Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിദേശ യാത്രകള്‍ സുപ്രധാനം – കോടികളുടെ കരാറുകള്‍, സഹായങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2015, 11:43 pm IST
in India

മാഡിസന്‍ സ്‌ക്വയറിലെ ചരിത്രംകുറിച്ച പ്രസംഗം

സ്വതന്ത്രഭാരത ചരിത്രത്തില്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇത്രയധികം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും അവയിലെല്ലാം നേട്ടങ്ങളങ്ങള്‍ കൊയ്‌തെടുക്കുകയും ചെയ്ത മറ്റൊരു പ്രധാനമന്ത്രിയുമില്ല.

പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദേശകാര്യമന്ത്രി സുഷമസ്വരാജും നൂറോളം രാജ്യങ്ങളുമായി നേരിട്ട് ബന്ധപ്പെടുകയും നിരവധി കരാറുകളില്‍ ഒപ്പുവെക്കുകയും ചെയ്തു.

ഒബാമയുമായി താഴെക്കിടയില്‍നിന്നും ഉയര്‍ന്നുവന്നവന്‍ എന്ന വൈകാരികമായ ബന്ധം ഉണ്ടാക്കിയതും മോദിയുടെ നേട്ടം തന്നെ. ചൈനയുമായി അടുത്തുകൊണ്ടിരിക്കുന്ന സാര്‍ക്ക് രാജ്യങ്ങളെ ഭാരതവുമായി സൗഹൃദത്തിലാക്കിയതും. ചൈനയുടെ ഭീഷണിയെ അവഗണിച്ച് വിയറ്റ്‌നാമുമായി ഉണ്ടാക്കിയ സൗഹൃദവും ഇന്ത്യന്‍ മഹാസമുദ്രത്തിലെ സ്വാധീനം ശക്തമാക്കിയതുമൊക്കെ അത്ഭുതത്തോടെയാണ് പലരും കാണുന്നത്.

മോദിയുടെ ഓരോ വിദേശ സന്ദര്‍ശനത്തിലും പ്രവാസി ഭാരതീയര്‍ കാണിക്കുന്ന ആവേശം ശ്രദ്ധേയമാണ്. മാത്രമല്ല, യാത്രക്കു ചെല്ലുന്നതിനു മുന്‍പുതന്നെ ആ രാഷ്‌ട്രത്തെക്കുറിച്ച് നല്ല ‘ഹോംവര്‍ക്ക്’ ചെയ്യുകയും രാഷ്‌ട്രത്തലവന്‍മാരുമായി തുടര്‍ന്നും സൗഹൃദം പാലിക്കുന്നതും മറ്റൊരു പ്രധാനമന്ത്രിയും ചെയ്തിട്ടില്ലാത്ത കാര്യങ്ങളാണ്.

മോദി ഭൂട്ടാന്‍ രാജാവിനൊപ്പം

സത്യപ്രതിജ്ഞാ ചടങ്ങിന് സാര്‍ക്ക് രാഷ്‌ട്രത്തലവന്മാരെ ക്ഷണിച്ചതുതന്നെ ഏവരേയും ഞെട്ടിച്ചിരുന്നു. ക്ഷണിച്ചവരെല്ലാം എത്തുക കൂടി ചെയ്തപ്പോള്‍ ആറരപതിറ്റാണ്ടിനിടെ ഭാരതം കണ്ട ഏറ്റവും മികച്ച ആദ്യ ചടങ്ങായിമാറി അത്.

