Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മോദി-സീ കൂടിക്കാഴ്ച: അതിര്‍ത്തി, ഭീകരത, വ്യാപാരം; ചര്‍ച്ചകള്‍ തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2015, 12:42 am IST
inWorld

ഷിയാന്‍ : വന്‍ സാമ്പത്തിക ശക്തികളായ രണ്ടു രാഷ്‌ട്രങ്ങളുടെ തലവന്മാര്‍ നിര്‍ണ്ണായകമായ കൂടിക്കാഴ്ച നടത്തി. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചൈനാ പ്രസിഡന്റ് സീ ജിന്‍ പിങ് നടത്തിയ പ്രാഥമിക കൂടിക്കാഴ്ചയില്‍ വരുംദിവസങ്ങളിലെ ചര്‍ച്ചകള്‍ക്കു പ്രാരംഭം കുറിച്ചു. അതിര്‍ത്തിപ്രശ്‌നങ്ങള്‍, വ്യാപാര കാര്യങ്ങള്‍, ഭീകരത തടയല്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ചയില്‍ വന്നതായി ഭാരത വിദേശകാര്യ വകുപ്പ് ഔദ്യോഗികമായി അറിയിച്ചു. തുടര്‍ദിവസങ്ങളിലെ ചര്‍ച്ച കള്‍ക്കൊടുവിലെ ഇരു രാജ്യങ്ങളും എത്തിച്ചേരുന്ന ധാരണകള്‍ വ്യക്തമാകൂ. ഇന്നു മുതല്‍ ചര്‍ച്ചകള്‍ തലസ്ഥാനമായ ബീജിങിലേക്കു മാറും.

പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ ചൈനാ സന്ദര്‍ശനത്തില്‍ അതിര്‍ത്തി വിഷയങ്ങളിലെ ആശങ്ക സീ ജിന്‍ പിങ്ങിനെ മോദി  അറിയിച്ചു. പാക് അധീന കശ്മീരിലെയും അരുണാചല്‍ പ്രദേശിലെയും അതിര്‍ത്തി പ്രശ്‌നങ്ങള്‍ കൂടിക്കാഴ്ചയില്‍ വിഷയമായതായി വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ വെളിപ്പെടുത്തി. ഭീകരവാദം, വ്യാപാര ഉടമ്പടി, ഐക്യരാഷ്‌ട്ര രക്ഷാ സമിതിയിലെ സ്ഥിരാംഗത്വം, കാബൂള്‍ ഭീകരാക്രമണം എന്നിവയും 90 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയില്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായും ജയശങ്കര്‍ പറഞ്ഞു.

പാക് അധീന കശ്മീരിലൂടെ 46 ബില്യണ്‍ മുടക്കി ചൈന സാമ്പത്തിക ഇടനാഴി നിര്‍മിക്കുന്നതിലുള്ള ആശങ്ക  സീയെ മോദി അറിയിച്ചു. കഴിഞ്ഞ മാസത്തെ പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിനിടെയാണ് ഇരു രാജ്യങ്ങളും സാമ്പത്തിക ഇടനാഴിക്കുള്ള ഉടമ്പടി ഒപ്പുവച്ചത്. അരുണാചല്‍ പ്രദേശില്‍ നിന്നുള്ളവര്‍ക്ക് സ്റ്റേപ്പിള്‍ ചെയ്ത വിസ നല്‍കുന്ന ചൈനയുടെ നടപടിക്കെതിരേയുള്ള പ്രതിഷേധവും മോദി പ്രകടിപ്പിച്ചു. അരുണാചല്‍ പ്രദേശിലെ തര്‍ക്കവും വിഷയമായി. പരിഹരിക്കപ്പെടാത്ത അതിര്‍ത്തി തര്‍ക്കങ്ങള്‍ മൂലം ഇരു രാജ്യങ്ങള്‍ക്കുമുണ്ടാകുന്ന വ്യാപാരക്കമ്മിയും ചര്‍ച്ചയ്‌ക്കുവന്നു.

കാബൂളില്‍ ബുധനാഴ്ച നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഭീകരവാദം നേരിടുന്നതിനുള്ള നടപടികളും ഇരു നേതാക്കളും ആരാഞ്ഞു. ഭീകരതയെ നേരിടാന്‍ പരസ്പര സഹകരണത്തിനുള്ള സാധ്യതകളും ചര്‍ച്ചയായി. കാബൂള്‍ ആക്രമണത്തെ ഇരുവരും അപലപിച്ചതായും ജയശങ്കര്‍ പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം സുഗമമാക്കുന്നതിനുള്ള നടപടികളും ചര്‍ച്ചയായി. പരസ്പരമുള്ള നിക്ഷേപങ്ങളും, സാമ്പത്തിക പരിഷ്‌കാരണ നടപടികളെ തുടര്‍ന്നുള്ള സാഹചര്യങ്ങളും ഉയര്‍ന്നുവന്നു.

ഭൂകമ്പ ദുരന്തത്തില്‍നിന്ന് നേപ്പാളിനെ മുക്തമാക്കാന്‍ ഇരു രാജ്യങ്ങളും നടത്തിയ നടപടികള്‍ നേതാക്കള്‍ അവലോകനം ചെയ്തു. ഐക്യരാഷ്‌ട്ര സഭയിലെ ഭാരതത്തിന്റെ സ്ഥിരാംഗത്വവും ആണവ വിതരണക്കാരുടെ സംഘടനയിലും ഭാരതത്തിന്റെ അംഗത്വത്തിനുള്ള അവകാശവും ചര്‍ച്ചയായതായും ജയശങ്കര്‍ പറഞ്ഞു.

