Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വാഗ്ദാനപ്പെരുമഴയുമായി ജനസമ്പര്‍ക്കപ്രഹസനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2015, 08:47 pm IST
in Kollam

കൊല്ലം: അധികാരത്തില്‍ നാല് വര്‍ഷം പിന്നിട്ടപ്പോള്‍ കൊല്ലത്തിന് മുഖ്യമന്ത്രിയുടെ വക വാഗ്ദാനപ്പെരുമഴ. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ച ഇഎസ്‌ഐ മെഡിക്കല്‍ കോളേജ്  സംബന്ധിച്ച് തുടര്‍നടപടി ഉടന്‍ ഉണ്ടാകുമെന്നതടക്കം പത്തിന പദ്ധതി പ്രഖ്യാപനവുമായാണ് മുഖ്യമന്ത്രി ഇന്നലെ ജനസമ്പര്‍ക്കമാമാങ്കത്തിനെത്തിയത്.

ശാസ്താംകോട്ട ശുദ്ധജലതടാകസംരക്ഷണം ആവശ്യപ്പെട്ട് ഒരു മാസത്തോളം സമരം ചെയ്ത നാട്ടുകാരെയും പരിസ്ഥിതിപ്രവര്‍ത്തകരെയും സമാധാനിപ്പിക്കാന്‍ തടാക സംരക്ഷണത്തിന് പ്രത്യേക പാക്കേജും വാഗ്ദാനത്തിലുണ്ട്. സമരം ശക്തമായിരുന്ന 2013 ജൂണില്‍ ശാസ്താംകോട്ട സന്ദര്‍ശിച്ച മുഖ്യമന്ത്രി അന്ന് പ്രഖ്യാപിച്ച പാക്കേജ് ജലരേഖയായതിനുപിന്നാലെയാണ് ഇപ്പോള്‍ പുതിയ പ്രഖ്യാപനം വന്നത്.

കായല്‍ സംരക്ഷണത്തിന് നിയമ പ്രകാരമുളള പുതിയ അതോറിറ്റി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും നാളുകളായി ആവശ്യപ്പെട്ടിരുന്നതാണിതെന്ന് അദ്ദേഹം പറഞ്ഞു. കായല്‍  സംരക്ഷണത്തിനായി നാലിന നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ ഉടന്‍ നടപ്പാക്കുക

ശാസ്താകോട്ട കായല്‍ കൈകാര്യ  കര്‍മ പദ്ധതി കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ അനുമതിക്കായി നല്കിയിട്ടുണ്ട്. അവര്‍  ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയും  നല്കിയിട്ടുണ്ട്.  താമസിയാതെ ഇതിന് അന്തിമ അനുമതി ലഭ്യമാക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി  വ്യക്തമാക്കി.

ശാസ്താകോട്ട ജലാശയത്തിന്റെ സംരക്ഷണത്തിനായി യുഎന്‍ ഏജന്‍സികളുടെ സഹകരണവും തേടും. കായല്‍ സംരക്ഷണത്തിന്റെ ഭാഗമായി എടുക്കുന്ന വെളളത്തിന്റെ അളവു കുറയ്‌ക്കുന്നതിനായി പരിഗണിച്ച കല്ലട കടപുഴയാറ്റില്‍ നിന്നുള്ള ജലശേഖരണ പദ്ധതിയ്‌ക്ക് 19 കോടി രൂപയുടെ അനുമതി നല്കി.  ഇതിന് അടുത്തയാഴ്ചയോടെ  ധനവകുപ്പിന്റെ അംഗീകാരവും ല‘്യമാകും.

