കെയ്‌റോ: ഈജിപ്തില്‍ വാഹനാപകടത്തില്‍ 10 പോലീസുകാര്‍ കൊല്ലപ്പെട്ടു. ആറു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. തലസ്ഥാനമായ കെയ്‌റോയില്‍ നിന്നും 150 കിലോമീറ്റര്‍ മാറി ബാനി സൂയിഫ്-ബെന്യാ റോഡിലാണ് അപകടമുണ്ടായത്. പോലീസുകാര്‍ സഞ്ചരിച്ചിരുന്ന വാഹനം എതിരേ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തെക്കുറിച്ചു വിശദമായി അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രസിഡന്റ് അബ്ദല്‍ ഫത്താ അല്‍സിസി ഉത്തരവിട്ടു. ലോകത്തിലെ തന്നെ ഏറ്റവും മോശം റോഡുകളും വാഹനങ്ങളുമുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഈജിപ്ത്.
















