കാഠ്മണ്ഡു: നേപ്പാളില്‍ നാശം വിതച്ച ഭൂകമ്പങ്ങള്‍ക്ക് ശേഷം ഇന്ന് നാല് ചെറുചലനങ്ങളും അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4.0 രേഖപ്പെടുത്തിയ ചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. പ്രാദേശിക സമയം പുലര്‍ച്ചെ 5.29നാണ് ഭൂകമ്പമുണ്ടായത്.
ഏപ്രില്‍ 25ന് 9,000-ത്തോളം പേര്‍ മരിച്ച ഭൂകമ്പത്തിന് ശേഷം 280 ഓളം തുടര്‍ ചലനങ്ങള്‍ നേപ്പാളിലുണ്ടായി.
















