ന്യൂയോര്‍ക്ക്: എല്ലാമതങ്ങള്‍ക്കും എല്ലാസമുദായങ്ങള്‍ക്കും തുല്യഅവകാശമാണുള്ളതെന്നും ഇത് പൂര്‍ണ്ണമായും ഉറപ്പ് വരുത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഒരുതരത്തിലുള്ള വിവേചനവും അനുവദിക്കില്ലായെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
അമേരിക്കയിലെ ടൈ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. ‘എല്ലാവരും ഒരുമിച്ച് എല്ലാവര്‍ക്കും വികസനം’ എന്നാണ് ബിജെപിയുടെ തത്വശാസ്ത്രം.
എവിടെയാണോ ന്യൂനപക്ഷങ്ങള്‍ക്കെതിരായി പ്രശ്‌നങ്ങള്‍ ഉയരുന്നത്, അതിന് അപ്പോള്‍ തന്നെ പരിഹാരമുണ്ടാക്കും.
സര്‍ക്കാരിന് ഒരു വിശുദ്ധ ഗ്രന്ഥമേയുള്ളു, അത് ഭാരതത്തിന്റെ ഭരണഘടനയാണ്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കുമാണ് ഏറ്റവും കുടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും മോദി പറഞ്ഞു.
















