ന്യൂദല്‍ഹി: മദ്രസകള്‍ വേശ്യാലയങ്ങളും സ്വവര്‍ഗ്ഗരതിയുടെ കേന്ദ്രങ്ങളുമാണെന്ന് അലിഗഡ് മുസ്ലിം യുണിവേഴ്‌സിറ്റി പ്രൊഫസര്‍ വസീം രാജ. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ വാട്ട്‌സ്അപ്പ് മെസേജിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
എഎംയുവിലെ ചരിത്രവിഭാഗം പ്രൊഫസറാണ് ഇദ്ദേഹം. മദ്രസകളെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും മോചിപ്പിക്കേണ്ടതുണ്ടെന്നും മദ്രസകള്‍ നിരോധിക്കാവുന്നതാണെന്നും പ്രൊഫസര്‍ പറയുന്നു. എന്നാല്‍ പ്രൊഫസറുടെ പ്രസ്താവനയെ എഎംയുവിലെ വിദ്യാര്‍ത്ഥികള്‍ അപലപിച്ചു.
