നേരത്തെ, സീ ജിന്‍ പിങ്ങിന്റെ ജന്മനാട് ഷിയാനിലാണ് മോദി വിമാനമിറങ്ങിയത്. ഭാരത സന്ദര്‍ശനത്തിനെത്തിയ സീ അഹമ്മദാബാദിലാണ് ആദ്യമെത്തിയത്. അന്നു നല്‍കിയ ഊഷ്മള സ്വീകരണത്തിനു മറുപടിയെന്നോണം പ്രോട്ടോകോള്‍ മാറ്റിവച്ചാണ് മോദിയെ സ്വീകരിക്കാന്‍  സീ എത്തിയത്. 125 കോടി ജനങ്ങള്‍ക്കുള്ള ബഹുമതിയാണ് ഗംഭീര സ്വീകരണമെന്ന് മോദി പറഞ്ഞു.

മൂന്നു ദിവസത്തെ സന്ദര്‍ശനത്തില്‍ ബീജിങ്ങിലും ഷാങ്ഹായിലും മോദി എത്തും. ഇന്ന് ബീജിങ്ങില്‍ ഇരു രാജ്യങ്ങളിലെയും ഉന്നതതല പ്രതിനിധി സംഘം ഇരു നേതാക്കളുടെയും നേതൃത്വത്തില്‍ കൂടിക്കാഴ്ച നടത്തും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Food

കനത്ത ചൂടില്‍ വാടിത്തളര്‍ന്ന് പൈനാപ്പിള്‍ തോട്ടങ്ങള്‍; തണലൊരുക്കാന്‍ നെട്ടോട്ടമോടി കര്‍ഷകര്‍

Kerala

തീവ്ര ഇസ്ലാമിക മതപ്രഭാഷകൻ സക്കീർ നായിക്കിന് അഭയം നൽകിയ മലേഷ്യൻ പ്രധാനമന്ത്രി കോഴിക്കോട് എത്തും ; വരുന്നത് കാന്തപുരത്തിനെ കാണാൻ

India

ബ്രിക്സ് ഉച്ചകോടി കൊണ്ട് എന്തു പ്രയോജനമെന്ന് ചിദംബരം, നയതന്ത്ര കരുത്തെന്ന് ശശി തരൂർ ; കോൺഗ്രസിനെ കോൺഗ്രസ് തന്നെ തുറന്നുകാട്ടുന്നുവെന്ന് ബിജെപി

മാരാര്‍ജിയുടെ ശില്‍പ്പത്തില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന ശില്‍പി ഉണ്ണി കാനായി
Kerala

കെ.ജി മാരാര്‍ക്ക് പയ്യാമ്പലത്ത് സ്മൃതിമണ്ഡപമൊരുങ്ങുന്നു; 92-ാമത് ജന്മദിനമായ സെപ്തംബര്‍17 ന് അനാച്ഛാദനം

Kerala

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

“ഇപ്പോൾ ഞാൻ രാഹുൽ ഗാന്ധിക്ക് വേണ്ടി ആർപ്പുവിളിക്കണോ ? ഇത് കാപട്യത്തിന്റെ പാരമ്യമാണ് ” : കോൺഗ്രസിനെതിരെ ഷഹസാദ് പൂനാവാല

മോദിജിയെ പരിഹസിച്ചാൽ ഞങ്ങള്‍ അടുത്ത അധ്യായം അങ്ങ് തുറക്കും…. എം.ഒ മത്തായീടെ പുസ്തകങ്ങളിലെ അധ്യായങ്ങള്‍…; യുവരാജ് ഗോകുൽ

രഞ്ജിത്തിന്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടു ത്തുന്ന പുതുമുഖങ്ങൾ

ഓർമ്മകളോ ഇന്നലെകളോ ഇല്ലാത്ത പീലി എന്ന കുഴിവെട്ടുകാരന്റെ വ്യത്യസ്ഥ കഥയുമായി കല്ലറ ലിഖിതങ്ങൾ പ്രദർശനത്തിന് തയ്യാറെടുക്കുന്നു.

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ ഭൂമിയായി സംയുക്ത, ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്

മൈനുകളും സ്നൈപ്പർ ബുള്ളറ്റുകളും തേറ്റുപോകുന്ന പുടിന്റെ കവചിത കാർ ഒരു മൊബൈൽ ബങ്കർ തന്നെ : ദൽഹിയിലെത്തിയ ലിമോസിനെ പരിചയപ്പെടാം

ചിരിയും ഫാന്റസിയുമായി ഐ ആം ഗെയിമിലെ ‘സ്ലാപ് സോങ്’ പുറത്ത്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 18 ന്

കന്നഡയിൽ അരങ്ങേറ്റം കുറിച്ച് അപർണ ദാസ്; ‘സർവേ ജനാഃ സുഖിനോ ഭവന്തു’ ചിത്രീകരണം പൂർത്തിയായി

പ്രദീപ് കുമാർ നന്തിയുടെ നന്തി മൂവീസ് മലയാളത്തിലേക്ക്; ഒപ്പം എ2വി നെറ്റ്‌വർക്ക്സും, ഡ്രീം ബിഗ് ഫിലിംസും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.