Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഭക്തജനപ്രതിഷേധം ഭയന്ന് ദേവസ്വം ചെയര്‍മാന്‍ ഓഫീസിലെത്താതെ മുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2015, 11:42 pm IST
inThrissur

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തുന്ന ഭക്തജനങ്ങളോട് ദേവസ്വം ഭരണസമിതി കാണിക്കുന്ന അവഗണനക്കെതിരെ നൂറുകണക്കിന് ഭക്തര്‍ അണിനിരന്ന ഭക്തജനമുന്നേറ്റം ഭരണസമിതിക്കുള്ള താക്കീതായി മാറി. ഗുരുവായൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 23 സാമൂഹ്യസാംസ്‌കാരിക സംഘടനകളുടെ നേതൃത്വത്തില്‍ രൂപീകരിച്ച ക്ഷേത്രരക്ഷാസമിതിയുടെ നേതൃത്വത്തിലായിരുന്നു വികസിത ഗുരുവായൂര്‍, സുതാര്യ ദേവസ്വം, ഭക്തജനപങ്കാളിത്തം എന്നീ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ദേവസ്വം ഓഫീസിലേക്ക് മാര്‍ച്ചും തുടര്‍ന്ന് പ്രതിഷേധയോഗവും സംഘടിപ്പിച്ചത്.

സ്ത്രീകളടക്കം നിരവധിപേര്‍ അണിനിരന്ന ഭക്തജനപ്രതിഷേധ കൂട്ടായ്‌മക്ക് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ അടക്കമുള്ളവര്‍, മുതിര്‍ന്ന നേതാക്കള്‍ നേതൃത്വം നല്‍കി. മഞ്ജുളാല്‍ പരിസരത്തുനിന്നും ആരംഭിച്ച ഭക്തജനപ്രതിഷേധം ദേവസ്വം ഓഫീസിലെത്തി ചെയര്‍മാന്‍ ടി.വി.ചന്ദ്രമോഹനന് രണ്ടായിരം പേര്‍ ഒപ്പിട്ട ഭീമഹര്‍ജി നല്‍കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ദേവസ്വം ചെയര്‍മാന്റെ ഓഫീസിലെത്തിയപ്പോള്‍ ഭക്തജനപ്രതിഷേധം ഭയന്ന് നേരത്തെ തന്നെ ചെയര്‍മാന്‍ സ്ഥലം വിടുകയായിരുന്നു.

ഇതേത്തുടര്‍ന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ഭീമഹര്‍ജി നല്‍കുകയും ഭക്തജനങ്ങളുടെ വികാരം ബോധ്യപ്പെടുത്തുകയും ചെയ്തു. കാലങ്ങളായി തുടരുന്ന ഈ അവഗണന അവസാനിപ്പിക്കാത്തപക്ഷം വരുംനാളുകള്‍ ശക്തമായ സമരത്തിന്റേതായിരിക്കുമെന്ന് കുമ്മനം രാജശേഖരന്‍ അഡ്മിനിസ്‌ട്രേറ്ററെ ഓര്‍മ്മിപ്പിച്ചു. നിവേദനം ഭരണസമിതിക്ക് കൈമാറാമെന്ന് അദ്ദേഹം ക്ഷേത്രരക്ഷാസമിതി ഭാരവാഹികളെ അറിയിച്ചു. പടിഞ്ഞാറെ നടയില്‍ നടന്ന ഭക്തജനപ്രതിഷേധയോഗത്തിലും ആയിരങ്ങളാണ് പങ്കെടുത്തത്.

ഗുരുവായൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭൂരിഭാഗം സാംസ്‌കാരിക സംഘടനാ പ്രതിനിധികളും ഭക്തജനകൂട്ടായ്‌മയും പങ്കാളികളായി. പ്രതിഷേധയോഗത്തിന് ശേഷം തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിയെക്കണ്ട് ഗുരുവായൂരിലെത്തുന്ന ഭക്തര്‍ അനുഭവിക്കുന്ന വിഷമതകളെക്കുറിച്ച് ബോധ്യപ്പെടുത്തി. ഭരണസമിതി യോഗങ്ങളില്‍ ഇക്കാര്യം അവതരിപ്പിച്ച് വരും നാളുകളില്‍ ഭക്തരുടെ സൗകര്യം വര്‍ദ്ധിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന ആവശ്യവും നേതാക്കള്‍ തന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചു.

കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലായിരുന്നു തന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ഗുരുവായൂരിലേയും പരിസരപ്രദേശങ്ങളിലും കുടുംബകൂട്ടായ്‌മകള്‍ സംഘടിപ്പിച്ചും പൊതുയോഗങ്ങള്‍ നടത്തിയും ശേഖരിച്ച ഭീമഹര്‍ജിയാണ് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് കൈമാറിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ബൈക്ക് യാത്രക്കാരനെയും സുഹൃത്തിനെയും പാറക്കല്ല് കൊണ്ട് തലയ്‌ക്കടിച്ചു വീഴ്‌ത്തിയ രണ്ടംഗ സംഘം പിടിയില്‍

കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍ ടെറിട്ടോറിയല്‍ ആര്‍മി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍(എഡിജി) മേജര്‍ ജനറല്‍ എസ്.എസ്. പാട്ടീലും(എവിഎസ്എം, വിഎസ്എം) ജെന്‍ റോബോട്ടിക്‌സ് സിഇഒയും സഹസ്ഥാപകനുമായ വിമല്‍ ഗോവിന്ദ് എം.കെ.യും ധാരണാപത്രം കൈമാറുന്നു
Kerala

പ്രതിരോധ-ദുരന്തനിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്‌സ് സഹകരിക്കും

Kerala

സി.പി.ഐയെ ക്ഷണിക്കേണ്ട ആവശ്യമില്ല , ദേശീയ ഉപാധ്യക്ഷനെ തള്ളി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി

Kerala

ഹിന്ദുത്വഭീകരതയ്‌ക്കെതിരെ ആഞ്ഞടിക്കണ ശിവപ്രസാദിന് മുസ്ലീമെന്ന് മിണ്ടാന്‍ പേടി ; കയ്യും തലയും ഇല്ലാതെ നടന്നാല്‍ മോശമല്ലേ…. അതോണ്ടാവുമെന്ന് യുവരാജ്

Kerala

ഐപിഎസ് ട്രെയിനിയെന്ന വ്യാജേന പെണ്‍കുട്ടിയെ വശീകരിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ദളിത്‌ ക്രൈസ്തവ സംവരണ പ്രസ്താവന പിൻവലിക്കണം : ബിജെപി പട്ടികജാതി മോർച്ച

ഇടുക്കിയുടെ ഹൃദയം പറിച്ചെടുക്കാന്‍ അനുവദിക്കില്ല: ജില്ല വിഭജന നീക്കത്തെ എതിര്‍ത്ത് മന്ത്രി മോന്‍സ് ജോസഫ്

മൊബൈൽ ഫോണുകളും, പെൻ ഡ്രൈവും , പണവും : ഭീകരൻ അഫ്താബ് അഹമ്മദ് അൻസാരിയുടെ സെല്ലിൽ വൻ സജ്ജീകരണങ്ങൾ , കണ്ടെത്തി അധികൃതർ 

ഗഗന്‍യാന്‌റെ ആദ്യ ആളില്ലാ ദൗത്യത്തിന് ഇനി മലയാളിയായ എസ് ആര്‍ ബിജു നേതൃത്വം നല്‍കും

തിട്ടൂരമൊന്നും മത പണ്ഡിതന്മാരോട് വേണ്ട ; ഇസ്ലാമിക നിയമപ്രകാരം സ്ത്രീപുരുഷന്മാർ എങ്ങനെ ജീവിക്കണമെന്ന് പറയാൻ മതപണ്ഡിതന്മാർക്ക് അവകാശമുണ്ട്

മനുസ്മൃതി നോക്കി സ്വാമിമാർ പറയുമ്പോൾ ഇനി വർഗീയതയെന്ന് പറഞ്ഞ് നിലവിളിക്കരുത് : ഓണം താത്തക്കുട്ടികൾ വിജയിപ്പിക്കുന്നതിന്റെ കാരണം ഇപ്പ പിടി കിട്ടിയോ

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.