Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൂത്താട്ടുകുളം സഹകരണാശുപത്രി പാട്ടത്തിനു നല്‍കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2015, 03:07 am IST
in Ernakulam

കൂത്താട്ടുകുളം :  കൂത്താട്ടുകുളത്ത് അനേക വര്‍ഷങ്ങളായി കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവരുന്ന രാജീവ്ഗാന്ധി മെമ്മോറിയല്‍ സഹകരണ ആശുപത്രി സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നല്‍കാന്‍ നീക്കം.  നാഗ്പൂര്‍ കേന്ദ്രമായി ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ‘മെഡിട്രീന’ ഗ്രൂപ്പുമായി ആശുപത്രി മാനേജ്‌മെന്റ് ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. രോഗനിര്‍ണ്ണയത്തിനുള്ള ടെക്‌നിക്കല്‍ ലാബുകളും സ്‌കാനിംഗ് സെന്ററുകളും നടത്തി വന്നിരുന്ന മെഡിട്രീന ഗ്രൂപ്പ് അടുത്തിടെയാണ് ആശുപത്രി മേഖലയിലേക്ക് പ്രവേശിച്ചത്.

തിരുവനന്തപുരം,കൊല്ലം എന്നിവിടങ്ങളില്‍ ഇവര്‍ ഇതിനകം ആശുപത്രി സ്ഥാപിച്ചു. ആശുപത്രി വരുമാനത്തിന്റെ 3 ശതമാനം സഹകാരികള്‍ക്ക് നല്‍കുമെന്നാണത്രെ വ്യവസ്ഥ. ടൗണിന്റെ ഹൃദയ ഭാഗത്തായി പതിനയ്യായിരത്തോളം സ്‌ക്വയര്‍ഫീറ്റിലുള്ള ആശുപത്രിയുടെ ബഹുനില മന്ദിരം മാത്രം വാടകയ്‌ക്ക് നല്‍കിയാല്‍ ഇതിലധികം തുക വരുമാനം ലഭിക്കുമെന്നിരിക്കെ നാട്ടുകാര്‍ക്ക് ഏറെ പ്രയോജനകരമായ ആശുപത്രി ലീസിനു നല്‍കാനുള്ള നീക്കം വന്‍ അഴിമതി നടത്തുന്നതിനുവേണ്ടിയാണെന്നാണ് സഹകാരികളുടെ ആക്ഷേപം. മുന്‍ മന്ത്രി ടി.എം.ജേക്കബ് പ്രസിഡന്റായിരുന്ന ആശുപത്രി ഭരണസമിതിയുടെ അദ്ധ്യക്ഷന്‍ നിലവില്‍ മുന്‍ എം.എല്‍.എ. ജോണി നെല്ലൂരാണ്.

അംഗങ്ങളില്‍ മൃഗീയ ഭൂരിപക്ഷം കോണ്‍ഗ്രസിനായതിനാല്‍ ഇക്കാലമത്രയും ഭരണം നടത്തിയിരുന്നതും യു.ഡി.എഫ്. നേതൃത്വമാണ്.  കഴിഞ്ഞ വാര്‍ഷിക പൊതുയോഗത്തില്‍ ആശുപത്രി നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് നല്‍കുന്നതിനായി, ഭരണസമിതി അജണ്ട വച്ചിരുന്നു. എന്നാല്‍ ഒരു വിഭാഗം സഹകാരികള്‍ ശക്തമായി വിയോജിപ്പ് രേഖപ്പെടുത്തിയതിനെത്തുടര്‍ന്ന് ആശുപത്രി ലീസിന് നല്‍കാനുള്ള നീക്കം നിര്‍ജ്ജീവാവസ്ഥയിലായിരുന്നു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തൃക്കാരിയൂര്‍ സബ് ഗ്രൂപ്പിന്റെ അധീനതയില്‍ കൂത്താട്ടുകുളം ടൗണിന്റെ ഹൃദയ ഭാഗത്തായുള്ള ഭൂമി ഗവണ്‍മെന്റില്‍ നിന്നും 25 വര്‍ഷത്തേക്ക് ലീസിനെടുത്താണ് സഹകരണ മേഖലയില്‍ ഈ ആശുപത്രിയുടെ പ്രവര്‍ത്തനമാരംഭച്ചത്.

