Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമപാദങ്ങളില്‍- 55

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2015, 08:36 pm IST
in Samskriti

എന്റെ വാസനകള്‍ വ്യവഹാരപരങ്ങളാണെങ്കിലും ഈ പൂജാവിധാനത്താല്‍ അവയുടെ ക്ലേശങ്ങള്‍ ബാധിക്കുന്നില്ല. സര്‍വദേഹികള്‍ക്കും ഗ്രാഹ്യഗ്രാഹകബന്ധം സാമാന്യമാണ്. യോഗികളാല്‍ അനുേധ്യയമായ ആത്മാവിന്റെ അര്‍ച്ചനം സാധാരണക്കാര്‍ക്കും സാധ്യമാണ്. അവധാനപൂര്‍വമായ ധ്യാനമത്രെ ആത്മാര്‍ച്ചനമായി യോഗികള്‍ക്ക് ഭവിക്കുന്നത്. അതുപോലെ സംഗങ്ങളില്‍ നിന്നു മനസ്സിനെ വേര്‍പെടുത്തി സമദൃഷ്ടിയായി നീയും സംസാരവനത്തില്‍ വിഹരിച്ചുകൊണ്ടാല്‍ അതുമൂലമുള്ള ദുഃഖം ഒരിക്കലും ബാധിക്കയില്ല.

ഇതുകേട്ട് രാമന്‍ പറഞ്ഞു സ്വാമിന്‍ അങ്ങയുടെ വചനാമൃതത്തില്‍ എനിക്ക് തൃപ്തി വരുന്നില്ല. ഇനിയും തത്ത്വപൂര്‍ണങ്ങളായ കഥകള്‍ അരുളിച്ചെയ്താലും.

വസിഷ്ഠന്‍ പറഞ്ഞു. രാമ! ആത്മബോധാത്മകമായ തത്ത്വങ്ങള്‍ എത്ര പറഞ്ഞാലും കേട്ടാലും തൃപ്തിവരുന്നതല്ല. അജ്ഞാനം അഥവാ അവിദ്യ നിമിത്തമാണ് കര്‍മ്മങ്ങള്‍ ഉണ്ടാകുന്നതും നശിക്കുന്നതും. അജ്ഞാനത്തെ ഗുരുവിന്റെ ഉപദേശത്താലും ശാസ്ത്രപഠനത്താലും ധാരണ ധ്യാനസമാധികളാലും ബലാത്കാരേണ നശിപ്പിക്കണം. പ്രാണഗമനം നിരോധിച്ചാല്‍ മനസ്സിന്റെ മനനാവസ്ഥ നശിക്കും. അതുതന്നെ പരമപദവും. ഏതൊരു സുഖത്തിലും ചിത്തവൃത്തികള്‍ ഉദയംചെയ്യാതിരിക്കുന്നുവോ അതാണ് കൈവല്യസുഖം. ആ സുഖത്തിന് ക്ഷയമോ വര്‍ദ്ധനവോ ഉദയമോ അസ്തമയമോ സംഭവിക്കുന്നില്ല. ജ്ഞാനികള്‍ക്ക് ചിത്തമുണ്ടെങ്കിലും അതിനെ ചിത്തമെന്നു പറഞ്ഞുകൂടാ, ബ്രഹ്മമെന്നുതന്നെ പറയണം.

