Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

നക്കീരനും വീരപ്പനും പിന്നെ സുകന്യയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2015, 08:55 pm IST
inLifestyle

സംഭവം 19 വര്‍ഷം പഴക്കമുള്ളതാണ്. ഒരു നാടിനെത്തന്നെ വിറപ്പിച്ച ചന്ദനക്കൊള്ളക്കാരന്‍ വീരപ്പനാണ് കഥയിലെ നായകന്‍. തമിഴിലെ പ്രശസ്തമായ നക്കീരന്‍ മാസികയുടെ എഡിറ്റര്‍ നക്കീരന്‍ ആര്‍ ഗോപാലന് തോന്നി വനംകൊള്ളക്കാരന്‍ വീരപ്പനുമായി മുഖാമുഖം അഭിമുഖം നടത്തണമെന്ന്.

തോന്നുകമാത്രമല്ല അന്നാട്ടുകാര്‍ ഭയത്തോടെ മാത്രം നോക്കിക്കണ്ട വീരപ്പനുമായി നേര്‍ക്കുനേര്‍ അഭിമുഖം നടത്തുകയും ചെയ്തു. ഈ അഭിമുഖമാവട്ടെ 1996 ഏപ്രില്‍ ഏഴിന് സണ്‍ ടിവി സംപ്രേഷണം ചെയ്യുകയുമുണ്ടായി. കര്‍ണാടക, കേരള, തമിഴ്‌നാട് സര്‍ക്കാരുകളേയും സൈന്യത്തെപ്പോലും അഭിമുഖത്തിനിടയില്‍ വെല്ലുവിളിക്കാനും വീരപ്പന്‍ മറന്നില്ല. അന്ന് തമിഴ്‌നാട് ഭരിച്ചുകൊണ്ടിരുന്നത് എഐഎഡിഎംകെയായിരുന്നു. അഭിമുഖത്തിനിടയില്‍, തമിഴില്‍ തിളങ്ങി നിന്നിരുന്ന നടി സുകന്യയേയും വീരപ്പന്‍ വെറുതെവിട്ടില്ല.

സുകന്യയേയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തി വീരപ്പന്‍. സണ്‍ ടിവി ആകട്ടെ അരമണിക്കൂര്‍ വീതമുള്ള എപ്പിസോഡുകളായി അഭിമുഖം സംപ്രേക്ഷണം ചെയ്യുകയും ചെയ്തു. തന്നെപ്പറ്റി മോശം പരാമര്‍ശം നടത്തിയ വീരപ്പനെതിരെയും അഭിമുഖം നടത്തിയ നക്കീരന്‍ ഗോപാലനെതിരെയും സംപ്രേക്ഷണം ചെയ്ത സണ്‍ ടിവിയ്‌ക്കെതിരെയും സുകന്യ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.

കേസ് അതിവേഗ കോടതിയുടെ പരിഗണനയ്‌ക്ക് വിടുകയും ചെയ്തു. പേര് അതിവേഗ കോടതിയെന്നാണെങ്കിലും 15 വര്‍ഷത്തോളം ഒരു തീരുമാനവും ആകാതെ നീണ്ടു. പിന്നെ 2013 ലാണ് കോടതി നടപടികള്‍ക്ക് ഒരു അനക്കം വച്ചത്. ഇതിനിടയില്‍ സുകന്യക്കെതിരെ പരാമര്‍ശം നടത്തിയ വീരപ്പന്‍ 2004 ല്‍  ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. എന്നാല്‍ ചാനലില്‍ വന്ന അഭിമുഖത്തിന് സമാധാനം പറയേണ്ട ആവശ്യമില്ലെന്ന് നക്കീരന്‍ ഗോപാലന്റെ അഭിഭാഷകര്‍ കോടതിയെ ബോധിപ്പിച്ചു.

അഭിമുഖത്തിന്റെ വീഡിയോ ഫൂട്ടേജും സമര്‍പ്പിച്ചു. തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സുകന്യ കോടതിയെ സമീപിച്ചത്.  കേസില്‍ നക്കീരന്‍ ഗോപാലനെ കുറ്റവിമുക്തനാക്കി.  അഭിമുഖം സംപ്രേഷണം ചെയ്ത സണ്‍ ടിവി 10,00,500 രൂപ നഷ്ടപരിഹാരമായി സുകന്യക്ക് നല്‍കണമെന്ന് അതിവേഗ കോടതി ഉത്തരവിട്ടത് അടുത്തിടെയാണ്.

സമൂഹത്തില്‍ നാലാള്‍ അറിയുന്നവര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശമുണ്ടാകുമ്പോള്‍, വാര്‍ത്താപ്രാധാന്യം മാത്രം കണക്കിലെടുത്ത് ജനമധ്യത്തില്‍ എത്തിക്കാനുള്ള ത്വരയിലാണ് മാധ്യമങ്ങള്‍. പിന്നെ വരുന്നതെന്താണോ അപ്പോള്‍ കാണാം എന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. എന്നിരുന്നാലും സദുേദ്ദശത്തോടെയല്ലാതെ എന്തുതന്നെ ചെയ്താലും പിന്നീടൊരിക്കല്‍ മറുപടി പറയേണ്ടിവരുമെന്ന് ഓര്‍ത്താല്‍ നന്ന്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

Kerala

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Entertainment

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

India

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

Kerala

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.