Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മോദി സ്പര്‍ശത്തിന്റെ വിജയഗാഥയുമായി ജെ.പി. നഡ്ഡ ഇന്ന് കൊല്ലത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2015, 07:42 pm IST
in Kollam

കൊല്ലം: നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസന മുദ്ര പതിഞ്ഞ കൊല്ലത്തിന്റെ ആഘോഷത്തില്‍ പങ്കുചേരാന്‍ കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജഗത്പ്രകാശ് നഡ്ഡ ഇന്ന് നഗരത്തിലെത്തും. ആനന്ദവല്ലീശ്വരം വിദ്യാധിരാജാ ആഡിറ്റോറിയത്തില്‍ വൈകിട്ട് 4ന് നടക്കുന്ന മഹാസമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് മാസങ്ങള്‍ക്കുള്ളില്‍ തന്നെ കൊല്ലം ജനതയുടെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുകയായിരുന്നു. വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന കൊല്ലം ആലപ്പുഴ ബൈപ്പാസുകളുടെ രണ്ടാംഘട്ട നിര്‍മ്മണത്തിനാണ് പച്ചക്കൊടി കാട്ടിയത്. പറയുന്നതിലും വേഗത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കി അനുമതി നല്‍കുന്ന സര്‍ക്കാരായി ബിജെപി അതിലൂടെ മാറി. 24 മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം.

ബൈപ്പാസ് ഉദ്ഘാടനത്തിനെത്തിയ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ വരവ് പോലും വികസനത്തിന്റെ കൊടുങ്കാറ്റുമായിട്ടായിരുന്നു. കൊല്ലം-തിരുമംഗലം ദേശീയപാതയ്‌ക്ക് അനുമതി നല്‍കുകമാത്രമല്ല, അതിനുവേണ്ട സ്ഥലം കണ്ടെത്തി, എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ എംപി എന്‍.കെ.പ്രേമചന്ദ്രന് നിര്‍ദേശവും നല്‍കിയാണ് ഗഡ്കരി മടങ്ങിയത്. വികസനത്തിന് പണം ഒരു പ്രശ്‌നമല്ലെന്നും കേരളത്തിന് എന്തുവിധമുള്ള സഹായവും മോദിസര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞതും കൊല്ലത്തു വച്ചായിരുന്നു. ജലഗതാഗതവും പ്രോത്സാഹിപ്പിക്കേണ്ട സമയമായി.

കൊല്ലത്തിന്റെ മറ്റൊരു പ്രധാന ആവശ്യമായിരുന്ന റെയില്‍വേ രണ്ടാം ടെര്‍മിനലും മോദി സര്‍ക്കാര്‍ യഥാര്‍ത്ഥ്യമാക്കുകയായിരുന്നു. റെയില്‍വേ സ്റ്റേഷന്റെ രണ്ടാം കവാടം സാക്ഷത്കാരത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഉപാസന ഹോസ്പിറ്റലിനു സമീപമാണ് രണ്ടാം കവാടം ഉയരുന്നത്. കൊല്ലത്തെ ട്രെയിന്‍ യാത്രക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്യപ്പെടുന്ന പദ്ധതി ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്റെ ഇടപെടല്‍ മൂലമാണ് പട്ടികയില്‍ ഇടംപിടിച്ചത്.

ഒരു എംപി ഒരു ഗ്രാമം ദത്തെടുക്കണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമുള്ള സന്‍സദ് ആദര്‍ശ് ഗ്രാമയോജന പദ്ധതിയിലും ജില്ലയിലെ പനയം, അലയമണ്‍ ഗ്രാമ പഞ്ചായത്തുകളും ഉള്‍പ്പെടുത്തിക്കൊണ്ട് ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. മൂന്നു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഈ രണ്ട് പഞ്ചായത്തുകളും മാതൃകാഗ്രാമപഞ്ചായത്തായി മാറുമെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.