ബ്രഹ്മത്തില്‍ നിന്ന് ഭിന്നമായത് എന്നാണ് ചിത്തശബ്ദത്തിനര്‍ഥം. പക്ഷേ ജ്ഞാനിയുടെ ചിത്തമാകട്ടെ നിരന്തര ബ്രഹ്മധ്യാനത്തിനാല്‍ ബ്രഹ്മമായിത്തന്നെ പ്രകാശിക്കുന്നു. വിദ്വല്‍ച്ചിത്തം ജഗത് സ്ഥിതിയില്‍ കുറച്ചുകാലം വിഹരിച്ചിട്ട് ശ്രവണ മനനാദികളാല്‍ തുര്യാവസ്ഥയിലെത്തി ചിദ്രൂപമായി സ്ഥിതിചെയ്ത് ക്രമേണ തുര്യാതീതപദത്തെ പ്രാപിക്കുന്നു. ഏകമായ ബ്രഹ്മം തന്നെയാണ് ഭുവനഭ്രാന്തിവിലാസപരമ്പരകളോടുകൂടി ഒരേസമയത്ത് പലരൂപത്തില്‍ കാണപ്പെടുന്നത്. സ്വപ്നത്തില്‍ കാണുന്ന വസ്തുക്കളെപ്പോലെ മറ്റു ചിത്താദികളായ ഒന്നുംതന്നെ വാസ്തവമല്ല. ഈ തത്ത്വത്തെ വെളിപ്പെടുത്തുന്ന തരത്തില്‍ മഹര്‍ഷി ഒരു ഉപമ പറഞ്ഞു.

അനേകയോജനവിസ്താരമുള്ളതും നിര്‍മ്മലവും യുഗപരിവര്‍ത്തനങ്ങളാല്‍ കേടുവരാത്തതുമായ ഒരു വലിയ വില്വഫലമുണ്ട്. അത് വളരെ പഴയതാണെങ്കിലും സുന്ദരവും മൃദുവുമാണ്. പ്രളയകൊടുങ്കാറ്റിന് പോലും അതിനെ ചലിപ്പിക്കാന്‍ ശക്തിയില്ല. അതിനുചുറ്റും അനവധി ബ്രഹ്മാണ്ഡങ്ങള്‍ കിടക്കുന്നു. ഒരിക്കലും ജരബാധിക്കാത്തതുകൊണ്ട് അത് കൊഴിഞ്ഞു വീഴുന്നില്ല. അതിന്റെ ഉള്ളിലെ കാതല്‍ ചിച്ഛക്തിയാണ്. ഈ ശക്തിയുടെ പലവിധത്തിലുള്ള സ്ഫുരണം കാരണം ഇത് ആകാശം, ഇത് കാലചക്രരൂപമായ കല, ഇത് നിയതി, ഇത് ക്രിയാശക്തി, ഇത് ബ്രഹ്മാണ്ഡമണ്ഡലം, ഇത് ദിഗ് മണ്ഡലം, ഇങ്ങനെ പല പ്രതീതികള്‍ ജനിപ്പിക്കുന്നു.

ഇതുകേട്ട് രാമന്‍ പറഞ്ഞു ഭഗവാനെ അങ്ങുപറഞ്ഞ വില്വഫലം മഹാസത്തയാണെന്ന് ബോധ്യമായി. അഹന്ത തുടങ്ങിയവയാല്‍ വിസ്തൃതമായ ഈ ജഗത്താണ് അതിന്റെ കാമ്പ്. ദ്വൈതമെന്നോ ഏകമെന്നോ ഉള്ള ഭേദ ദൃഷ്ടിക്ക് ഇതില്‍ ഒട്ടും തന്നെ സ്ഥാനമില്ല.

വസിഷ്ഠന്‍ തുടര്‍ന്നു, സര്‍വാത്മകമായ ബ്രഹ്മം ഏതു രൂപത്തില്‍ ഏതൊന്നായി പ്രവര്‍ത്തിക്കുന്നുവോ അവിടെ അത് അതായിത്തന്നെ തോന്നുന്നു. ഇങ്ങനെ ഏകബ്രഹ്മമാണ് സുഷുപ്തി പ്രാപിച്ച പോലെ എല്ലായിടത്തും പരിപൂര്‍ണമായി വിളങ്ങുന്നത്. സ്വര്‍ഗം മുതലായ നിര്‍മലങ്ങളായിരിക്കെ ജീവികളുടെ അഭിമാനത്തിനും വിഷയീഭൂതമായ ശരീരം എങ്ങനെയാണ് വാസ്തവരൂപം ആകുന്നത്.

