വെറുതെ കുറിക്കുന്ന ചില വാക്കുകള്‍
എന്റെ വിരഹാര്‍ദ്ര വീണതന്‍ നൊമ്പരങ്ങള്‍
എന്തു കുറിക്കേണ്ടു ഈ വേളയില്‍
പറയാത്ത മൂകമാം നഷ്ടസ്വപ്‌നം
കാത്തിരിപ്പാണു ഞാന്‍ ചിലനേരമെന്തിനോ-
കാതോര്‍ത്തുനില്‍ക്കുന്നു ആ വിളിക്കായ്
ഏറെ ഞാന്‍ മോഹിച്ചു എന്നച്ഛന്റെ താങ്ങിനായ്
ഇനിയും വരുമെന്നു തെന്നല്‍ ചൊന്നു
കിന്നരിച്ചോമനിച്ചീലയെന്‍ ബാല്യവും
കിന്നാരം ചൊല്ലിയില്ലീമകള്‍ക്കായ്
ഇന്നു ഞാന്‍ കാണും കിനാക്കളിലൊക്കയും
നിഷ്ഠൂര സര്‍ഗലയ സ്വരങ്ങള്‍
കിളിക്കൊഞ്ചലോ…തളിര്‍മുത്തമോ…
കൈത്തോടുപാടുന്ന താരാട്ടിനോ
ഏറെ ഞാന്‍ മോഹിച്ചുനില്‍പ്പാണു സന്ധ്യേ
നിനക്കിത്ര പരിഭവം എന്തിനേറെ?
പൂര്‍ണേന്ദു തഴുകുന്ന തൊടിയിലെ-
ചില്ലയില്‍ ഇലവുകാത്തൊരീക്കിളി പാടുകയായ്
എന്നമ്മതന്‍ ഭഗ്നാശമാനസം കണ്ടുവോ
ശതകം ചൊല്ലിച്ചവള്‍ നീറുകയോ
ചടുലനൃത്തം ചുവടേന്തി തുടിക്കുന്ന
തുടിപ്പാര്‍ന്ന നെഞ്ചിനുംവേദനയേറെയോ
ചുടുചോര വാര്‍ത്തിടും ഹൃദയാങ്കണത്തിലായ്-
ഇറ്റിടും സ്‌നേഹത്തിന്‍ ഉപ്പുനീരും
അറിയാതെ പോയിടും, ഈ മകള്‍ കണ്ടിന്നു-
നിറയുന്ന മിഴിയിലായ് അനലന്റെ തേരുകള്‍
അനലന്റെ തേരുകള്‍ കണ്ടിന്നുഞാന്‍
















