ലണ്ടന്‍: ടേപ്പും കോര്‍ക്കും ഉപയോഗിച്ച് മീനിനും വീല്‍ച്ചെയര്‍. അക്വേറിയത്തിലൂടെ വീല്‍ച്ചെയറില്‍ സഞ്ചരിക്കുന്ന മീനിന്റെ ദൃശ്യങ്ങള്‍ ഒരാള്‍ വീഡിയോഷെയറിംഗ് നെറ്റ്‌വര്‍ക്കില്‍ പോസ്റ്റു ചെയ്തതോടെയാണ് സംഭവം ചര്‍ച്ചാവിഷയമായത്. നൂറുകണക്കിനുപേരാണ് ഇതിനകം വീഡിയോ കണ്ടത്.
ചെറിയൊരുകോര്‍ക്കും പ്‌ളാസ്റ്റിക് ടേപ്പും ഉപയോഗിച്ചാണ് വീല്‍ച്ചെയര്‍ നിര്‍മ്മിച്ചിരിക്കുന്നത്. മീനിന്റെ ശരീരത്തില്‍ പിടിപ്പിക്കാനുള്ള കുടുക്കുണ്ടാക്കുന്നത് ടേപ്പുപയോഗിച്ചാണ്. മുറിവേല്‍ക്കാതിരിക്കും എന്നതിനാലാണ് ഇത് . ഈ കുടുക്ക് കോര്‍ക്കില്‍ പിടിപ്പിച്ചിരിക്കും.
അതോടെ മീന്‍ താഴ്ന്നുപോകാതെ പൊങ്ങിക്കിടക്കും. സ്വതന്ത്രമായി സഞ്ചരിക്കാനും പ്രശ്‌നമുണ്ടാകില്ല. രോഗമുള്‍പ്പെടെയുള്ള കാരണങ്ങള്‍കൊണ്ട് ചലിക്കാന്‍ കഴിയാത്ത മീനുകള്‍ക്ക് വീല്‍ച്ചെയര്‍ ഉപയോഗപ്രദമാണെന്നാണ് വീഡിയോ കണ്ട മിക്കവരുടെയും അഭിപ്രായം.
https://www.youtube.com/watch?v=-7-tyCY_MIo&feature=player_detailpage
















