റിയാദ്: സൗദി അറേബ്യയില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ നാല് മരണം. ദമാമിലെ ഷിയാ പള്ളിക്കടുത്താണ് സ്‌ഫോടനം നടന്നത്. സ്‌ഫോടക വസ്തു നിറച്ച കാര്‍ പള്ളിയിലേക്ക് കടത്താനുള്ള ്രശമത്തിനിടെയാണ് സംഭവമെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി.
ഒരാഴ്ചയ്‌ക്കകം സൗദിയില്‍ ഷിയാ പള്ളിക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആ്രകമണമാണ് ഇത്. ചാവേറും സമീപത്തുണ്ടായിരുന്ന മറ്റൊരാളുമാണ് കൊല്ലപ്പെട്ടത്. മറ്റൊരു വഴി യാ്രതക്കാരന്‍ കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
അല്‍ ഖദീഹ ്രഗാമത്തിലെ മറ്റൊരു ഷിയാ പള്ളിക്കടുത്ത് ഈ മാസം 22ന് സ്‌ഫോടനം നടന്നിരുന്നു. അന്ന് 22 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്‌ലാമിക് സ്‌റ്റേറ്റ് സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
















