നാലേഹു(ഹവായി): ബിഗ് ഐലന്റ് എന്നറിയപ്പെടുന്ന ഹവായി ദ്വീപില്‍ ഞായറാഴ്ച നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4.5 രേഖപ്പെടുത്തിയ ചലനം പ്രാദേശിക സമയം പുലര്‍ച്ചെ 2.18നാണ് ഉണ്ടായത്.
നാലേഹു എന്ന പട്ടണത്തില്‍ നിന്നും എട്ട് കിലോമീറ്റര്‍ വടക്ക് മാറി 9.6 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഹവായിയന്‍ വോള്‍ക്കാനോ ഒബ്‌സര്‍വേറ്ററി പറഞ്ഞു.
ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല. ദ്വീപുവാസികള്‍ തങ്ങള്‍ക്ക് ചെറിയ രീതിയില്‍ കുലുക്കം അനുഭവപ്പെട്ടതായി സാക്ഷ്യപ്പെടുത്തി. മണിക്കൂറുകള്‍ക്ക് ശേഷം റിക്ടര്‍ സ്‌കെയിലില്‍ 2 രേഖപ്പെടുത്തിയ ചെറിയ തുടര്‍ചലനങ്ങളും ഉണ്ടായി.
















