Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ജില്ലയില്‍ പാഠപുസ്തക വിതരണം താളം തെറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2015, 09:52 pm IST
in Kollam

കൊല്ലം: മധ്യവേനല്‍ അവധിക്ക് ശേഷം സ്‌കൂളുകള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ജില്ലയിലെ പാഠപുസ്തക വിതരണം താളം തെറ്റി. കൊല്ലം ജില്ലയും പത്തനംതിട്ട ജില്ലയുടെ പകുതിഭാഗത്തുള്ള വിദ്യാഭ്യാസജില്ലകളിലേക്കുമാണ് കൊല്ലം ബുക്ക് ഡിപ്പോയില്‍ നിന്നും  പുസ്തകങ്ങള്‍ വിതരണം ചെയ്യേണ്ടത്. ആകെ 294 സൊസൈറ്റികളില്‍ 270 ഇടത്തും ഒന്നാംഘട്ട പാഠപുസ്തക വിതരണം ഈ ആഴ്ച കൊണ്ട് പൂര്‍ത്തിയാകുകയുള്ളൂവെന്ന് അധികൃതര്‍ പറയുന്നു.

ഒന്നാംഘട്ടത്തില്‍ സ്‌കൂളുകള്‍ ആവശ്യപ്പെട്ടതിന്റെ പകുതി പുസ്തകങ്ങള്‍ പോലും വിതരണം പൂര്‍ത്തിയായ സ്‌കൂളുകളില്‍ ലഭിച്ചിട്ടില്ല. പ്രിന്റിംഗ് സ്ഥലത്ത് നിന്ന് ഇതുവരെയും പുസ്തകങ്ങള്‍ ബുക്ക് ഡിപ്പോയില്‍ എത്താത്തതാണ്  ഇതിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 9, 10 ക്ലാസുകളിലെ പുസ്തകങ്ങള്‍ ഒന്നാംഘട്ട പൂര്‍ത്തീകരണത്തിന്റെ ഭാഗമായി പരമാവധി സ്‌കൂളുകളിലെ പാഠപുസ്തക വിതരണ സൊസൈറ്റികളില്‍ എത്തിച്ചിട്ടുണ്ട്.

എന്നാല്‍ ഈ വര്‍ഷം പാഠപുസ്തകത്തില്‍ മാറ്റം വന്ന  2, 4, 6, 8 ക്ലാസുകളിലെ പുസ്തകങ്ങളാണ് ഇതുവരെയും ബുക്ക് ഡിപ്പോയില്‍ എത്താത്തത്. പുസ്തകങ്ങള്‍ താമസിക്കുന്നതനുസരിച്ച് വിതരണത്തിലും കാലതാമസം നേരിടേണ്ടി വരും. കഴിഞ്ഞവര്‍ഷം പുസ്തകം മാറിയ 1. 3, 5, 7 ക്ലാസുകളിലെ പുസ്തകങ്ങള്‍ ഈ വര്‍ഷവും തുടരുന്നതിനാല്‍ അവയുടെ ഒന്നാം ഘട്ട വിതരണം ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു. 198 ടൈറ്റില്‍ പുസ്തകങ്ങളില്‍ ഇതുവരെയും 114 എണ്ണം മാത്രമേ വിതരണ കേന്ദ്രത്തിലെത്തിയിട്ടുള്ളു.

പുസ്തകവിതരണത്തിലെ കാലതാമസം കുട്ടികളുടെ പഠനത്തെ കാര്യമായി ബാധിക്കും. എല്‍പി, യുപി വിഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ ഇനിയെത്താനുള്ളത്. ഒന്നാം ഘട്ട വിതരണം പൂര്‍ത്തീകരിച്ചാലും എല്‍പി, യുപി ക്ലാസുകളിലെ പുസ്തകവിതരണം താറുമാറാകും.

മിക്ക സ്‌കൂളുകളിലും ഒന്നാംഘട്ടം ലഭ്യമായ പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തുകഴിയാറായി. പുസ്തകങ്ങള്‍ക്കുവേണ്ടി കുട്ടികള്‍ സ്‌കൂളുകളില്‍ എത്തിക്കൊണ്ട് ഇരിക്കുകയാണെന്ന് അദ്ധ്യാപകര്‍ പറഞ്ഞു. പുസ്തക വിതരണം വൈകിയാല്‍ പാഠഭാഗത്തിന്റെ ഫോട്ടോസ്റ്റാറ്റ് എടുത്തകോപ്പി കൊണ്ട് മാത്രമേ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ കഴിയുകയുള്ളുവെന്നും അവര്‍ പറയുന്നു.

വിദ്യാഭ്യാസ വകുപ്പിന്റെ ഗുരുതരമായ വീഴ്ചയാണ് ഇതിനു പിന്നില്‍. പുസ്തകത്തിന്റെ പ്രിന്റിംഗ് ഏറ്റെടുത്ത പ്രസുകള്‍ പകുതി പുസ്തകങ്ങളുടെ പ്രിന്റിംഗ് പോലും പൂര്‍ത്തികരിച്ചിട്ടില്ല. പുസ്തകങ്ങള്‍ തേടി അധ്യാപകര്‍ ബുക്ക് ഡിപ്പോയിലെത്തുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. പുസ്തകവിതരണം ഇത്തരത്തില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ ഓണപ്പരീക്ഷ കഴിഞ്ഞാലും സ്‌കൂളുകളിലെത്തില്ലയെന്ന് ഉറപ്പാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്വേത മേനോൻ ബിജെപി അംഗമല്ല , ദേശീയവാദി ; ഇത്തരം മാതൃകകൾ രാജ്യത്ത് വേറെയുമുണ്ട് അവരെ അപമാനിക്കാൻ അനുവദിക്കില്ല

Kerala

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

Kerala

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

Kerala

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

Kerala

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

പുതിയ വാര്‍ത്തകള്‍

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ

വ്യത്യസ്തനായൊരു സുദേഷ്ണ

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

എസ്ബിഐയില്‍ 1500 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ ജൂലൈ 8 വരെ

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.