കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള ഭാരത സന്ദര്‍ശനം നടത്താനൊരുങ്ങുന്നു. സന്ദര്‍ശനത്തില്‍ ഭാരതത്തോട് ഭൂകമ്പ വിനാശം വരുത്തിയ നേപ്പാളിനായി സഹായം അഭ്യര്‍ത്ഥിക്കുമെന്നാണ് അറിയുന്നത്.
ഭൂകമ്പത്തില്‍ 9000ത്തോളം ജനങ്ങളാണ് നേപ്പാളില്‍ കൊല്ലപ്പെട്ടത്. സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച്ച നടത്തുന്ന കൊയ്‌രാള നേപ്പാളിന്റെ പുനരധിവാസത്തെ കുറിച്ച് സംസാരിക്കും.
സന്ദര്‍ശനത്തിനായി ഭാരതത്തില്‍ നിന്ന് നേപ്പാള്‍ പ്രധാനമന്ത്രിക്ക് ണം ലഭിച്ചതായാണ് സൂചന. ഏപ്രി്ല്‍ 25ന് നേപ്പാളിലുണ്ടായ വന്‍ ഭൂകമ്പത്തിന് ശേഷം ഭാരതവുമായി കൊയ്‌രാള നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു.
