നാലു പദ്ധതികള്‍ പരിഗണിച്ചതില്‍ കല്ലടയിലെ പദ്ധതിമാത്രമാണ് പ്രായോഗികമെന്ന് പഠനത്തില്‍ തെളിഞ്ഞതെന്നും  മുഖ്യമന്ത്രി പറഞ്ഞുജില്ലയിലെ ജനപ്രതിനിധികളുമായി നേരത്തെ നടത്തിയ ചര്‍ച്ചയുടെ  അടിസ്ഥാനത്തിലാണ് മെഡിക്കല്‍ കോളേജ് ഏെറ്റടുക്കാന്‍ മന്ത്രിസഭ അനുമതി നല്‍കിയതെന്ന് ജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.  ഇഎസ്‌ഐ കോര്‍പ്പറേഷന്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളില്‍ തീരുമാനമായി കഴിഞ്ഞു. തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി കോളേജ് ഉടന്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കശുവണ്ടി ഫാക്ടറികള്‍ പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കും.  കൊല്ലത്തിന്റെ വികസന സാധ്യതകളായ കയര്‍, മത്സ്യമേഖലകള്‍ക്കായി പ്രത്യേക പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനപ്രതിനിധികളുമായി ആലോചിച്ച് പഠനം നടത്തി എത്രയും വേഗം നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ 10 പദ്ധതികളാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ശാസ്താംകോട്ട കായല്‍ സംരക്ഷണത്തിനുളള പ്രത്യേക പദ്ധതി, സുനാമി ബാധിത ആലപ്പാട് ഗ്രാമത്തിനായി 10  കോടിയുടെ പ്രത്യേക പദ്ധതി, കൊല്ലം, കരുനാഗപ്പളളി സുനാമി ഫഌറ്റ് സ്വീവേജ് പദ്ധതിക്കായി ഏഴു കോടി രൂപ, കടല്‍, കായല്‍, മലയോരം, ടൂറിസം സര്‍ക്യൂട്ട്, കോടതി  സമുച്ചയം, കൊട്ടാരക്കരയിലെ കേന്ദ്രീയ വിദ്യാലയം, പുളളിക്കട കോളനിയില്‍ റയില്‍വേയുടെ  തര്‍ക്ക പരിഹാരം എന്നിവയാണ് ഇവ.  ഇക്കാര്യങ്ങളില്‍ ഉടനടി നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ്. എം.പി, എം.എല്‍. എ മാരായ എ.എ. അസീസ്, കോവൂര്‍ കുഞ്ഞുമോന്‍,  ജില്ലാ കളക്ടര്‍ ഡോ എ. കൗശിക് സ്വാഗതം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ വയോധികന്‍ മരിച്ച നിലയില്‍

India

ബംഗാളിൽ അതിവേഗം വളർന്ന് മുസ്ലീം ജനസംഖ്യ : ജനസംഖ്യാ ഘടനയിൽ മാറ്റം ; റോഹിംഗ്യൻ , ബംഗ്ലാദേശി എണ്ണത്തിൽ വർധനവ്

Kerala

മാതൃസഹോദരനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഓട്ടോറിക്ഷയില്‍ ഒപ്പം പോയ യുവതി അപകടത്തില്‍ മരിച്ചു

India

ജമാഅത്തെ ഇസ്ലാമിയ്‌ക്കും , ഫലാഹ്-ഇ-ആം ട്രസ്റ്റിനും തിരിച്ചടി ; 58 സ്കൂളുകളുടെ നടത്തിപ്പ് ജമ്മു കശ്മീർ സർക്കാർ ഏറ്റെടുത്തു

Kerala

ഇടുക്കിയില്‍ മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മലേഷ്യയിൽ ഫ്‌ളോട്ടിങ് വില്ലേജിൽ വൻ തീപ്പിടിത്തം; ആയിരത്തോളം വീടുകൾ നശിച്ചു

പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി 16 പേർ കൊല്ലപ്പെട്ടു

ഏപ്രിൽ 17 നെ പ്രതിപക്ഷം കരിദിനമാക്കിക്കളഞ്ഞു: കേന്ദ്ര വനിതാ- ശിശുക്ഷേമ വകുപ്പുമന്ത്രി അന്നപൂർണ്ണാ ദേവി

ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ഹിൽ സ്റ്റേഷൻ ഏതാണ് ? മനോഹരമായ വനങ്ങളാലും പച്ചപ്പിനാലും ചുറ്റപ്പെട്ട കാണാൻ കൊള്ളാവുന്ന അതിമനോഹരമായ ഇടം

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി സി പി എം

ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാൻ, യാത്രാ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട തണുത്ത സ്ഥലങ്ങൾ ഏതൊക്കെയാണ് ?

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലി ടി പുരുഷോത്തമനെ സി പി എം പുറത്താക്കി

പിന്നണിയില്‍ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലെന്ന് വെളളാപ്പളളി,സതീശന്‍ പ്രവര്‍ത്തിച്ചത് മുഴുവന്‍ ടെലിവിഷനില്‍,മതാധിപത്യം അണ് ഇവിടെ ഉളളത്

ഒരു ഉറുമ്പിന് 9,300 രൂപ ! ആനക്കൊമ്പിനെ വെല്ലുന്ന കടത്ത് : ലക്ഷങ്ങൾ മറിയുന്ന ബിസിനസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.