ആദ്യന്തങ്ങളില്ലാത്ത പ്രപഞ്ചകാരണമായ നിരാമയ ബ്രഹ്മം അവിദ്യയോട് ചേരുമ്പോള്‍ ജീവനായിത്തീരുന്നു. ഈ ജീവന്‍ ശരീരത്തില്‍ ഉറഞ്ഞു കൂടി ചലിക്കുന്നു. അഹംഭാവത്താല്‍ അഹങ്കാരമായും മനനത്താല്‍ മനസ്സായും ബോധനിശ്ചയത്താല്‍ ബുദ്ധിയായും അതാതു കര്‍മ്മങ്ങള്‍ക്കനുസരിച്ച് ഇന്ദ്രിയമായും ദേഹഭാവനയില്‍ ദേഹമായും ഭവിക്കുന്നു. ഇപ്രകാരമുള്ള രൂപത്തോടു കൂടിയ ജീവന്‍ തന്നെയാണ് പുര്യഷ്ടകമെന്ന് പറയപ്പെടുന്നത്. വിശദമായിപ്പറഞ്ഞാല്‍ ഞാന്‍ അറിയുന്നു, ഞാന്‍ ചെയ്യുന്നു, ഞാന്‍ ഭുജിക്കുന്നു എന്നീ അഭിമാനങ്ങളോടുകൂടി ശരീരത്തില്‍ സ്ഥിതിചെയ്യുന്ന സംവിദ്രൂപനാണ് പുര്യഷ്ടകം.

ചിത്‌കോശത്തില്‍ എല്ലാം അടങ്ങിയിരിക്കുന്നു. ചിത്ത് ഒരു വസ്തുവിനെ ഏതു രൂപത്തില്‍ നോക്കുന്നുവോ അതിനെ ആ വിധത്തിലാക്കിത്തീര്‍ക്കാനുള്ള ശക്തി സര്‍വാത്മകത്വം നിമിത്തം അതിനുണ്ട്. സ്വപ്നത്തില്‍ കാണുന്നതും സങ്കല്‍പ്പത്താല്‍ അറിയുന്നതും അതേ രൂപത്തില്‍ എപ്പോഴും അവിടെ ഭവിക്കുന്നു. മനസ്സിനെ ഏകനിഷ്ഠമാക്കി ഉറപ്പിക്കാന്‍ കഴിയുന്നവനു മാത്രമേ ആഗ്രഹം കൈവരികയുള്ളൂ. അതുകൊണ്ട് രാമാ നീ സങ്കല്പരൂപമായ മനോവിലാസത്തെ നിശ്ശേഷം ത്യജിച്ച് വാസനാദോഷങ്ങളെയകറ്റി സുഷുപ്ത മൗനം അവലംബിച്ച് ബ്രഹ്മനിഷ്ഠനായിത്തീരുക.

വാങ്ങ് മൗനം, അക്ഷ മൗനം, കാഷ്ഠമൗനം ഇങ്ങനെ മൂന്നുവിധ മൗനങ്ങളെപ്പറ്റി അറിയാമെങ്കിലും സുഷുപ്ത മൗനം എന്താണെന്ന് പറഞ്ഞ് തരണമെന്ന് രാമന്‍ മഹര്‍ഷിയോടപേക്ഷിച്ചു.

