ബീജിങ്: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനു ചൈനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തുടക്കം ഷിയാനിലെ കളിമണ്‍ യോദ്ധാക്കളുടെ മ്യൂസിയം സന്ദര്‍ശിച്ചുകൊണ്ടായിരുന്നു.
ചരിത്രപ്രസിദ്ധമായ മ്യൂസിയത്തില്‍ ഒരു മണിക്കൂറിലേറെ ചുറ്റി നടന്നു കണ്ട മോദി പല കാര്യങ്ങളും ഉദ്യോഗസ്ഥരില്‍നിന്നു ചോദിച്ചറിഞ്ഞു. ചരിത്രവുമായി മുഖാമുഖം എന്നാണ് പ്രധാനമന്ത്രിയുടെ മ്യൂസിയം സന്ദര്‍ശനത്തെക്കുറിച്ച് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി പ്രതികരിച്ചത്.
ഭാരതത്തില്‍നിന്നുള്ള അമ്പതോളം മാധ്യമപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയെങ്കിലും വേണ്ട ഔദ്യോഗിക അനുമതി വാങ്ങാഞ്ഞതിനാല്‍ പ്രധാനമന്ത്രിയോടൊപ്പം മ്യൂസിയത്തില്‍ കയറാനായില്ല.
















