ചേര്‍ത്തല: ദേശീയപാതയോരത്ത് തൊഴിലുറപ്പു പണിക്കിടെ കാറിടിച്ച് രണ്ട് തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വളവനാട് ക്ഷേത്രത്തിന് സമീപം മെയ് അഞ്ചിന് രാവിലെയായിരുന്നു അപകടം. വളവനാട് ഇലഞ്ഞിക്കല്‍ കെ.രാജന്‍ (65), ഷാബാലയത്തില്‍ ഉമയമ്മ ദാമോധരന്‍ (55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. റോഡിനോട് ചേര്‍ന്നുള്ള തോട് വെട്ടുന്ന ജോലികള്‍ക്കിടെയായിരുന്നു അപകടം. ഇരുവരെയും ആദ്യം ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ഉമയമ്മയെ ആലപ്പുഴ മെഡിക്കല്‍ കോേളജ് ആശുപത്രിയിലും രാജനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
