അധികാരമേറ്റ ഉടന്‍തന്നെ തന്റെ ആദ്യ സന്ദര്‍ശനത്തിനായി ഭൂട്ടാന്‍ തെരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ നയതന്ത്രജ്ഞത വിളിച്ചോതുന്നു. ചൈനയുടെ സാന്നിദ്ധ്യം ഭാരതസുരക്ഷിതത്ത്വത്തിന് ഭീഷണിയായി നിലകൊള്ളുന്ന സാഹചര്യത്തില്‍ നയതന്ത്രപ്രാധാന്യം അര്‍ഹിച്ച യാത്രയായിരുന്നു മോദിയുടേത്. ശ്രീലങ്കയിലെ വംശീയപോരാട്ടങ്ങളുടെ കേന്ദ്രമായിരുന്ന ജാഫ്‌ന സന്ദര്‍ശിച്ചതും തമിഴ്‌വംശജരുമായി ഉണ്ടാക്കിയ വൈകാരിക അടുപ്പവും ഏറെ പ്രധാനമാണ്. പുതിയ കച്ചവടബന്ധങ്ങളും പുതിയ രാഷ്‌ട്രീയ സമവാക്യവും ഈ യാത്രയിലൂടെ ഉണ്ടാക്കി.

ബ്രസീലില്‍ നടന്ന വികസ്വര രാജ്യങ്ങളുടെ കൂട്ടായ്‌മയായ ബ്രിക്‌സില്‍ ന്യൂ ഡവലപ്‌മെന്റ് ബാങ്ക് എന്ന പുതുസംരംഭത്തിന് തുടക്കം കുറിക്കാനായി. അതിന്റെ ആദ്യ അദ്ധ്യക്ഷ സ്ഥാനം ഭാരതത്തിനു നേടിയെടുക്കാനും കഴിഞ്ഞു.

ജപ്പാന്‍യാത്രയും  പരിപൂര്‍ണ വിജയമായിരുന്നു. ഭാരത സമ്പദ്‌വ്യവസ്ഥയ്‌ക്ക് കുതിപ്പേകുന്ന വന്‍ നിക്ഷേപമടക്കമുള്ള കരാറുകള്‍ ഈ യാത്രയില്‍ യാഥാര്‍ത്ഥ്യമായി. ബുള്ളറ്റ് ട്രെയിനുകള്‍ക്കും കരാര്‍ ഒപ്പിട്ടിട്ടുണ്ട്. ജപ്പാന്റെ സഹകരണത്തോടെ 60,000 കോടി മുതല്‍ 70,000 കോടി വരെ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്. 35 ബില്യണ്‍ അഞ്ചുവര്‍ഷത്തിനകം രാജ്യത്ത് നിക്ഷേപിക്കും. സ്മാര്‍ട്ട്‌സിറ്റി പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനും ‘മേക് ഇന്‍ ഇന്ത്യ’ പദ്ധതിക്ക് സഹകരണവും നിക്ഷേപവും വാഗ്ദാനം ചെയ്തതും മോദിയുടെ യാത്രയുടെ ചരിത്രപരമായ വിജയമായി.

മ്യാന്‍മറിലേക്കായിരുന്നു അടുത്ത യാത്ര. മ്യാന്‍മറിലൂടെ തായ്‌ലന്റിലേക്കും മലേഷ്യയിലേക്കുമുള്ള കച്ചവടപാതകള്‍ തുറക്കുന്നതോടെ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വികസനത്തിന്റെ പുതിയ പാത വെട്ടിത്തുറക്കും. ഫിജിയിലേക്കുള്ള യാത്ര വ്യക്തമായ കാഴ്ചപ്പാടോടുകൂടിയതും പദ്ധതികളോടെയുമായിരുന്നു. ചൈനയുടെ പങ്കാളിത്തത്തിന് തത്തുല്യമോ അതിനേക്കാള്‍ ഒരുപടി മുകളിലോ ഭാരതത്തിന്റെ വ്യാപാര-നിക്ഷേപലക്ഷ്യങ്ങള്‍ ഫിജിയില്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നായിരുന്നു ഉറപ്പ്. ഇപ്പോള്‍ ഫിജിയിലെമൊത്തം നിക്ഷേപത്തിന്റെ 30 ശതമാനം ചൈനയുടേതാണ്.

റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനൊപ്പം

ഓസ്‌ട്രേലിയയുമായി ബന്ധം ഊട്ടിയുറപ്പിക്കുന്നതായിരുന്നു അങ്ങോട്ടുള്ള യാത്ര. പ്രതിരോധ-സാമ്പത്തിക മേഖലകളില്‍ പരസ്പര സഹകരണം ഉറപ്പുവരുത്തിയ നിരവധി കരാറുകള്‍ക്ക് ഈ  യാത്ര സഹായകമായി. മേക് ഇന്‍ ഇന്ത്യക്ക് നിക്ഷേപ വാഗ്ദാനം. അഞ്ഞൂറ് ടണ്‍ യൂറേനിയം വിതരണം ചെയ്യുവാനുള്ള ന്യൂക്ലിയര്‍ കരാര്‍, സുരക്ഷാ സഹകരണം എന്നിവ ചിലതുമാത്രം.

36 അത്യാധുനിക റാഫേല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള ശ്രദ്ധേയമായ നേട്ടമായിരുന്നു ഫ്രാന്‍സ് യാത്രയിലെ പ്രധാനം. സ്മാര്‍ട്ട്‌സിറ്റി പദ്ധതിയില്‍ പങ്കാളിത്തം സെമി ഹൈസ്പീഡ് ട്രെയിന്‍ ഭാരതത്തില്‍ നിര്‍മിക്കുന്നതിനുള്ള നടപടികള്‍ക്കും ധാരണയായി. ജെയ്താപൂരില്‍ അറ്റോമിക് പ്ലാന്റ് നിര്‍മിക്കാനും വ്യവസ്ഥയായി.

അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള യുറേനിയം നല്‍കാനുള്ള കാനഡയുടെ തീരുമാനമാണ് ആ യാത്ര ശ്രദ്ധ പിടിച്ചുപറ്റാന്‍ കാരണമായത്. 42 വര്‍ഷത്തിനുശേഷമാണ് ഒരു ഭാരത പ്രധാനമന്ത്രി കാനഡയിലെത്തുന്നത്. സൈബര്‍ സുരക്ഷാ മേഖലയിലെ പരസ്പര സഹകരണം മറ്റു നിരവധി കരാറുകളും നേടിയെടുക്കാന്‍ കഴിഞ്ഞു.

ബ്രസീലില്‍ നടന്ന ബ്രിക്‌സ് സമ്മേളനത്തില്‍ ലോക നേതാക്കള്‍ക്കൊപ്പം

ഊര്‍ജം, സ്‌കില്‍ ഡവലപ്‌മെന്റ്, സയന്‍സ് ആന്റ് ടെക്‌നോളജി, ഡിജിറ്റല്‍ ഇന്ത്യ, മേക് ഇന്‍ ഇന്ത്യ എന്നിങ്ങനെ നിരവധി മേഖലകളില്‍ ജര്‍മനിയുടെ പങ്കാളിത്തം ഉറപ്പാക്കിയതിനുശേഷമായിരുന്നു അവിടെനിന്നുള്ള മടക്കം.

ഭാരതത്തിന് യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗമാകാന്‍ അമേരിക്കയും ചൈനയും പിന്തുണ പ്രഖ്യാപിച്ചു എന്നത് എടുത്തുപറയേണ്ട നേട്ടമാണ്. ഐക്യരാഷ്‌ട്രസഭ യോഗ ഔദ്യോഗികമായി അംഗീകരിച്ചതും സര്‍ക്കാരിന്റെ നേട്ടങ്ങളിലൊന്നാണ്.

