കായംകുളം: സഹകരണ സംഘങ്ങളില്‍ വന്‍ അഴിമതിയാണ് നടക്കുന്നതെന്നും ഈ അഴിമതി സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാംകുളം പരമേശ്വരന് ആവശ്യപ്പെട്ടു. കായംകുളം നഗരത്തില്‍ നല്കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ യുഡിഎഫും, യുഡിഎഫ് ഭരിക്കുമ്പോള്‍ എല്‍ഡിഎഫും സഹകരണ സംഘങ്ങളിലെ അഴിമതിക്ക് സമരം നടത്തും. എന്നാല്‍ ഇരുകക്ഷികളും സഹകരണ അടിസ്ഥാനത്തിലുള്ള സമരം നടത്തി, വീതംവെയ്ക്കലാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: