദേശില്‍ ഭഷ്യ പരിശോധന സാധരണയായി നടത്താറുണ്ട്. എന്നാല്‍ മാഗിയില്‍ ഹാനികരമായ ചേരുവകള്‍ ചേര്‍ന്നിട്ടുണ്ടെന്ന് ഇന്ത്യയില്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ബംഗ്ലാദേശിലെ പരിശോധനയ്‌ക്ക് പ്രാധാന്യമേറുന്നത്.
