ചൈന, ദക്ഷിണകൊറിയ, മംഗോളിയ എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയതിനുശേഷം തിരിച്ചുവരവെ യുഎന്‍ സെക്രട്ടറി ജനറല്‍ മോദിയെ പ്രശംസിച്ചതും ഇതുവരെ നെഹ്‌റു അടക്കമുള്ള മറ്റൊരു പ്രധാനമന്ത്രിക്കും നേടിയെടുക്കാന്‍ കഴിയാത്ത ആദരവാണ്. മോദിയുടെ പ്രവര്‍ത്തനം അന്താരാഷ്ടാതലത്തിലേക്ക് കൊണ്ടുവരണമെന്നായിരുന്നു ബാന്‍ കി മൂണിന്റെ ആവശ്യം.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ തനിക്ക് വിസ നിഷേധിച്ച രാജ്യത്തിന്റെ തലവനോടൊപ്പം തലയുയര്‍ത്തിനിന്ന് ഉന്നതതല നയതന്ത്ര ചര്‍ച്ചകള്‍ നടത്തിയ മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം എന്തുകൊണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റി. യുപിഎ സര്‍ക്കാരിന്റെ കാലത്ത് അമേരിക്കയുമായുള്ള ബന്ധം ഏറെ മോശമായ നിലയിലായിരുന്നു. അതിനെമാറ്റിയെടുക്കാന്‍ മോദിക്ക് യാത്രയിലൂടെ കഴിഞ്ഞു.

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍ സൊ ആബെക്കൊപ്പം

ഭീകരവാദത്തിനെതിരെ പുതിയ സഖ്യം, ഇന്ത്യന്‍ നേവിയുമായി ടെക്‌നോളജി സഹകരണം, പ്രതിരോധ രംഗത്തെ സഹകരണം, അലഹാബാദ്, അജ്മീര്‍, വിശാഖപട്ടണം എന്നിവിടങ്ങളില്‍ സ്മാര്‍ട്ട്‌സിറ്റി നിര്‍മിക്കാനുള്ള സഹകരണം, 500 നഗരങ്ങള്‍ക്ക് ജലം ലഭ്യമാക്കാനുള്ള  പദ്ധതി, 60 ബില്യണ്‍ ഡോളറിന്റെ വ്യാപാരകരാര്‍ തുടങ്ങിയവയുമായി വിജയശ്രീലാളിതനായിട്ടായിരുന്നു അമേരിക്കയില്‍ നിന്നുള്ള മടക്കം. സാധാരണ ഭാരത പ്രധാനമന്ത്രിമാരുടെ അമേരിക്കന്‍ സന്ദര്‍ശനം അവിടുത്തെ പത്രങ്ങളിലെ ഉള്‍പ്പേജുകളില്‍ ഒതുങ്ങിയിരുന്നുവെങ്കില്‍ ഇത്തവണ അവര്‍ ആഘോഷിക്കുകയായിരുന്നു.

ഏറ്റവും ഒടുവിലായി ചൈന, മംഗോളിയ, ദക്ഷിണകൊറിയ സന്ദര്‍ശനത്തിലൂടെ രണ്ടുലക്ഷത്തി അറുപത്തിനാലായിരം കോടിയുടെ നിക്ഷേപവുമായാണ് മോദി തിരിച്ചെത്തിയത്. മൂന്ന് രാജ്യങ്ങളുമായി 67 കരാറുകളിലും ഒപ്പുവച്ചു. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം രാഷ്‌ട്രീയമായി പരിഹരിക്കാനും ധാരണയായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

Kerala

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

Entertainment

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

പുതിയ വാര്‍ത്തകള്‍

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

പാറ്റ പ്രക്‌ഷോഭം: കേസുകള്‍ പിന്‍വലിക്കാം, ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവരുടെ കാര്യത്തിലല്ല, വ്യക്തത വരുത്തി സുപ്രീം കോടതി

പുലര്‍ച്ചെ ഫ്‌ലാറ്റില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് സ്പര്‍ശനം: ഉണര്‍ന്നപ്പോള്‍ അജ്ഞാതന്‍ ശരീരത്തില്‍ കയറി ഇരിക്കുന്നത് കണ്ട ഞെട്ടലില്‍ യുവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.