Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ചട്ടവിരുദ്ധമായി സ്റ്റേഷനില്‍ ഒരാളെ സൂക്ഷിച്ചതിനെതിരെ വകുപ്പുതല നടപടിക്ക് നിര്‍ദ്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2015, 10:56 pm IST
inErnakulam

കൊച്ചി: മതിയായ അനേ്വഷണം നടത്താതെയും ആവശ്യമായ വിവരങ്ങള്‍ സ്റ്റേഷന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്താതെയും ഒരാളെ 48 മണിക്കൂറിലധികം സ്റ്റേഷനില്‍ സൂക്ഷിച്ചതിന് സബ് ഇന്‍സ്‌പെക്ടര്‍ അനന്തലാല്‍ 25,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന്  സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവിട്ടു.

മൂന്നു മാസത്തിനകം അനന്തലാല്‍ തുക പരാതിക്കാരനായ കളമശ്ശേരി വളമംഗലം വീട്ടില്‍ സജി ഈപ്പന്‍ എന്നു വിളിക്കുന്ന മാത്യൂ ഈപ്പന് നല്‍കണം.  ഇല്ലെങ്കില്‍ ആഭ്യന്തര വകുപ്പ് നല്‍കിയ ശേഷം അനന്തലാലിന്റെ ശമ്പളത്തില്‍ നിന്നും ഗഡുക്കളായി ഈടാക്കണമെന്നും ഉത്തരവില്‍ പറയുന്നു. അനന്തലാലിനെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

മനുഷ്യാവകാശ കമ്മീഷന്റെ അനേ്വഷണവിഭാഗം നടത്തിയ അനേ്വഷണത്തിലും കേസില്‍ അനന്തലാല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ വില്‍പ്പന നടത്തുന്ന കളമശ്ശേരി വളമംഗലം വീട്ടില്‍ മാത്യു ഈപ്പനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഫയല്‍ ചെയ്ത പരാതിയിലാണ് ഉത്തരവ്. രണ്ട്     കമ്പ്യൂട്ടര്‍ കമ്പനികള്‍ തമ്മില്‍ നടന്ന സാമ്പത്തിക ഇടപെടലില്‍ ഉണ്ടായ ചെക്ക് കേസിലാണ് പരാതിക്കാരനെ കസ്റ്റഡിയിലെടുത്തത്.

2012 ഒക്‌ടോബര്‍ 16 ന് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെ എസ്.ഐ. അനന്തലാല്‍ തന്നെ അറസ്റ്റ് ചെയ്ത് ഒക്‌ടോബര്‍ 18 വരെ കസ്റ്റഡിയില്‍  പീഡിപ്പിച്ചതായി  മാത്യു ഈപ്പന്‍ കമ്മീഷനില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. ഒക്‌ടോബര്‍ 18 നാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പോലീസ് വാദിച്ചു.  തുടര്‍ന്ന് 2012 ഒക്‌ടോബര്‍ 16 മുതല്‍ 18 വരെ അറസ്റ്റ് രേഖപ്പെടുത്തിയ ഒറിജിനല്‍ രജിസ്റ്റര്‍ ഹാജരാക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു.

2014 സെപ്റ്റംബര്‍ 10 ന് എറണാകുളത്ത് നടന്ന സിറ്റിങ്ങില്‍ ഹാജരാക്കിയ രജിസ്റ്ററില്‍ ഒക്‌ടോബര്‍ 16 ന് ശേഷമുള്ള ഒരു പേജ് കീറി കളഞ്ഞതായി കമ്മീഷന്‍ കണ്ടെത്തി.  രജിസ്റ്റര്‍ ശരിയായ രീതിയിലല്ല എഴുതുന്നതെന്നും സമയങ്ങള്‍ക്കും ദിവസങ്ങള്‍ക്കുമിടയില്‍ സ്ഥലം വിട്ടിട്ടുണ്ടെന്നും കമ്മീഷന്‍ കണ്ടെത്തി.

പനമ്പള്ളി നഗറില്‍ ഉണ്ടായ സംഭവത്തില്‍ എസ്‌ഐ അനന്തലാല്‍ പരാതിക്കാരനെ     എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ കൊണ്ടുവന്നതിന് മതിയായ വിശദീകരണം നല്‍കിയിട്ടില്ലെന്നും ഉത്തരവില്‍ പറയുന്നു.  മാത്യു ഈപ്പന്‍ ഉള്‍പ്പെട്ട സാമ്പത്തിക തര്‍ക്കത്തില്‍ പോലീസ്  എന്തിനാണ് ഇടപെട്ടതെന്നും കമ്മീഷന്‍ ആരാഞ്ഞു.  അനന്തലാല്‍ തന്റെ ഔദേ്യാഗിക പദവി ദുരുപയോഗം ചെയ്തതായും കമ്മീഷന്‍ കണ്ടെത്തി.  തന്നെ കസ്റ്റഡിയിലെടുത്തതില്‍ മനംനൊന്ത് തന്റെ പിതാവ് മരിച്ചതായി മാത്യൂ ഈപ്പന്‍ പരാതിയില്‍ പറയുന്നു.

ഉത്തരവ് സംസ്ഥാന, ജില്ലാ പോലീസ് മേധാവികള്‍ക്ക് അയച്ചതായി കമ്മീഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

India

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

Kerala

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത് ; ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു , നുഴഞ്ഞുകയറിയതല്ല ‘ ; അക്ബർ ഷാ

‘എനിക്ക് പർദ്ദ ധരിക്കുന്ന ഭാര്യയെ വേണം , നിക്കാഹിന് ശേഷം ഭാര്യ ജോലി ഉപേക്ഷിക്കണം ‘ ഒമാനി പൈലറ്റ് ഹമാം അൽ-ഹമാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

മുസ്ലീം ലീഗിന്റെ എതിര്‍പ്പ് ; പിഎം ശ്രീ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.