മഹര്‍ഷി പറഞ്ഞു വത്സ കാഷ്ഠ മൗനികളെന്നും ജീവന്മുക്തരെന്നും മുനിമാര്‍ രണ്ടുവിധത്തിലുണ്ട്. ബ്രഹ്മഭാവനയില്ലാതെ ശുഷ്‌കങ്ങളായ പ്രാണായാമാദികളില്‍ മനസ്സുറപ്പിച്ച് ഹഠയോഗത്താല്‍ ഇന്ദ്രിയങ്ങളെ ജയിച്ചിരിക്കുന്ന മുനി കാഷ്ഠതാപസനാകുന്നു. എന്നാല്‍ ”ജഡം ജഗത്ത് ബ്രഹ്മം” എന്ന നിശ്ചയത്തോടെ ആത്മാനുസന്ധാനം ചെയ്തു  വ്യവഹാരത്തിനു വേണ്ടി ലോകതുല്യമായിരുന്നാലും മനസ്സിനെ നിത്യതൃപ്തമാക്കി വയ്‌ക്കുന്ന മുനിയെ മുക്തനെന്ന് പറയുന്നു. ശാന്തിയെ ഭജിക്കുന്ന രണ്ടു വിഭാഗക്കാരുടെയും മനോനിശ്ചയരൂപമായ ഭാവം മൗനവുമാണ്.

വാക്കുകളുടെ നിയമനം വാങ്ങ് മൗനവും ബലാത്കാരേണയുള്ള ഇന്ദ്രിയ നിരോധനം അക്ഷയ മൗനവും ചോഷ്ടകളുടെ പരിത്യാഗം കാഷ്ഠ മൗനവുമാകുന്നു. ഇവ മൂന്നും മനോവാസനകളുടെ സ്ഫുരണമുള്ളവയാണ്. ഹഠമൗനങ്ങളെന്നാണ് ഇവയെ പറയപ്പെടുന്നത്. സമാധിയില്‍ ലയിച്ചിരിക്കുമ്പോഴും ഉണര്‍ന്നിരിക്കുമ്പോഴും ജാഗ്രദാദിദോഷങ്ങള്‍ തോന്നാതെ, കര്‍മ്മേന്ദ്രിയനിരോധനക്ലേശവും ഉണ്ടാകാതെ അന്തഃക്കരണത്തെ പ്രകാശിപ്പിച്ചു കൊണ്ടിരിക്കുന്ന ആദ്യന്തരഹിതമായ ബ്രഹ്മഭാവന ഏതോ അതാണ് സുഷുപ്തമൗനം.  നാനാ രൂപേണ തോന്നപ്പെടുന്ന ജഗത്തിനെ ബ്രഹ്മരൂപത്തില്‍ ദര്‍ശിച്ച് വികല്പമുണ്ടാകാത്തവിധം ബ്രഹ്മാനുസന്ധാനം ചെയ്യുന്നതും സുഷുപ്തമൗനമാണ്.

അഖണ്ഡബ്രഹ്മമാണ് ഈ ജഗത്തെന്ന ബോധത്താല്‍ നിരവദ്യമായി ഉണ്ടാകുന്ന നിശ്ചല ബ്രഹ്മനിഷ്ഠത്വവും സുഷുപ്ത മൗനം തന്നെയാണ്. ഈ ജഗത്‌വസ്തു ബ്രഹ്മത്തില്‍ നിന്ന് വേറെയല്ലെന്ന ഏകരൂപവും പ്രശാന്തവും നിര്‍വികല്പവുമായ നിഷ്ഠ വിശിഷ്ടമായ സുഷുപ്തമാണ്. ഈ മൗനത്തിനധികാരികള്‍ സാംഖ്യ യോഗികള്‍ എന്നും യോഗയോഗാധികളെന്നും രണ്ടുതരക്കാരുണ്ട്, തത്ത്വബോധികളായി ബ്രഹ്മത്തില്‍ തന്നെ മനസ്സിനെ വിശ്രമിപ്പിക്കുന്ന യോഗികള്‍ സമ്യക് ജ്ഞാനത്താല്‍ അവധൂതന്മാരെന്ന അര്‍ത്ഥത്തിലാണ് സാംഖ്യന്മാര്‍ എന്ന് അറിയപ്പെടുന്നത്.

….തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

പുതിയ വാര്‍ത്തകള്‍

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.