വാഷിംഗ്ടണ്‍: യുഎസില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്കു പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി ഏഴിന് ഫിലാഡല്‍ഫിയയിലാണു സംഭവം.
വാഷിംഗ്ടണില്‍ നിന്നും ന്യൂയോര്‍ക്കിലേക്കു പോയ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ട്രെയിനിന്റെ പത്തോളം ബോഗികളാണു പാളം തെറ്റിയത്.
നിരവധി ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും പോലീസും ചേര്‍ന്നു രക്ഷാപ്രവര്‍ത്തനം നടത്തിയാണു യാത്രക്കാരെ പുറത്തെത്തിച്ചത്. രാത്രി സമയമായിരുന്നതിനാല്‍ വെളിച്ചക്കുറവു രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. വെളിച്ചം നല്‍കുന്നതിനായി ഹെലികോപ്ടറുകളുടെ സഹായം തേടേണ്ടിവന്നെന്നു ഫയര്‍ഫോഴ്‌സിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
















