ന്യൂയോര്‍ക്ക് : ഫോബ്‌സ് മാസിക പുറത്തിറക്കിയ, അമേരിക്കയില്‍ സ്വപ്രയത്‌നത്തിലൂടെ പണക്കാരായ 50 വനിതകളുടെ പട്ടികയില്‍ ഭാരത വംശജരായ രണ്ടുപേരും. ഭാരതത്തില്‍ ജനിച്ച നീരജ സേഥി, ലണ്ടനില്‍ ജനിച്ച ഭാരത വംശജ ജയശ്രീ ഉള്ളല്‍ എന്നിവരാണ് ഫെയ്‌സ്ബുക് സിഒഒ ഷെറില്‍ സാന്‍ഡ്‌ബെര്‍ഗ്, മാധ്യമപ്രവര്‍ത്തക ഒപ്ര വിന്‍ഫ്രി എന്നിവര്‍ക്കൊപ്പം സ്ഥാനം പിടിച്ചത്.
വരുമാനം 1.1 ലക്ഷം കോടി ഡോളര്‍ (1.1 ബില്യണ്‍ ഡോളര്‍) ഉള്ള നീരജ സേഥി പട്ടികയില്‍ 14ാം സ്ഥാനത്താണ് ഇടംപിടിച്ചത്. അതേസമയം ജയശ്രീ 30-ാംസ്ഥാനത്തുമെത്തി. 470 ദശലക്ഷമാണ് വരുമാനം. അറുപതുകാരിയായ സേത്തി സിന്റല്‍ ഐടി കണ്‍സള്‍ട്ടിങ് ആന്‍ഡ് ഔട് സോഴ്‌സിങ് കമ്പനിയുടെ സ്ഥാപക ഉടമകളില്‍ ഒരാളാണ്.
ഭര്‍ത്താവും കോടിപതിയുമായ ഭാരത് ദേശായിയുമായി ചേര്‍ന്ന് 1980ല്‍ രൂപീകരിച്ചതാണ് ഇത്. 16 വര്‍ഷത്തോളം സിന്റലിന്റെ ഖജാന്‍ജിയായി സേവനം അനുഷ്ഠിച്ചിട്ടുള്ള അവര്‍ നിലവില്‍ കമ്പി വൈസ് പ്രസിഡന്റാണ്.
















