മോസ്‌കോ: അന്താരാഷ്‌ട്ര ബഹിരാകാശ സ്‌റ്റേഷനില്‍ ആള്‍ക്കാരെയും ചരക്കും എത്തിക്കാന്‍ ഉപയോഗിച്ചിരുന്ന ബഹിരാകാശ വാഹനം പ്രോഗസ് ഇന്ന് നിലംപതിച്ചേക്കുമെന്ന് സൂചന. എന്നാല്‍ ഭൂമിയില്‍ പതിക്കുമുന്‍പ് അന്തരീക്ഷത്തില്‍ വച്ചുതന്നെ ഇത് കത്തിനശിക്കുമെന്നാണ് റഷ്യന്‍ ശാസ്ത്രജ്ഞര്‍ പറയുന്നത്.
വാഹനത്തിന്റെ വാര്‍ത്ത വിനിമയ സംവിധാനം പാടെ തകര്‍ന്നു. ഇത് ഇന്ന് പുലര്‍ച്ചെ നിലംപതിക്കുമെന്നാണ് പ്രതീക്ഷ. അന്തരീക്ഷത്തില്‍ വച്ചുതന്നെ ഇത് കത്തിനശിക്കും. റഷ്യന്‍ സ്‌പേസ് ഏജന്‍സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
















