Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാക്കിസ്ഥാനില്‍ നിന്നും ആണവായുധം വാങ്ങുമെന്ന് ഐ‌എസ് ഭീകരര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2015, 03:28 pm IST
inWorld

ന്യൂദല്‍ഹി: ഒരു വര്‍ഷത്തിനുള്ളില്‍ പാക്കിസ്ഥാനില്‍ നിന്നും ആദ്യത്തെ ആണവായുധം വാങ്ങുമെന്ന് ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്) ഭീകരര്‍ വ്യക്തമാക്കി. അമേരിക്കയ്‌ക്ക് എതിരെ ഭീകരാക്രമണത്തിനാണ് ആണവായുധം വാങ്ങുന്നതെന്നും ഐ.എസ് വ്യക്തമാക്കി.

തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ഡാബിഗ് എന്ന ഓണ്‍ലൈന്‍ ആശയരൂപീകരണ മാഗസിനിലാണ് ഈ വെളിപ്പെടുത്തല്‍. ‘ശരിയായ കൊടുങ്കാറ്റ്’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തില്‍, നൈജീരിയയിലെ ബോക്കോഹറം ഭീകരര്‍ ഐ.എസുമായി സഖ്യം പ്രഖ്യാപിച്ചിട്ടുണ്ടെന്നും മദ്ധ്യ കിഴക്കന്‍ ആഫ്രിക്കയിലും ഏഷ്യയിലും ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കുന്നുണ്ട്. ആഗോള തലത്തില്‍ ഒന്ന് ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും ലേഖനം പറയുന്നു.

2012 നവംബറില്‍ സിറിയയില്‍ നിന്ന് ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയ ബ്രിട്ടീഷ് ലേഖകനായ ജോണ്‍ കാന്റലിയുടെ പേരില്‍ ദ് പെര്‍ഫക്റ്റ് സ്റ്റോം എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പെരുപ്പിച്ച കണക്കുകളും അവകാശവാദങ്ങളുമാണ് ലേഖനത്തിലുടനീളം ഉള്ളത്. ടാങ്കുകള്‍, റോക്കറ്റ് ലോഞ്ചറുകള്‍, മിസൈലുകള്‍, വിമാനവേധ സാമഗ്രികള്‍ തുടങ്ങിയവ ഇതിനകം കൈക്കലാക്കിയ സംഘടനയ്‌ക്ക് ആണവായുധം പക്കലാക്കുകയാണ് പുതിയ ലക്ഷ്യമെന്നും ലേഖനം വിവരിക്കുന്നു.

ശതകോടി ഡോളറുകളാണ് ഇസ്ലാമിക് സ്റ്റേറ്റിനുള്ളത്. പാക്കിസ്ഥാനിലെ ഐഎസ് ഘടകത്തോട് ഈ പണം ഉപയോഗിച്ച്‌ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സ്വാധീനിച്ച്‌ ആയുധവ്യാപാരികളിലൂടെ ആണവായുധം നേടാനാവുമെന്നാണ് ലേഖനത്തിലെ വിലയിരുത്തല്‍. ആണവായുധം ലഭിച്ചാല്‍ അത് ലിബിയയിലെത്തിച്ച്‌ അവിടെ നിന്ന് നൈജീരിയ വഴി കൊളംബിയയിലേക്കുളള മയക്കുമരുന്നു കണ്ടെയ്നറുകളിലൂടെ യൂറോപ്പിലെത്തിക്കാമെന്നും ഇതില്‍ പറയുന്നു.

തെക്കേ അമേരിക്കയില്‍ ഇത്തരത്തില്‍ എത്തിച്ച ശേഷം മധ്യ അമേരിക്കയിലെ താരതമ്യേന ദുര്‍ബലമായ അതിര്‍ത്തിയിലൂടെ ഇത് യുഎസിലെത്തിക്കാമെന്നും ആക്രമണം സംഘടിപ്പിക്കാമെന്നുമുള്ള രൂപരേഖയും ലേഖനത്തിലൂണ്ട്. പാശ്ചാത്യ രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ണുവെട്ടിച്ച്‌ ഇത് നടപ്പാക്കാന്‍ പ്രയാസമാകുമെങ്കിലും ഒരു വര്‍ഷം മുന്‍പത്തേതിനെക്കാള്‍ ഇന്ന് അത് പ്രാപ്യമാണെന്നും റിപ്പോര്‍ട്ട് തുടരുന്നു.

ആണവായുധം ലഭിച്ചില്ലെങ്കില്‍ പോലും തത്തുല്യമായ ആക്രമണം നടത്താന്‍ അമോണിയം നൈട്രേറ്റ് അനുബന്ധ സ്ഫോടകവസ്തുക്കളിലൂടെ ഐഎസിനാകുമെന്നും ലേഖനത്തില്‍ വിലയിത്തലുണ്ട്. പോര്‍വിമാനങ്ങള്‍ നേടുന്നതും ആണവായുധം നേടുന്നതിനൊപ്പം തന്നെ നിര്‍ണായകമാണെന്നും ലേഖനത്തില്‍ പറയുന്നു.

ഇന്ന് ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശേഷിയുള്ള തീവ്രവാദിഗ്രൂപ്പാണ് ഐ.എസ്. കഴിഞ്ഞ വര്‍ഷത്തെ യു.എസ് ട്രഷറി വകുപ്പിന്റെ കണക്കുപ്രകാരം 1,240 കോടി രൂപയാണ് ഇവരുടെ ഒരു ദിവസത്തെ വരുമാനം. കൂടാതെ തങ്ങളുടെ അംഗങ്ങളില്‍നിന്നും സാധാരണ പൗരന്മാരില്‍ പിരിച്ചെടുക്കുന്ന വന്‍ ചുങ്കവും ഇറക്കുമതിത്തീരുവയും, വൈദ്യുതി, ടെലിഫോണ്‍, ഇന്റര്‍നെറ്റ് തുടങ്ങിയവയ്‌ക്ക് ഐ.എസിന്റെ റവന്യൂ ഏജന്‍സിയായ ‘അല്‍ഹിസ്ബ’ പിരിക്കുന്ന പണവും അടക്കം വന്‍ സാമ്പത്തിക ശൃംഖലയാണ് ഐ.എസിനുള്ളത്. ഇതു കൂടാതെ പ്രമുഖരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടും പണമുണ്ടാക്കുന്നു.

2013 പകുതി മുതല്‍ തട്ടിക്കൊണ്ടുപോകലിലും കവര്‍ച്ചയില്‍നിന്നുമായി മാസംതോറും 12 മില്യണ്‍ ഡോളറാണ് ഇവര്‍ സ്വരൂപിക്കുന്നത്. ബാങ്ക് കവര്‍ച്ച, മയക്കുമരുന്ന് കടത്തല്‍, ലോകത്തെ പ്രമുഖ ചരിത്രമ്യൂസിയങ്ങളിലെ ശതകോടികളുടെ പൈതൃക ശില്‍പങ്ങളും മറ്റും കവരുക, തുര്‍ക്കിയിലെ കരിഞ്ചന്തയില്‍ എണ്ണവില്‍ക്കുക തുടങ്ങിയവ അടക്കം പണം കണ്ടെത്താന്‍ വേറെയും മാര്‍ഗങ്ങളുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

Entertainment

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

Astrology

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി
India

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

Entertainment

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

പുതിയ വാര്‍ത്തകള്‍

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.