ഉള്‍നാടന്‍-ഗ്രാമീണ-മലയോര പ്രദേശങ്ങളായ ജില്ലയുടെ കിഴക്കന്‍ മേഖലയിലെ സാധാരണക്കാരായ ആളുകള്‍ക്ക് ഏറെ പ്രയോജനകരവും ലാഭകരവുമായി പ്രവര്‍ത്തിച്ചിരുന്ന ഈ സ്ഥാപനം മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥത മൂലം, നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു.

കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുടെ ചേരിപ്പോരും മാറിമാറി ഭരണം കയ്യാളുന്ന ഇടത്-വലത് മുന്നണികളില്‍ ശക്തമായ സ്വാധീനമുള്ള സമുദായത്തിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രി ഭരണാധികാരികളുടെ ഇടപെടലുകളുമാണ് സഹകരണ ആശുപത്രിയെ നഷ്ടത്തിലേക്കെത്തിച്ചതെന്ന് പരക്കെ ആക്ഷേപമുണ്ട.് എന്നാല്‍ ലീസിന്റെ കാലാവധി കഴിഞ്ഞിരിക്കുന്നതിനാല്‍ ഈ ഭൂമി ദേവസ്വത്തിലേക്ക് തിരിച്ചുപിടിക്കുന്നതിന് ഹൈക്കോടതിയില്‍ കേസ് നടന്നുവരുന്നതായി അറിയുന്നു. ഇതിനിടയിലാണ് സാധാരണക്കാരുടെ ഓഹരികള്‍കൊണ്ട് കെട്ടിപ്പൊക്കിയ ഈ സ്ഥാപനത്തെ നഷ്ടത്തിലാണെന്ന വ്യാജേന, വിറ്റു കാശാക്കാന്‍ ശ്രമം നടക്കുന്നത്.

മാനേജ്‌മെന്റിന്റെ ശ്രമം വിജയിച്ചാല്‍ ഇതിന്റെ ഓഹരിയുടമകള്‍ക്കും വാര്‍ഡുകള്‍ സൗജന്യമായി പണിത് കൊടുത്തവര്‍ക്കും എന്താണ് ആശുപത്രിയില്‍ അവകാശമുണ്ടാവുകയെന്നാണ് നാട്ടുകാരുടെ ചോദ്യം. 25 വര്‍ഷത്തിനുശേഷം ഈ ഭൂമിക്ക് ദേവസ്വം അവകാശം ഉന്നയിച്ച് കേസ് നടക്കുന്നതിനിടയില്‍ ഈ സ്ഥാപനം സ്വകാര്യ ലോബിക്ക് കൈമാറുന്നതിന് പിന്നില്‍ ഇതിന്റെ ഇടനിലക്കാര്‍ക്ക് ലക്ഷങ്ങളുടെ സാമ്പത്തികലാഭം ലഭിച്ചുവെന്നാണ് അറിയാന്‍ കഴിയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

Kerala

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

India

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

Kerala

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

Kerala

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

മതപരമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിദേശ സംഭാവനയാകാം, മതപരിവര്‍ത്തനത്തിനു വേണ്ട , എഫ്‌സിആര്‍എ ദേദഗതിയായി

മദ്യനികുതി വെട്ടിക്കുറയ്‌ക്കല്‍: കര്‍ണ്ണാടകയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഫണ്ടിനുള്ള പ്രത്യുപകാരമെന്ന് പിണറായി വിജയന്‍

തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

പത്മ പുരസ്കാരത്തിന് ശേഷം മമ്മൂട്ടിയും കുടുംബവും പ്രധാനമന്ത്രി മോദിയെ കണ്ടു; ദുല്‍ഖറിന്റെ കരം ഗ്രഹിച്ച് മോദി

സര്‍ക്കാര്‍ സിസ്റ്റത്തോട് സഹകരിക്കുന്ന ജീവനക്കാര്‍ക്ക് പൂര്‍ണ സംരക്ഷണമുണ്ടാകുമെന്ന് മന്ത്രി മുരളീധരന്‍

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്‌ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.