ധാക്ക: ഇസ്ലാമിക് സ്റ്റേറ്റിന്റെ കൊടുംഭീകരന്‍ ബംഗ്ലാദേശില്‍ പിടിയിലായി. ഇയാളുടെ പേര് പോലീസ് പുറത്തുവിട്ടില്ല. ധാക്കയില്‍ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റുചെയ്തതെന്ന് ധാക്ക മെട്രോപോളിറ്റന്‍ പോലീസ് അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ എസ്.എം ജഹാംഗീര്‍ ആലം സര്‍ക്കാര്‍ പറഞ്ഞു.
മെയ് 25ന് ധാക്കയില്‍ നിന്ന് രണ്ട് ഭീകരരെ പിടികൂടിയിരുന്നു. ഇവരാണ് കൊടുംഭീകരനെ കുറിച്ചുള്ള വിവരം പോലീസിന് നല്‍കിയത്. ഇയാളുടെ നേതൃത്വത്തില്‍ ബംഗ്ലാദേശില്‍ നിന്ന് നിരവധി യുവാക്കളെ ഐ.എസ്സിലേക്ക് ചേര്‍ത്തിരുന്നു. പോലീസ് ഇയാളെ കൂടുതല്‍ ചോദ്യം ചെയ്ത്ു വരികയാണ്.
















