Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

അമിതനിരക്ക്; ഓട്ടോക്കാര്‍ക്ക് മുക്കുകയറിടാന്‍ നടപടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2015, 06:30 pm IST
inAlappuzha

ആലപ്പുഴ: ജില്ലയില്‍ ഓട്ടോറിക്ഷകള്‍ അമിതചാര്‍ജ് ഈടാക്കുന്നതു തടയാന്‍ മോട്ടോര്‍വാഹന വകുപ്പ് നടപടിയാരംഭിച്ചു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒക്‌ടോബര്‍ 17ന് സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനം അനുസരിച്ച് നിലവില്‍ വന്ന പുതുക്കിയ ഓട്ടോറിക്ഷ യാത്ര നിരക്ക് അറിയിപ്പ് സ്റ്റിക്കറായി മോട്ടോര്‍വാഹനകുപ്പ് പുറത്തിറക്കി. എല്ലാ ഓട്ടോറിക്ഷകളിലും ഇതു പതിക്കാനാണു തീരുമാനം. ഇതോടെ വ്യാപകമായി ഉയരുന്ന പരാതികള്‍ക്കു പരിഹാരമാകുമെന്നാണ് മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.

1.5 കി.മീറ്ററാണു മിനിമം ചാര്‍ജിനു പരിഗണിക്കുന്നത്. ഈ ദൂരത്തിന് 20 രൂപയാണു നിരക്ക്. 1.5 കി.മീറ്ററിനുശേഷം ഓരോ കിലോമീറ്ററിനും 10 രൂപ വീതമാണു നിരക്ക്. മടക്ക യാത്രയില്ലാതെ ഒരു ഭാഗത്തേക്കു മാത്രം യാത്ര ചെയ്യാന്‍ മീറ്ററില്‍ കാണുന്ന തുകയില്‍നിന്ന് മിനിമം ചാര്‍ജ് കുറച്ചുള്ള തുകയുടെ പകുതി കൂടി നല്‍കണം. രാത്രി 10 മുതല്‍ രാവിലെ അഞ്ചുവരെയുള്ള സമയത്ത് മീറ്ററില്‍ കാണുന്ന തുകയുടെ പകുതികൂടി നല്‍കാനും മോട്ടോര്‍വാഹന വകുപ്പ് നിര്‍ദേശിക്കുന്നു. നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന നിരക്ക് ഇപ്രകാരമാണ്. കിലോമീറ്റര്‍, യാത്രാനിരക്ക് എന്നീ ക്രമത്തില്‍:

1.5-20 രൂപ, 22-5, 2.5-30, 3.5-40, 4-45, 4.5-50, 5-55, 5.5-60, 6-65, 6.5-70, 7-75, 7.5-80, 8-85, 8.5-90, 9-95, 9.5-100, 10-105, 10.5-110, 11-115, 11.5-120, 12-125, 12.5-130, 13-135, 13.5-140, 14-145, 14.5-150, 15-155, 15.5-160, 16-165, 16.5-170, 17-175, 17.5-180, 18-185, 18.5-190, 19-195, 19.5-200, 20-205, 20.5-210, 21-215.

യാത്രാ സംബന്ധമായ പരാതികള്‍, വാഹനത്തിന്റെ നമ്പര്‍, തീയതി, യാത്ര ചെയ്ത സ്ഥലം, ദൂരം എന്നീ വിവരങ്ങള്‍ സഹിതം അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ മോട്ടോര്‍വാഹനവകുപ്പ് ഓഫീസിലോ പരാതിക്കാരുടെ മേല്‍വിലാസം, ഫോണ്‍ നമ്പര്‍ സഹിതം അറിയിക്കാനാണു സ്റ്റിക്കറിലെ അറിയിപ്പ്. ആലപ്പുഴ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ 0477 2253160 എന്ന ഫോണ്‍ നമ്പര്‍ പരാതികള്‍ അറിയിക്കാനായി ഇതോടൊപ്പം നല്‍കിയിട്ടുണ്ട്. സ്റ്റിക്കറുകള്‍ പതിക്കാനായി മോട്ടോര്‍വാഹനവകുപ്പ് രംഗത്തിറങ്ങിക്കഴിഞ്ഞു. ഇതിന്റെ ജില്ലാതല ഉദ്ഘാടനം കഴിഞ്ഞദിവസം അമ്പലപ്പുഴ കച്ചേരിമുക്കിലെ ഓട്ടോറിക്ഷകളില്‍ സ്റ്റിക്കര്‍ പതിച്ചുകൊണ്ട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജു നിര്‍വഹിച്ചു.

യാത്രക്കാര്‍ ഇരിക്കുന്ന സീറ്റിനരികിലാണ് ഇത് പതിക്കുന്നത്. ഓട്ടോറിക്ഷകളില്‍ മീറ്റര്‍ നിര്‍ബന്ധമായിരിക്കണം. യാത്ര തുടങ്ങുന്നതിന് മുമ്പ് മീറ്റര്‍ പ്രവര്‍ത്തിപ്പിക്കണം. മീറ്ററില്ലാത്ത ഓട്ടോറിക്ഷകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. ടെസ്റ്റിനുശേഷം മീറ്റര്‍ അഴിച്ചുമാറ്റിയാല്‍ സ്റ്റാന്‍ഡിലെത്തിയും റോഡില്‍ വെച്ചും പിടികൂടി കര്‍ശന നടപടിയെടുക്കും. എന്നാല്‍ ഭൂരിഭാഗം ഓട്ടോറിക്ഷകളിലും മീറ്റര്‍ ഘടിപ്പിക്കുകയോ പ്രവര്‍ത്തിപ്പിക്കുകയോ ചെയ്യുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ നടപടികൊണ്ടു പ്രയോജനമുണ്ടാകില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

India

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

Kerala

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

Gulf

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

പുതിയ വാര്‍ത്തകള്‍

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.