Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എഴുത്തച്ഛന്റെ വിനയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2015, 08:44 pm IST
inSamskriti

ശൂദ്രനായ താന്‍ വേദശാസ്ത്രങ്ങള്‍ക്കധികാരിയല്ലെന്നും തന്റെ അവിവേകം പൊറുക്കണമെന്നും വേദജ്ഞന്മാരായ ബ്രാഹ്മണരോട് എഴുത്തച്ഛന്‍ അപേക്ഷിക്കുന്നു. നാനാജഗത്തിനും ആധാരമാണ് വേദങ്ങളെന്ന് ഭഗവാനും ഗുരുനാഥനും പറഞ്ഞുതന്നിട്ടുണ്ട്. വേദത്തിന് ആധാരഭൂതന്മാരാണ് ഭൂദേവന്മാരായ ബ്രാഹ്മണര്‍. അവരുടെ അനുഗ്രഹവും ശാപവും ത്രിമൂര്‍ത്തികള്‍പോലും മാനിക്കുന്നു. വേദജ്ഞന്മാരുടെ മാഹാത്മ്യം വര്‍ണിക്കാന്‍ കഴിയില്ല. താന്‍ അവരുടെ പാദസേവകനും ഭക്തനുമായ ശൂദ്രന്‍- അജ്ഞാനികളില്‍ ഒന്നാമന്‍. അങ്ങനെയുള്ള താന്‍ വേദസമ്മതമായി മുമ്പു രചിക്കപ്പെട്ട ശ്രീരാമായണം

അജ്ഞാനികള്‍ക്കായി ചൊല്ലാന്‍പോകുന്നു. അതിനാല്‍ വേദങ്ങളും വേദാംഗങ്ങളായ ശിക്ഷ, വ്യാകരണം, ഛന്ദസ്സ്, നിരുക്തം, ജ്യോതിഷം, കല്പം എന്നിവയും ഉപനിഷത്തുകള്‍ തുടങ്ങിയ വേദാന്താദി വിദ്യകളെല്ലാം മനസ്സില്‍ തെളിഞ്ഞുവരാന്‍ അനുഗ്രഹിക്കണം. മഹാജ്ഞാനിയും സര്‍വ്വവേദാന്തപടുവുമായ ആചാര്യന്‍ എത്ര വിനയത്തോടെയാണ് താന്‍ അജ്ഞാനികളില്‍ പ്രഥമനാണെന്നു പറഞ്ഞു തല കുനിക്കുന്നത്. തന്റെ രാമായണത്തില്‍ മേല്‍പറഞ്ഞ വിഷയങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് എന്നൊരു സൂചനകൂടി ഇവിടെ നമുക്ക് ലഭിക്കുന്നു.

എഴുത്തച്ഛന്‍ സര്‍വ്വദേവന്മാരെയും തുടര്‍ന്ന് വന്ദിക്കുന്നുണ്ട്. സുരസംഹതിപതി (ഇന്ദ്രന്‍), സ്വാഹാപതി (അഗ്നി), പിതൃപതി (യമന്‍), നിര്യതി (ദിഗ്‌ദേവത), ജലപതി (വരുണന്‍), സദാഗതി (വായു), നിധിപതി (കുബേരന്‍), പശുപതി (ഈശന്‍), നക്ഷത്രപതി (ചന്ദ്രന്‍), സുരവാഹിനീപതിതനയന്‍ (സുബ്രഹ്മണ്യന്‍), ഭൂതനാഥനായ ഗണപതി, ശ്രുതിവാക്യാത്മാവായ സൂര്യന്‍, പക്ഷികളുടെ പതിയായ ഗരുഡന്‍ തുടങ്ങിയവരെല്ലാം അഗതിയായ തന്നെ അനുഗ്രഹിക്കണം. തന്റെ അഗ്രജനും ഗുരുവുമായ രാമനാമമുള്ള ആചാര്യനും മറ്റെല്ലാ ആചാര്യഭൂതന്മാരും  അവരുടെ ശിഷ്യരും തന്നെ അനുഗ്രഹിക്കണം.