സ്വച്ഛ്ഭാരത് അഭിയാനില്‍ പ്രധാനമന്ത്രി തന്നെ ചൂലെടുത്തപ്പേള്‍ അതിനൊടൊപ്പം കൊല്ലം ജില്ലയും ചേര്‍ന്നു. കൊല്ലത്തെ സാംസ്‌കാരിക സംഘടനകള്‍, ആശുപത്രികള്‍, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, സ്‌കൂള്‍ കുട്ടികള്‍, ക്ലബുകള്‍, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, വിവിധയുവജന സംഘടനകള്‍ എന്നിങ്ങനെ ജില്ലയിലെ സര്‍വമേഖലകളിലുമുള്ളവര്‍ രംഗത്തിറങ്ങി മാതൃകകാട്ടി.

സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച് നടപ്പാക്കിയ പദ്ധതിയായിരുന്ന ജന്‍ധന്‍ യോജന പാവപ്പെട്ട ജനങ്ങള്‍ക്ക് മുതല്‍കൂട്ടായി. രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ബാങ്ക് അക്കൗണ്ട് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ തുടങ്ങിയ പദ്ധതിക്ക് ജില്ലയില്‍ തന്നെ ലക്ഷക്കണക്കിനു പേര്‍ വിവിധ ബാങ്കുകള്‍ വഴി സീറോബാലന്‍സ് അക്കൗണ്ട് എടുക്കുകയും അതുവഴി ലഭിക്കുന്ന ലോണുകളും കരസ്ഥമാക്കി. ജന്‍ധന്‍ യോജനയ്‌ക്ക് ജില്ലയിലെ ഗ്രാമഗ്രാമാന്തരങ്ങളില്‍ ആയിരക്കണക്കിന് ക്യാംമ്പുകളാണ് നടന്നത്.

ജില്ലയില്‍ നടന്ന ദീനദയാല്‍ ഉപാദ്ധ്യായ തൊഴില്‍ മേളയില്‍ ജോലി തേടിയെത്തിയത് പതിനായിരങ്ങളായിരുന്നു. രാജ്യത്തെ മുഴുവന്‍പേര്‍ക്കും ജോലി ലഭ്യമാക്കുക എന്ന ഉദ്ദേശത്തേടെ തുടങ്ങിയ പദ്ധതിക്ക് കേരളത്തില്‍ കുടുംബശ്രീകള്‍ക്കാണ് ചുമതല. പതിനായിരം മുതല്‍ മുകളിലേക്ക് ശമ്പളം കിട്ടുന്ന ജോലികളാണ് ഇതില്‍ കൂടുതലും. രാജ്യത്തെ തന്നെ പ്രമുഖ കമ്പനികളാണ് ജോലി ലഭ്യമാക്കാന്‍ കൊല്ലത്ത് എത്തിയത്.

പെണ്‍കുട്ടികളുടെ ഭാവിജീവിതം സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സുകന്യ സമൃദ്ധി യോജന., ഗ്രാമീണ ജനതയ്‌ക്ക് ഇടതടവില്ലാതെ വൈദ്യുതി ലക്ഷ്യമാക്കുക എന്ന ദീനദയാല്‍ ഉപാധ്യായ ഗ്രാമ ജ്യോതി യോജന, മെയ്‌ക്ക് ഇന്‍ ഇന്ത്യ എന്നീ പദ്ധതികളും കൊല്ലം ജനത ഇരുകൈകളും നീട്ടി സ്വീകരിച്ചു. ഇപ്പോളിതാ അടല്‍പെന്‍ഷന്‍ പദ്ധതിയും പ്രധാന മന്ത്രി ജീവന്‍ ജ്യോതി ബീമായോജന, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന എന്നിങ്ങനെ ജനോപകാരപ്രദമായ പദ്ധതികളുടെ ജൈത്രയാത്രയുമായി മുന്നോട്ട് പോവുകയാണ് മോദി സര്‍ക്കാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

Kerala

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

Kerala

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

Kerala

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

Astrology

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

പുതിയ വാര്‍ത്തകള്‍

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ

വ്യത്യസ്തനായൊരു സുദേഷ്ണ

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

എസ്ബിഐയില്‍ 1500 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ ജൂലൈ 8 വരെ

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.