ശ്രീരാമായണം പുരാവിരിഞ്ച വിരചിതം

നൂറുകോടി ഗ്രന്ഥമുണ്ടില്ലതു ഭൂമിതന്നില്‍

ബ്രഹ്മാവു നിര്‍മ്മിച്ച ആദിരാമായണത്തെക്കുറിച്ച് മുമ്പ് വിവരിച്ചു. അതു ഭൂമിയിലില്ലാതായതിനു കാരണവും പറഞ്ഞു. രാമനാമത്തെ ജപിച്ച് രത്‌നാകരന്‍ എന്ന കാട്ടാളന്‍ വാല്മീകിയെന്ന മുനിയായപ്പോള്‍ മനുഷ്യര്‍ക്കു മോക്ഷംകിട്ടാനായി രാമായണം രചിക്കാന്‍ ബ്രഹ്മാവ് ആവശ്യപ്പെട്ടു. നാരദന്‍ രാമകഥ ഉപദേശിച്ചു. സരസ്വതി ആ മുനിയുടെ നാവിന്മേല്‍ വന്നു വസിച്ചു. അപ്രകാരം തന്റെ നാവിന്മേലും വന്നു വാഴണം എന്നപേക്ഷിക്കുന്ന എഴുത്തച്ഛന്‍ താന്‍ വേദശാസ്ത്രങ്ങള്‍ക്ക് അധികാരിയല്ലാത്തതിനാല്‍ (ന സ്ത്രീ ശൂദ്രൗ വേദമധീയതാം- സ്ത്രീക്കും ശൂദ്രനും വേദത്തിന് അധികാരമില്ല എന്ന് അന്നത്തെ ആഢ്യമാരുടെ നിയമം) നാണമാകുന്നു എന്നും പ്രസ്താവിക്കുന്നുണ്ട്. നിങ്ങള്‍ ദയവായി ക്ഷമിക്കുവിന്‍ എന്നുപറഞ്ഞുകൊണ്ടാണ് കഥയിലേക്കു കടക്കുന്നത്.

എഴുത്തച്ഛനു മതിയായില്ല. അദ്ധ്യാത്മരാമായണത്തിന്റെ മാഹാത്മ്യം വീണ്ടും നമ്മോടുപറയുന്നു. ഇത് പരമശിവനാല്‍ പറയപ്പെട്ടതാണ്. ഇതു പഠിക്കുന്ന മര്‍ത്ത്യന് ഈ ജന്മം തന്നെ മുക്തി ലഭിക്കും എന്നതു തീര്‍ച്ചയാണ്. അതിനാല്‍ എല്ലാവരും ഭക്തിയോടുകൂടി കേട്ടുകൊള്ളുവിന്‍. ബുദ്ധിമാന്മാര്‍ ഇക്കഥ കേള്‍ക്കുകയാണെങ്കില്‍ അവരുടെ സംസാരബന്ധനം അഴിഞ്ഞ് മുക്തി ലഭിക്കും.

ശ്രീരാമസ്തുതി

ഭൂമിയുടെ ഭാരം തീര്‍ക്കാന്‍ ബ്രഹ്മാദിദേവ ഗണം അപേക്ഷി ച്ച് പ്രാര്‍ത്ഥിച്ചതുകൊണ്ട് പാല്‍ക്കടലില്‍ ആദിശേഷനാകുന്ന മെത്തയില്‍ യോഗനിദ്രകൊള്ളുന്ന ശ്രീനാരായണന്‍ ഭൂമിയില്‍ സൂര്യവംശത്തില്‍ ദശരഥപുത്രനായി വന്നവതരിച്ച്  ദുഷ്ടന്മാരായ രാക്ഷസവംശത്തെ നശിപ്പിച്ചശേഷം വീണ്ടും മായാഗുണസംബന്ധമില്ലാത്ത ആദിബ്രഹ്മമായിത്തീര്‍ന്ന, വേദാന്തത്തില്‍കൂടി മാത്രം അറിയപ്പെടാന്‍ കഴിയുന്ന സീതാപതിയായ ഭഗവാന്റെ ശ്രീപാദം ഞാനിതാ വന്ദിക്കുന്നു.

…. തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

Kerala

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂട് നാലു ഡിഗ്രി സെല്‍ഷ്യസ് വരെകൂടാം

Kerala

പ്രബന്ധങ്ങള്‍ ‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ പുസ്തകമായി പ്രസിദ്ധീകരിക്കും

Kerala

മുട്ടില്‍ മരംമുറി; അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് അന്ത്യശാസനം; 11ന് ഹാജരാകണം

Kerala

മൃതദേഹങ്ങള്‍ കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവം; പ്രതിയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

പോലീസ് കായിക മേള: പിരിച്ച പണം തിരികെ കൊടുക്കണമെന്ന് ഡിജിപി

കൃഷ്ണസ്പര്‍ശം: ഗുരുദക്ഷിണ നന്ദി വാക്കുകളില്‍ മാത്രം ഒതുങ്ങരുത്

തപസ്യ സംസ്ഥാന പഠന ശിബിരത്തിന് മുന്നോടിയായി നടന്ന സംഘാടകസമിതി യോഗം സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

തപസ്യ കലാസാഹിത്യ വേദി സംസ്ഥാന പഠനശിബിരം അടൂരില്‍

ആര്‍. ശരത്: സിനിമയെ സമൂഹത്തോടുള്ള സംവാദമാക്കിയ പ്രതിഭ

ജപ്പാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടോക്കിയോയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡിസൈന്‍ കോണ്ടസ്റ്റ് റോബോക്കോണ്‍ 2026 മത്സരത്തില്‍ പങ്കെടുത്ത അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ടീം

ജാപ്പനീസ് റോബോക്കോണില്‍ അമൃതയിലെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി

പൂജാവേളയില്‍ ആരതി ഉഴിയുമ്പോള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വേൾഡ് ആർച്ചറി പാരാ സീരീസ്: ശീതൾ ദേവി ഫൈനലിൽ

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.